അബൂദബിയിലെ പ്രധാന റോഡുകൾ ഘട്ടം ഘട്ടമായി അടച്ചിടും: ഗതാഗതക്കുരുക്കിന് സാധ്യത; യാത്രക്കാർക്ക് മുന്നറിയിപ്പ്
അബൂദബി: അബൂദബിയിലെ പ്രധാന റോഡുകളായ ശൈഖ് സായിദ് ബിൻ സുൽത്താൻ സ്ട്രീറ്റ് (E10), ശൈഖ് ഖലീഫ ബിൻ സായിദ് സ്ട്രീറ്റ് (E12) റോഡുകൾ അടച്ചിടുമെന്ന് അബൂദബി മൊബിലിറ്റി പ്രഖ്യാപിച്ചു. ഗതാഗത പ്രവാഹവും റോഡ് സുരക്ഷയും മെച്ചപ്പെടുത്തുന്നതിനായി നടത്തുന്ന അടിസ്ഥാന സൗകര്യ വികസനങ്ങളുടെ ഭാഗമായാണ് റോഡുകൾ അടച്ചിടുന്നത്.
അതോറിറ്റി വ്യക്തമാക്കിയതനുസരിച്ച്, കോർണിഷിലേക്കുള്ള ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ സ്ട്രീറ്റ് (E10) ഇന്നലെ (2025 ഒക്ടോബർ 10) രാത്രി 10 മണിക്ക് ആരംഭിച്ച് ഒക്ടോബർ 20 തിങ്കളാഴ്ച പുലർച്ചെ 5 മണി വരെ ഭാഗികമായി അടച്ചിടും. രണ്ട് ഘട്ടങ്ങളിലായാണ് അടച്ചിടൽ നടപ്പിലാക്കുക.
ആദ്യ ഘട്ടത്തിൽ, ഒക്ടോബർ 10 മുതൽ ഒക്ടോബർ 14 വരെ (രാത്രി 10 മണി) കോർനിഷിലേക്കുള്ള മൂന്ന് ഇടത് ലെയിനുകൾ അടയ്ക്കും. രണ്ടാം ഘട്ടത്തിൽ, ഒക്ടോബർ 14 (രാത്രി 10 മണി) മുതൽ ഒക്ടോബർ 20 (പുലർച്ചെ 5 മണി) വരെ ഒരേ ദിശയിലുള്ള രണ്ട് വലത് ലെയിനുകൾ അടച്ചിടും. ഈ സാഹചര്യത്തിൽ ഡ്രൈവർമാർ മറ്റ് റൂട്ടുകൾ ഉപയോഗിക്കണമെന്നും, യാത്രകൾ മുൻകൂട്ടി ആസൂത്രണം ചെയ്യണമെന്നും നിർദേശിച്ചിട്ടുണ്ട്.
അതേസമയം, യാസ് ഐലൻഡിന് സമീപമുള്ള ശൈഖ് ഖലീഫ ബിൻ സായിദ് സ്ട്രീറ്റിൽ (E12) പ്രത്യേക ഭാഗിക അടച്ചിടൽ നടപ്പാക്കും, വാരാന്ത്യത്തിൽ ലെയിൻ കുറയ്ക്കലുകൾ ഷെഡ്യൂൾ ചെയ്തിട്ടുണ്ട്. ഇന്നലെ (2025 ഒക്ടോബർ 10) രാത്രി 10 മണി മുതൽ ഒക്ടോബർ 11 വൈകുന്നേരം 4 മണി വരെ ദുബൈ ദിശയിലേക്കുള്ള മൂന്ന് ഇടത് ലെയിനുകൾ അടയ്ക്കും. തുടർന്ന് ഒക്ടോബർ 11 ശനിയാഴ്ച രാത്രി 10 മണി മുതൽ ഒക്ടോബർ 12 ഞായറാഴ്ച വൈകുന്നേരം 4 മണി വരെ മൂന്ന് വലത് ലെയിനുകൾ അടച്ചിടും.
എല്ലാ റോഡ് ഉപയോക്താക്കളുടെയും സുരക്ഷക്കായി ഡ്രൈവർമാർ ട്രാഫിക് സൈനുകൾ പാലിക്കണമെന്നും, കുറഞ്ഞ വേഗത പരിധി പാലിക്കണമെന്നും, ജോലി സ്ഥലങ്ങൾക്ക് സമീപം ജാഗ്രത പുലർത്തണമെന്നും അബൂദബി മൊബിലിറ്റി അറിയിച്ചു.
Abu Dhabi Mobility has announced that the main roads in Abu Dhabi, Sheikh Zayed bin Sultan Street (E10) and Sheikh Khalifa bin Zayed Street (E12), will be closed. The road closures are part of infrastructure developments to improve traffic flow and road safety.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."