HOME
DETAILS

കുവൈത്ത്: ഷെയ്ഖ് ജാബർ പാലത്തിൽ പരിശോധന; 16 പേർ അറസ്റ്റിൽ, 43 വാഹനങ്ങൾ പിടിച്ചെടുത്തു

  
October 11, 2025 | 4:56 AM

kuwait cracks down on traffic violations 485 cases registered on sheikh jaber bridge

കുവൈത്ത് സിറ്റി: റോഡ് ​ഗതാ​ഗത നിയമലംഘനങ്ങൾ തടയുകയും, നിയമം നടപ്പിലാക്കുകയും ചെയ്യുന്നതിനായി വ്യാപകമായ വാഹന പരിശോധനാ ക്യാമ്പെയ്‌ൻ നടത്തി കുവൈത്ത് ഗതാഗത വിഭാഗം. വ്യാഴാഴ്ച (2025 ഒക്ടോബർ 9) ഷെയ്ഖ് ജാബർ അൽ അഹ്മദ് അൽ സബാഹ് പാലത്തിലായിരുന്നു പരിശോധന. ജഹ്‌റ ഗവർണറേറ്റിലെ ട്രാഫിക് ഡിപ്പാർട്മെന്റ്, റോഡ്സ് ഡിപ്പാർട്മെന്റ്, സെക്യുരിറ്റി കൺട്രോൾ ഡിപ്പാർട്മെന്റ് എന്നിവയുടെ നേതൃത്വത്തിലായിരുന്നു പരിശോധന. പരിശോധനയിൽ നിയമം ലംഘിച്ച വാഹനങ്ങൾ, ഇരുചക്രവാഹനങ്ങൾ, രേഖകളില്ലാതെ യാത്ര ചെയ്ത വ്യക്തികൾ, അഭയാർഥികൾ എന്നിവർക്കെതിരെ നടപടികൾ സ്വീകരിച്ചു.

പരിശോധനയുടെ ഫലം:

1) 485 ഗതാഗത നിയമലംഘനങ്ങൾ കണ്ടെത്തി.

2) തിരിച്ചറിയൽ രേഖകളില്ലാതെ ഒരാളെ അറസ്റ്റ് ചെയ്തു.

3) ഒളിച്ചോടിപ്പോയ ഒരാളെ അറസ്റ്റ് ചെയ്തു.

4) ഒരു പിടികിട്ടാപ്പുള്ളിയെ അറസ്റ്റ് ചെയ്തു.

5) മോട്ടാർ സൈക്കിളുകളുൾപ്പെടെ 43 വാഹനങ്ങൾ നിയമലംഘനങ്ങളെ തുടർന്ന് പിടിച്ചെടുത്തു.

6) 16 പേരെ ട്രാഫിക് പൊലിസ് സ്റ്റേഷനിലേക്ക് കൈമാറി.

കുവൈത്ത് ജനറൽ ട്രാഫിക് ഡിപ്പാർട്മെന്റ് അറിയിച്ചതുപ്രകാരം, എല്ലാ ഗവർണറേറ്റുകളിലും ഇത്തരത്തിലുള്ള പരിശോധനകൾ തുടരും. റോഡ് സുരക്ഷ ഉറപ്പാക്കാനും, യാത്രക്കാരുടെയും മറ്റ് റോഡ് ഉപയോക്താക്കളുടെയും സുരക്ഷ ഉറപ്പാക്കാനുമാണ് ഈ നീക്കം. 

The Kuwait Traffic Department conducted a comprehensive road safety campaign on Sheikh Jaber Al-Ahmad Al-Sabah Bridge, resulting in 485 traffic violations, 16 arrests, and 43 vehicles seized. The campaign aimed to enforce traffic laws and curb violations



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുഎഇയിൽ ശൈത്യം കനക്കുന്നു; വരാനിരിക്കുന്നത് തണുത്തുറഞ്ഞ രാത്രികൾ

uae
  •  7 days ago
No Image

'ദൃശ്യം' കണ്ടത് നാല് തവണയെന്ന് മൊഴി: ഭാര്യയെ കൊന്ന് മൃതദേഹം കത്തിച്ച് ഭസ്മം നദിയിൽ ഒഴുക്കി; ഭർത്താവ് അറസ്റ്റിൽ

National
  •  7 days ago
No Image

പ്രസവത്തിന് പിന്നാലെ യുവതി മരിച്ച സംഭവം: അസ്വാഭാവിക മരണത്തിന് കേസെടുത്ത് പൊലിസ്

Kerala
  •  7 days ago
No Image

'വോട്ട് മോഷണം പടിവാതിൽക്കൽ എത്തിയിരിക്കുന്നു'; എസ്ഐആർ ഫോമുകളിലെ സങ്കീർണതകൾക്കെതിരെ തുറന്നടിച്ച് എം.കെ സ്റ്റാലിൻ

National
  •  7 days ago
No Image

പരീക്ഷാ ഫീസടയ്ക്കാത്തതിന് സഹപാഠികൾക്ക് മുന്നിൽ വച്ച് അപമാനം: പ്രിൻസിപ്പലിനെതിരെ ഗുരുതര ആരോപണങ്ങൾ; വിദ്യാർഥി ക്യാമ്പസിൽ ആത്മഹത്യയ്ക്ക് ശ്രമിച്ചു

National
  •  7 days ago
No Image

"എല്ലായ്‌പ്പോഴുമെന്ന പോലെ ശശി തരൂർ സംസാരിക്കുന്നത് അദ്ദേഹത്തിന് വേണ്ടി തന്നെ"; എൽ.കെ അദ്വാനിയെ പ്രശംസിച്ച തരൂരിന്റെ നിലപാടിൽ നിന്ന് അകലം പാലിച്ച് കോൺഗ്രസ്

National
  •  7 days ago
No Image

തദ്ദേശ തിരഞ്ഞെടുപ്പ്; എന്‍ഡിഎയില്‍ പൊട്ടിത്തെറി; സഖ്യം വിട്ട് ബിഡിജെഎസ്; തിരുവനന്തപുരത്ത് ഒറ്റക്ക് മത്സരിക്കും

Kerala
  •  7 days ago
No Image

അന്യായ നികുതി ചുമത്തൽ: നാളെ മുതൽ കേരളത്തിൽ നിന്നുള്ള അന്തർ സംസ്ഥാന ടൂറിസ്റ്റ് ബസുകൾ സർവീസ് നിർത്തിവയ്ക്കും

Kerala
  •  7 days ago
No Image

കൾച്ചറൽ വിസയിൽ വമ്പൻ മാറ്റവുമായി ഒമാൻ; കലാകാരന്മാരുടെ ഇണകൾക്കും ബന്ധുക്കൾക്കും താമസാനുമതി

oman
  •  7 days ago
No Image

'എനിക്ക് ഇനി പെണ്ണ് വേണ്ട നിന്നെ ഞാൻ കൊല്ലും': വിവാഹം നടത്തി തരാമെന്ന് പറ‍ഞ്ഞ് പണം വാങ്ങി വഞ്ചിച്ച സുഹൃത്തിനെ കുത്തി; തിരിച്ചും കുത്തേറ്റു

National
  •  7 days ago