ഭക്ഷ്യവിഷബാധ: അൽ ഐനിലെ അൽ സുവൈദ മോഡേൺ ബേക്കറി അടച്ചുപൂട്ടി ADAFSA
അൽ ഐൻ: ഭക്ഷ്യവിഷബാധ സ്ഥിരീകരിച്ചതിനെ തുടർന്ന് അൽ ഐനിലെ അൽ സുവൈദ മോഡേൺ ബേക്കറി അടച്ചുപൂട്ടി അബൂദബി കൃഷി, ഭക്ഷ്യസുരക്ഷാ അതോറിറ്റി (ADAFSA).
CN-1102470 എന്ന വാണിജ്യ ലൈസൻസിന് കീഴിൽ പ്രവർത്തിക്കുന്ന ഈ ബേക്കറി അൽ മഖാം ജില്ലയിലാണ് സ്ഥിതി ചെയ്യുന്നത്. 2008-ലെ ഭക്ഷണവുമായി ബന്ധപ്പെട്ട 2-ാം നമ്പർ നിയമവും, അബൂദബിയിലെ ഭക്ഷ്യസുരക്ഷാ ചട്ടങ്ങളും ലംഘിച്ചതായി കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. അതേസമയം, ഈ ലംഘനങ്ങൾ പൊതുജനാരോഗ്യത്തിന് ഭീഷണിയാണെന്ന് ADAFSA വ്യക്തമാക്കി.
അന്വേഷണത്തിൽ, ഭക്ഷണം കൈകാര്യം ചെയ്യുന്നതിലും, തയ്യാറാക്കുന്നതിലും, സംഭരിക്കുന്നതിലും ഉണ്ടായ പോരായ്മകളാണ് ഭക്ഷ്യവിഷബാധയ്ക്ക് കാരണമായതെന്ന് കണ്ടെത്തി.
“ഉപഭോക്താക്കളുടെ ആരോഗ്യവും സുരക്ഷയും സംരക്ഷിക്കുക” എന്ന ലക്ഷ്യത്തോടെയാണ് ഈ തീരുമാനം കൈക്കൊണ്ടതെന്ന് അതോറിറ്റി പ്രസ്താവനയിൽ വ്യക്തമാക്കി. നിയമലംഘനങ്ങൾ പരിഹരിക്കപ്പെടുന്നതുവരെ ബേക്കറിയുടെ പ്രവർത്തനങ്ങൾ നിർത്തിവയ്ക്കും. പിന്നീട്, അബൂദബിയിലെ കർശനമായ ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ പൂർണ്ണമായി പാലിക്കുന്നുണ്ടെന്ന് തെളിയിച്ചാൽ മാത്രമേ ബേക്കറിക്ക് വീണ്ടും തുറക്കാൻ അനുവാദം ലഭിക്കൂ.
മേഖലയിലെ ഏറ്റവും കർശനമായ ഭക്ഷ്യസുരക്ഷാ സംവിധാനങ്ങളിലൊന്നാണ് അബൂദബിയിലേതെന്ന് ADAFSA ചൂണ്ടിക്കാട്ടി. ഇതിനെ പിന്തുണയ്ക്കുന്നതിനായി, 24 മണിക്കൂറും നിരീക്ഷണം, ഫീൽഡ് പരിശോധനകൾ, ലബോറട്ടറി പരിശോധനകൾ എന്നിവ നടത്തുന്ന പ്രത്യേക പരിശോധനാ ടീമുകൾ പ്രവർത്തിക്കുന്നുണ്ട്. ഇത് പൊതുജനാരോഗ്യ ഭക്ഷ്യ വിതരണ ശൃംഖലയുടെ വിശ്വാസ്യത വർധിപ്പിക്കുന്നു. അതേസമയം, 800 555 എന്ന നമ്പറിൽ വിളിച്ച് ഭക്ഷ്യസുരക്ഷാ ലംഘനങ്ങൾ റിപ്പോർട്ട് ചെയ്യണമെന്ന് ADAFSA പൊതുജനങ്ങളോട് അഭ്യർത്ഥിച്ചിട്ടുണ്ട്.
The Abu Dhabi Agriculture and Food Safety Authority (ADAFSA) has closed down Al Suwaideen Modern Bakery in Al Ain following a confirmed case of food poisoning. The authority prioritizes food safety and takes swift action to protect public health.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."