നിറഞ്ഞാടി ഇന്ത്യൻ നായകൻ; കോഹ്‌ലിയുടെ സെഞ്ച്വറി റെക്കോർഡിനൊപ്പം ഇനി ഗില്ലും
ഡൽഹി: ഇന്ത്യ-വെസ്റ്റ് ഇൻഡീസ് അവസാന ടെസ്റ്റ് മത്സരത്തിന്റെ രണ്ടാം ദിവസം അവസാനിച്ചിരിക്കുകയാണ്. രണ്ടാം ദിനം കളി നിർത്തുമ്പോൾ വെസ്റ്റ് ഇൻഡീസ് നാല് വിക്കറ്റ് നഷ്ടത്തിൽ 140 റൺസ് എന്ന നിലയിലാണ്. ഒന്നാം ഇന്നിങ്സിൽ ഇന്ത്യ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 518 റൺസ് എന്ന നിലയിൽ ഡിക്ലയർ ചെയ്യുകയായിരുന്നു.
ഇന്ത്യൻ നിരയിൽ യശ്വസി ജെയ്‌സ്വാൾ ക്യാപ്റ്റൻ ശുഭ്മൻ ഗിൽ എന്നിവർ സെഞ്ച്വറി നേടി മിന്നും പ്രകടനം പുറത്തെടുത്തപ്പോൾ ഇന്ത്യ മികച്ച ടോട്ടൽ നേടുകയായിരുന്നു. 196 പന്തിൽ പുറത്താവാതെ 129 റൺസ് നേടിയാണ് ഗിൽ തിളങ്ങിയത്. 16 ഫോറുകളും രണ്ട് സിക്സുകളും അടങ്ങുന്നതാണ് ഇന്ത്യൻ നായകന്റെ ഇന്നിങ്‌സ്. ഈ വർഷത്തെ ഗില്ലിന്റെ അഞ്ചാം സെഞ്ച്വറി ആയിരുന്നു ഇത്.
മാത്രമല്ല ക്യാപ്റ്റനെന്ന നിലയിൽ ഹോം ടെസ്റ്റിൽ ഗിൽ നേടുന്ന ആദ്യ സെഞ്ച്വറി കൂടിയാണിത്. ഇതോടെ ഒരു കലണ്ടർ ഇയറിൽ ഏറ്റവും കൂടുതൽ സെഞ്ച്വറി നേടുന്ന ക്യാപ്റ്റനെന്ന വിരാട് കോഹ്‌ലിയുടെ റെക്കോർഡിനൊപ്പമെത്താനും ഗില്ലിന് സാധിച്ചു. കോഹ്‌ലി 2017, 2018 കലണ്ടർ ഇയറുകളിലാണ് അഞ്ചു സെഞ്ച്വറികൾ ടെസ്റ്റിൽ നേടിയത്.
അതേസമയം ജെയ്‌സ്വാൾ 258 പന്തിൽ നിന്നും 175 റൺസും നേടി തിളങ്ങി. 22 ഫോറുകളായിരുന്നു താരത്തിന്റെ ബാറ്റിൽ നിന്നും പിറന്നത്. സായ് സുദർശൻ 12 ഫോറുകൾ പായിച്ചുകൊണ്ട് 87 റൺസും ധ്രുവ് ജുറൽ 44 റൺസും നിതീഷ് കുമാർ റെഡ്ഢി 43 റൺസും നേടി മികച്ച പ്രകടനം നടത്തി.
വിൻഡീസ് ബാറ്റിങ്ങിൽ അലിക്ക് അത്നാസെ 41 റൺസും ടാഗെനറൈൻ ചന്ദ്രപോൾ 34 റൺസും നേടി. ഷായ് ഹോപ് 31 റൺസ് നേടി ക്രീസിൽ തുടരുകയാണ്. ഇന്ത്യൻ ബൗളിങ്ങിൽ രവീന്ദ്ര ജഡേജ മൂന്ന് വിക്കറ്റും കുൽദീപ് യാദവ് ഒരു വിക്കറ്റും നേടിയിട്ടുണ്ട്.
The second day of the final Test match between India and West Indies has come to an end. Captain Shubman Gill scored a brilliant century for India as India posted a good total. Gill scored an unbeaten 129 runs off 196 balls. The Indian captain's innings included 16 fours and two sixes.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."