HOME
DETAILS

ടെസ്റ്റിൽ സച്ചിന് പോലുമില്ല ഇതുപോലൊരു നേട്ടം; ചരിത്രം സൃഷ്ടിച്ച് ജെയ്‌സ്വാൾ

  
October 11, 2025 | 12:12 PM

Indian opener Yashwazi Jaiswal has achieved a new feat in Test cricket

ഡൽഹി: ടെസ്റ്റ് ക്രിക്കറ്റിൽ പുത്തൻ നേട്ടം സ്വന്തമാക്കി ഇന്ത്യൻ ഓപ്പണർ യശ്വസി ജെയ്‌സ്വാൾ. വെസ്റ്റ് ഇൻഡീസിനെതിരായ രണ്ടാം ടെസ്റ്റ് മത്സരത്തിൽ സെഞ്ച്വറി നേടിയാണ് ജെയ്‌സ്വാൾ തിളങ്ങിയത്.  258 പന്തിൽ നിന്നും 175 റൺസും നേടി തിളങ്ങി. 22 ഫോറുകളായിരുന്നു താരത്തിന്റെ ബാറ്റിൽ നിന്നും പിറന്നത്. ഇതോടെ ടെസ്റ്റ് ക്രിക്കറ്റിൽ 3000 റൺസ് പൂർത്തിയാക്കാനും ജെയ്‌സ്വാളിന് സാധിച്ചു.

ടെസ്റ്റിൽ ഏറ്റവും വേഗത്തിൽ 3000 റൺസ് പൂർത്തിയാക്കുന്ന രണ്ടാമത്തെ താരമായി മാറാനും ജെയ്‌സ്വാളിന് സാധിച്ചു. വെറും 71 ഇന്നിങ്സിൽ നിന്നുമാണ് ഗിൽ ഈ നാഴികക്കല്ല് സ്വന്തമാക്കിയത്. 74 ടെസ്റ്റ് ഇന്നിങ്സിൽ നിന്നും 3000 റൺസ് നേടിയ മുൻ ഇന്ത്യൻ നായകൻ സൗരവ് ഗാംഗുലിയെ മറികടന്നാണ് ജെയ്‌സ്വാളിന്റെ നേട്ടം. സുനിൽ ഗാവസ്കറാണ് ഈ പട്ടികയിൽ ഒന്നാം സ്ഥാനത്തുള്ളത്. 69 ഇന്നിങ്‌സുകളിൽ നിന്നുമാണ് ഗവാസ്കർ 3000 റൺസ് നേടിയത്. 

2025-10-1117:10:53.suprabhaatham-news.png
 

ജെയ്‌സ്വാളിന് പുറമെ ശുഭ്മൻ ഗില്ലും സെഞ്ച്വറി നേടി. 196 പന്തിൽ പുറത്താവാതെ 129 റൺസ് നേടിയാണ് ഗിൽ തിളങ്ങിയത്. 16 ഫോറുകളും രണ്ട് സിക്സുകളും അടങ്ങുന്നതാണ് ഇന്ത്യൻ നായകന്റെ ഇന്നിങ്‌സ്. സായ്‌ സുദർശൻ 12 ഫോറുകൾ പായിച്ചുകൊണ്ട് 87 റൺസും ധ്രുവ് ജുറൽ 44 റൺസും നിതീഷ് കുമാർ റെഡ്ഢി 43 റൺസും നേടി മികച്ച പ്രകടനം നടത്തി. 

രണ്ടാം ദിവസം മത്സരം മത്സരം അവസാനിക്കുമ്പോൾ വെസ്റ്റ് ഇൻഡീസ് നാല് വിക്കറ്റ് നഷ്ടത്തിൽ 140 റൺസ് എന്ന നിലയിലാണ്. ഒന്നാം ഇന്നിങ്സിൽ ഇന്ത്യ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 518 റൺസ് എന്ന നിലയിൽ ഡിക്ലയർ ചെയ്യുകയായിരുന്നു. 

വിൻഡീസ് ബാറ്റിങ്ങിൽ അലിക്ക് അത്നാസെ 41 റൺസും ടാഗെനറൈൻ ചന്ദ്രപോൾ 34 റൺസും നേടി. ക്യാപ്റ്റൻ ഷായ് ഹോപ് 31 റൺസ് നേടി ക്രീസിൽ തുടരുകയാണ്. ഇന്ത്യൻ ബൗളിങ്ങിൽ രവീന്ദ്ര ജഡേജ മൂന്ന് വിക്കറ്റും കുൽദീപ് യാദവ് ഒരു വിക്കറ്റും നേടിയിട്ടുണ്ട്. 

