ഫുട്ബാളിലെ ഏറ്റവും മികച്ച അഞ്ച് താരങ്ങൾ അവരാണ്: ജൂലിയൻ അൽവാരസ്
ക്രിസ്റ്റ്യാനോ റൊണാൾഡോ, ലയണൽ മെസി ഇവരിൽ ആരാണ് ഏറ്റവും മികച്ച താരം എന്നത് ഫുട്ബോൾ ലോകത്ത് രണ്ട് പതിറ്റാണ്ടുകളായി സജീവമായി നിലനിൽക്കുന്ന ചർച്ചാവിഷയമാണ്. ഇപ്പോൾ ഫുട്ബോളിലെ ഏറ്റവും മികച്ച താരങ്ങൾ ആരൊക്കെയാണെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് അർജന്റൈൻ സൂപ്പർതാരം ജൂലിയൻ അൽവാരസ്. പത്രപ്രവർത്തകനായ ഇബായ് ലാനോസുമായുള്ള അഭിമുഖത്തിലാണ് അൽവാരസ് ഏറ്റവും മികച്ച താരങ്ങളെ തെരഞ്ഞെടുത്തത്.
മൂന്ന് അർജന്റീന താരങ്ങൾക്കാണ് ജൂലിയൻ അൽവാരസ് ആദ്യ മൂന്ന് സ്ഥാനം നൽകിയത്. യണൽ മെസി, ഡീഗോ മറഡോണ, ആൽഫ്രെഡോ ഡി സ്റ്റെഫാനോ എന്നീ താരങ്ങളെയാണ് അൽവാരസ് ആദ്യ മൂന്ന് സ്ഥാനങ്ങളിൽ തെരഞ്ഞെടുത്തത്. നാലാമതായി ബ്രസീലിയൻ ഇതിഹാസം റൊണാൾഡോ നസാരിയോയും അഞ്ചാമതായി പോർച്ചുഗൽ ലെജൻഡ് ക്രിസ്റ്റ്യാനോ റൊണാൾഡോയെയും ആണ് അർജന്റൈൻ താരം തെരഞ്ഞെടുത്തത്.
റൊണാൾഡോ നിലവിൽ സഊദി പ്രൊ ലീഗ് ക്ലബായ അൽ നസറിന്റെ താരമാണ്. റൊണാൾഡോയുടെ വരവിന് പിന്നാലെ സഊദി ഫുട്ബോളിന് ലോക ഫുട്ബോളിൽ കൃത്യമായ ഒരു മേൽവിലാസം സൃഷ്ടിച്ചെടുക്കാൻ സാധിച്ചിരുന്നു. അൽ നസറിന് വേണ്ടി ഇതുവരെ തകർപ്പൻ പ്രകടനങ്ങളാണ് റൊണാൾഡോ നടത്തിക്കൊണ്ടിരിക്കുന്നത്.
അതേസമയം മെസി അമേരിക്കൻ ക്ലബ് ഇന്റർ മയമിക്ക് വേണ്ടിയാണ് മെസി കളിക്കുന്നത്. മയാമിക്കൊപ്പം മിന്നും പ്രകടനമാണ് മെസി നടത്തിക്കൊണ്ടിരിക്കുന്നത്. മെസിയുടെ വരവോടെ ഇന്റർ മയാമി ലീഗിൽ മിന്നും പ്രകടനമായിരുന്നു നടത്തിയിരുന്നത്. ക്ലബ്ബിന്റെ ചരിത്രത്തിൽ ഇതുവരെ ഇല്ലാതിരുന്ന ലീഗ്‌സ് കപ്പ് കിരീടവും മെസിയുടെ നേതൃത്വത്തിൽ ആണ് മയാമി സ്വന്തമാക്കിയത്.
Who is the better player between Cristiano Ronaldo and Lionel Messi has been an active debate in the world of football for two decades. Now, Argentine superstar Julian Alvarez has openly revealed who the best players in football are.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."