കള്ളപ്പണം വെളുപ്പിക്കല്‍ കേസ് അന്വേഷണത്തിനിടെ മുഖ്യമന്ത്രിയുടെ മകന് ഇഡി സമന്‍സ്; വിവേക് ഹാജരായില്ല,രേഖകള്‍ പുറത്ത്
തിരുവനന്തപുരം: ലൈഫ് മിഷന്‍ വിവാദത്തിലെ കള്ളംപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ മകന്‍ വിവേക് കിരണിന് എന്‍ഫോഴ്‌സ്‌മെന്റ് ഡയരക്ടറേറ്റ് സമന്‍സ് അയച്ചതിന്റെ രേഖകള്‍ പുറത്ത്. ക്ലിഫ് ഹൗസ് വിലാസത്തിലാണ് സമന്‍സ് അയച്ചിരിക്കുന്നത്.
ലൈഫ് മിഷന്‍ കേസില്‍ 2023 ഫെബ്രുവരി 14ന് കൊച്ചി ഇ ഡി ഓഫിസില്‍ ഹാജരാകാനായിരുന്നു സമന്‍സിലുള്ളത്. എന്നാല്‍ വിവേക് ഹാജരായില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ വിഷയത്തില്‍ പിന്നീട് ഇഡിയുടെ തുടര്‍ നടപടി ഉണ്ടായിട്ടില്ല.
ലൈഫ് മിഷന്‍ കേസ് വിവാദത്തിന്റെ സമയത്താണ് വിവേകിന് ഇ ഡി സമന്‍സ് അയച്ചത്. സ്വപ്ന സുരേഷിനും സരിത്തിനും ഇ ഡി നോട്ടീസ് കൊടുത്തിരുന്നു. നാലരക്കോടി രൂപ കമ്മീഷന്‍ വാങ്ങിയെന്നുമുള്ള വിവരങ്ങള്‍ പുറത്തുവന്നിരുന്നു. എന്നാല്‍ വിവേകിനെതിരെ ഇ ഡി തുടര്‍നടപടി എടുത്തിരുന്നില്ല.
അബൂദബിയിൽ ജോലി ചെയ്യുന്ന വിവേകിന്റെ വിവരങ്ങൾ തേടി യുഎഇ അധികൃതരിൽനിന്ന് ഇഡി അധികൃതർ തേടുകയും ചെയ്തിരുന്നു. എന്നാൽ പിന്നീടെന്ത് സംഭവിച്ചെന്ന് വിവരമില്ല. വിവേകിനുള്ള സമൻസിൽ ഇത് അയച്ചത് കൊച്ചി സോണൽ ഓഫീസിൽ നിന്നാണെന്ന് തെളിയിക്കുന്ന കൃത്യമായ വിവരമുണ്ട്.
അതേസമയം അതേ ഓഫിസില്‍ 3 ദിവസം നീണ്ട ചോദ്യംചെയ്യലിനൊടുവില്‍ അന്നു രാത്രിയിലാണ് മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറിനെ ഇഡി അറസ്റ്റ് ചെയ്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."