ഇന്ത്യ പ്ലെയിങ് ഇലവൻ

യശസ്വി ജെയ്‌സ്വാൾ, കെ എൽ രാഹുൽ, സായ് സുദർശൻ, ശുഭ്‌മാൻ ഗിൽ (ക്യാപ്റ്റൻ), ധ്രുവ് ജുറൽ(വിക്കറ്റ് കീപ്പർ), രവീന്ദ്ര ജഡേജ, വാഷിംഗ്‌ടൺ സുന്ദർ, നിതീഷ് കുമാർ റെഡ്ഡി, കുൽദീപ് യാദവ്, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്.

വെസ്റ്റ് ഇൻഡീസ് പ്ലെയിങ് ഇലവൻ

ജോൺ കാംബെൽ, ടാഗെനറൈൻ ചന്ദ്രപോൾ, അലിക് അത്തനാസെ, ഷായ് ഹോപ്പ്, റോസ്റ്റൺ ചേസ് (ക്യാപ്റ്റൻ), ടെവിൻ ഇംലാച്ച് (വിക്കറ്റ് കീപ്പർ), ജസ്റ്റിൻ ഗ്രീവ്‌സ്, ജോമെൽ വാരികൻ ഖാരി പിയറി, ആൻഡേഴ്‌സൺ ഫിലിപ്പ്, ജെയ്‌ഡൻ സീൽസ്.

Indian opener Yashwazi Jaiswal has achieved a new feat in Test cricket. Jaiswal shone by scoring a century in the second Test match against West Indies. He scored 175 runs from 258 balls. The player's batting included 22 fours.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അറബ് കപ്പിൽ പ്രതീക്ഷ കൈവിടാതെ യുഎഇ; തീ പാറും പോരാട്ടത്തിൽ ഈജിപ്തിനെ സമനിലയിൽ തളച്ചു

uae
  •  4 days ago
No Image

വാൽപ്പാറയിൽ 5 വയസ്സുകാരനെ പുലി കൊന്ന സംഭവം; ജനവാസ മേഖലയിൽ ഫെൻസിങ് സ്ഥാപിക്കാൻ നിർദേശം

National
  •  4 days ago
No Image

റൊണാൾഡോയും മെസിയും നേർക്കുനേർ; ലോകകപ്പിൽ അർജന്റീന-പോർച്ചുഗൽ പോരാട്ടത്തിന് കളമൊരുങ്ങാൻ സാധ്യത?

Football
  •  4 days ago
No Image

​കാപ്പ കേസിലെ പ്രതിയടക്കം 3 പേർ കുറ്റിക്കാട്ടിനുള്ളിൽ എംഡിഎംഎ വിൽപ്പനയ്ക്കിടെ പിടിയിൽ

Kerala
  •  4 days ago
No Image

യുഎഇയിൽ ഇ-ഇൻവോയ്‌സിംഗ് നിയമം ലംഘിച്ചാൽ 5,000 ദിർഹം വരെ പിഴ; വിജ്ഞാപനം പുറത്തിറക്കി ധനകാര്യ മന്ത്രാലയം

uae
  •  4 days ago
No Image

ഇന്ത്യയിൽ ഒന്നാമത്, ലോകത്തിൽ നാലാമത്; കപ്പില്ലെങ്കിലും 2025ൽ പഞ്ചാബിന്റെ തേരോട്ടം

Cricket
  •  4 days ago
No Image

​ഗ്ലോബൽ 'ഹാരിസ്' ഓപ്പറേഷൻ; യൂറോപ്പിലെ ഏറ്റവും അപകടകാരിയായ ക്രിമിനൽ സംഘത്തലവനെ പിടികൂടി ദുബൈ പൊലിസ്

uae
  •  4 days ago
No Image

യുഎഇയിൽ വിന്റർ സീസണ് തുടക്കമായി; കിഴക്കൻ ആകാശത്ത് 'ഇക്ലീൽ അൽ അഖ്‌റബ്' ഉദിച്ചുയർന്നു

uae
  •  4 days ago
No Image

സൗത്ത് ആഫ്രിക്കക്കെതിരെ ചരിത്രം കുറിക്കാൻ സഞ്ജു; പുത്തൻ നാഴികക്കല്ല് കയ്യകലെ

Cricket
  •  4 days ago
No Image

തദ്ദേശ തെരഞ്ഞെടുപ്പ്; കൊട്ടിക്കലാശത്തിന്റെ ആവേശത്തിൽ ഏഴ് ജില്ലകൾ

Kerala
  •  4 days ago