HOME
DETAILS

കള്ളപ്പണം വെളുപ്പിക്കല്‍ കേസ് അന്വേഷണത്തിനിടെ മുഖ്യമന്ത്രിയുടെ മകന് ഇഡി സമന്‍സ്; വിവേക് ഹാജരായില്ല,രേഖകള്‍ പുറത്ത് 

  
Web Desk
October 11, 2025 | 4:18 AM

life mission case-ed-summons-pinarayi-vijayans-son-vivek-kiran-latest report

തിരുവനന്തപുരം: ലൈഫ് മിഷന്‍ വിവാദത്തിലെ കള്ളംപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ മകന്‍ വിവേക് കിരണിന് എന്‍ഫോഴ്‌സ്‌മെന്റ് ഡയരക്ടറേറ്റ് സമന്‍സ് അയച്ചതിന്റെ രേഖകള്‍ പുറത്ത്. ക്ലിഫ് ഹൗസ് വിലാസത്തിലാണ് സമന്‍സ് അയച്ചിരിക്കുന്നത്.

ലൈഫ് മിഷന്‍ കേസില്‍ 2023 ഫെബ്രുവരി 14ന് കൊച്ചി ഇ ഡി ഓഫിസില്‍ ഹാജരാകാനായിരുന്നു സമന്‍സിലുള്ളത്. എന്നാല്‍ വിവേക് ഹാജരായില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ വിഷയത്തില്‍ പിന്നീട് ഇഡിയുടെ തുടര്‍ നടപടി ഉണ്ടായിട്ടില്ല. 

ലൈഫ് മിഷന്‍ കേസ് വിവാദത്തിന്റെ സമയത്താണ് വിവേകിന് ഇ ഡി സമന്‍സ് അയച്ചത്. സ്വപ്ന സുരേഷിനും സരിത്തിനും ഇ ഡി നോട്ടീസ് കൊടുത്തിരുന്നു. നാലരക്കോടി രൂപ കമ്മീഷന്‍ വാങ്ങിയെന്നുമുള്ള വിവരങ്ങള്‍ പുറത്തുവന്നിരുന്നു. എന്നാല്‍ വിവേകിനെതിരെ ഇ ഡി തുടര്‍നടപടി എടുത്തിരുന്നില്ല. 

അബൂദബിയിൽ ജോലി ചെയ്യുന്ന വിവേകിന്റെ വിവരങ്ങൾ തേടി യുഎഇ അധികൃതരിൽനിന്ന് ഇഡി അധികൃതർ തേടുകയും ചെയ്തിരുന്നു. എന്നാൽ പിന്നീടെന്ത് സംഭവിച്ചെന്ന് വിവരമില്ല. വിവേകിനുള്ള സമൻസിൽ ഇത് അയച്ചത് കൊച്ചി സോണൽ ഓഫീസിൽ നിന്നാണെന്ന് തെളിയിക്കുന്ന കൃത്യമായ വിവരമുണ്ട്.

അതേസമയം അതേ ഓഫിസില്‍ 3 ദിവസം നീണ്ട ചോദ്യംചെയ്യലിനൊടുവില്‍ അന്നു രാത്രിയിലാണ് മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറിനെ ഇഡി അറസ്റ്റ് ചെയ്തത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുഎസിലും കാനഡയിലും മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് പുതിയ ഷോറൂമുകൾ ആരംഭിച്ചു

uae
  •  3 days ago
No Image

ആധാര്‍ വിവരങ്ങള്‍ ദുരുപയോഗം ചെയ്യുന്നത് തടയാനായി പുതിയ നിയമം കൊണ്ടു വരുന്നു; ഫോട്ടോ േകാപ്പികള്‍ ആവശ്യപ്പെടുന്നതിനും എടുക്കുന്നതിനും വിലക്ക് 

Kerala
  •  3 days ago
No Image

മലയാളി യുവതിയുടെ ബലാത്സംഗ പരാതി വ്യാജം; കഴുത്തിലെ മുറിപ്പാട് കണ്ട കാമുകനോട് പറഞ്ഞത് കള്ളം

crime
  •  3 days ago
No Image

നടിയെ ആക്രമിച്ച കേസ്: കുറ്റവിമുക്തനാക്കപ്പെട്ടത്തിന് പിന്നാലെ ഗൂഢാലോചന അന്വേഷണത്തിന് നീക്കം; നിയമ നടപടികൾക്ക് തയ്യാറെടുക്കുന്നു ദിലീപ്

crime
  •  3 days ago
No Image

യുഎസില്‍ ഇന്ത്യന്‍ അരിക്ക് അധിക തീരുവ ചുമത്തുമെന്ന് ട്രംപ്

International
  •  3 days ago
No Image

കടുത്ത നടപടി; ഇന്‍ഡിഗോയുടെ കുത്തക ഒഴിവാക്കാന്‍ 10 ശതമാനം സര്‍വീസുകള്‍ മറ്റ് എയര്‍ലൈന്‍സുകള്‍ക്ക് നല്‍കിയേക്കും

Kerala
  •  3 days ago
No Image

വോട്ടര്‍ പട്ടികയില്‍ പേരില്ലാത്തതിനാല്‍ നടന്‍ മമ്മൂട്ടിക്ക് ഇത്തവണ വോട്ടില്ല

Kerala
  •  3 days ago
No Image

മർദനത്തെത്തുടർന്ന് വിദ്യാർഥിനിയുടെ ആത്മഹത്യാശ്രമം; പിതാവ് കസ്റ്റഡിയിൽ

Kerala
  •  3 days ago
No Image

ശൈഖ് സായിദ് ഫെസ്റ്റിവലിന്റെ അടിപൊളി പുതുവത്സരാഘോഷം: അൽ വത്ബയിൽ അഞ്ച് പുതിയ ഗിന്നസ് വേൾഡ് റെക്കോഡുകൾ പിറക്കും

uae
  •  3 days ago
No Image

വോട്ടെടുപ്പ് ദിനത്തിൽ പുലര്‍ച്ചെ സ്ഥാനാർത്ഥി ഹൃദയാഘാതം മൂലം മരിച്ചു; പാമ്പാക്കുട പഞ്ചായത്ത് 10-ാം വാർഡ് പോളിങ് മാറ്റിവച്ചു

Kerala
  •  3 days ago