HOME
DETAILS

റഹായേല്‍ ഓട്ടമോട്ടിവ് സിറ്റിയില്‍ ആര്യ ഓട്ടോ നൂതന വര്‍ക് ഷോപ് ആരംഭിച്ചു

  
October 11, 2025 | 4:36 AM

Arya Auto opens advanced workshop at Rahayel Automotive City

അബൂദബി: സ്വയം നിയന്ത്രിത, ഇലക്ട്രിക് വാഹനങ്ങള്‍ക്ക് പ്രത്യേക വിഭാഗം ഉള്‍പ്പെടെ എല്ലാതരം വാഹനങ്ങളുടെയും അറ്റകുറ്റപ്പണി നടത്താവുന്ന ആര്യ ഓട്ടോയുടെ നൂതന വര്‍ക് ഷോപ് അബൂദബി റഹായേല്‍ ഓട്ടമോട്ടിവ് സിറ്റിയില്‍ പ്രവര്‍ത്തനം ആരംഭിച്ചു. എകണോമിക് സിറ്റീസ് ആന്‍ഡ് ഫ്രീ സോണ്‍സ് സി.ഇ.ഒ അബ്ദുല്ല അല്‍ ഹാമിലി ഉദ്ഘാടനം ചെയ്തു. ഖലീഫ എകണോമിക് സോണ്‍ അബൂദബിക്ക് (കെസാഡ്) കീഴില്‍ റഹായെലില്‍ തുറന്ന ഏറ്റവും വലിയ ഗാരേജ് ആണിത്.

ചടങ്ങില്‍ എം.ഡി പി.കെ സുഭാഷ് ബോസ്, ആര്യാ ഓട്ടോ ചെയര്‍മാന്‍ പി.കെ അശോകന്‍, എക്‌സി.ഡയരക്ടര്‍ പി.ജെ പ്രജിത്ത്, ഫൗണ്ടിങ് പാര്‍ട്ട്ണര്‍ പി.കെ സുരേഷ്, പാര്‍ട്ണര്‍ പി.എ സേതു, ബിസിനസ് ഡിവലപ്‌മെന്റ് മാനേജര്‍ ജോസഫ് കാട്ടിക്കാരന്‍, കെസാഡ് ഗ്രൂപ്പ് സി.ഒ.ഒ ഫാത്തിമ അല്‍ ഹമ്മാദി, സ്റ്റേക്ക്‌ ഹോള്‍ഡര്‍ മാനേജ്‌മെന്റ് ആന്‍ഡ് സ്ട്രാറ്റജിക് പാര്‍ട്ണര്‍ഷിപ്പിലെ യൂസഫ് അല്‍ സആബി, റഹായേല്‍ ഓട്ടമോട്ടിവ് ആക്ടിങ് ജനറല്‍ മാനേജര്‍ ഖാലിദ് അല്‍ തനൈജി, കൊമേഴ്‌സ്യല്‍ ആന്‍ഡ് ബിസിനസ് ഡിവലപ്‌മെന്റ് സീനിയര്‍ മാനേജര്‍ സാലിം എം.മഅമരി എന്നിവര്‍ പങ്കെടുത്തു.

1.5 ലക്ഷം ചതുരശ്രയടി വിസ്തീര്‍ണത്തില്‍ സജ്ജമാക്കിയ ഗാരേജില്‍ ഒരേസമയം 105 വാഹനങ്ങള്‍ അറ്റകുറ്റപ്പണി നടത്താം. 200ലേറെ വാഹനങ്ങള്‍ക്ക് പാര്‍ക്ക് ചെയ്യാനുള്ള സൗകര്യവുമുണ്ട്. നൂതന സാങ്കേതിക വിദ്യകളുള്ള മെക്കാനിക്കല്‍ വിഭാഗമാണ് ഇവിടത്തെ പ്രത്യേകത. സമഗ്ര ബോഡി ഷോപ്, ഇലക്ട്രിക് വാഹനങ്ങള്‍ക്കായി പ്രത്യേക മെയിന്റനന്‍സ് റാംപ്, റിപ്പയര്‍ വിഭാഗങ്ങളുമുണ്ട്. വര്‍ക്ക്‌ ഷോപ്പിന് ഫൈവ് സ്റ്റാര്‍ ക്വാളിറ്റി സര്‍ട്ടിഫിക്കേഷനുണ്ട്. പ്രധാന ഇന്‍ഷുറന്‍സ് കമ്പനികളുടെ അംഗീകൃത ഗാരേജ് കൂടിയാണിത്.

Arya Auto opens advanced workshop at Rahayel Automotive City

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കന്നിയങ്കം ഒരേ വാർഡിൽ; പിന്നീട് രാഷ്ട്രീയ കേരളത്തിന്റെ നെറുകയിൽ; അപൂർവ ബഹുമതിക്ക് ഉടമകളായി സി.എച്ചും, മുനീറും

Kerala
  •  11 days ago
No Image

കുവൈത്തില്‍ മലയാളി യുവതി ഹൃദയാഘാതംമൂലം മരിച്ചു

Kuwait
  •  11 days ago
No Image

വിജയസാധ്യത കുറവ്; 8,000 സീറ്റുകളിൽ സ്ഥാനാർഥികളില്ലാതെ ബിജെപി 

Kerala
  •  11 days ago
No Image

ആലപ്പുഴ സ്വദേശി ഒമാനില്‍ ഹൃദയാഘാതംമൂലം മരിച്ചു

oman
  •  11 days ago
No Image

തൃശ്ശൂര്‍ സ്വദേശി ഒമാനില്‍ അന്തരിച്ചു

oman
  •  11 days ago
No Image

മുസ്ലിം ബ്രദർഹുഡിനെ യു.എസ് ഭീകരസംഘടനയായി പ്രഖ്യാപിക്കും; യാഥാർത്ഥ്യമാകുന്നത് വലതുപക്ഷത്തിന്റെ ദീർഘകാല ആവശ്യം

International
  •  11 days ago
No Image

അബൂദബി ചര്‍ച്ച വിജയം; റഷ്യ - ഉക്രൈന്‍ യുദ്ധം തീരുന്നു; സമാധാന നിര്‍ദേശങ്ങള്‍ ഉക്രൈന്‍ അംഗീകരിച്ചതായി യു.എസ്

International
  •  11 days ago
No Image

ഇരട്ട ന്യൂനമർദ്ദം; ഇന്ന് മൂന്ന് ജില്ലകളിൽ പ്രത്യേക മഴ മുന്നറിയിപ്പ്

Kerala
  •  11 days ago
No Image

തദ്ദേശ തെരഞ്ഞെടുപ്പ്; ഹരിത പെരുമാറ്റച്ചട്ടം ലംഘിച്ച പ്രിന്റിങ് സ്ഥാപനത്തിനെതിരെ നടപടി; 30 ലക്ഷത്തിന്റെ വസ്തുക്കൾ പിടികൂടി 

Kerala
  •  12 days ago
No Image

ഹൈക്കോടതി ഓഡിറ്റോറിയത്തില്‍ ഭാരതാംബയുടെ ചിത്രം ഉപയോഗിച്ചു; വ്യാപക പ്രതിഷേധം

Kerala
  •  12 days ago