പല്ല് മാറ്റിവെക്കൽ ശസ്ത്രക്രിയയിൽ പിഴവ്; യുവാവിന് 24 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ ഉത്തരവിട്ട് കോടതി
അബൂദബി: പല്ല് മാറ്റി വെക്കല്‍ ശസ്ത്രക്രിയയില്‍ ഗുരുതര പിഴവ് വരുത്തിയ ദന്ത ഡോകടറും ക്ലിനിക്കും ഒരു ലക്ഷം ദിര്‍ഹം പിഴ അടയ്ക്കാന്‍ കോടതി വിധി. ശസ്ത്രക്രിയയിലെ പിഴവ് കടുത്ത വേദനമയ്ക്ക് കാരണമായെന്ന് പരാതിയില്‍ പറയുന്നു. ഇത് പരിഹരിക്കാന്‍ വേണ്ടി മറ്റൊരു ശസ്ത്രക്രിയ കൂടി നടത്തേണ്ടി വന്നു.
പിന്നീട് യുവാവ് ഡോകടര്‍ക്കെതിരെയും ക്ലിനിക്കിനെതിരെയും പരാതി നല്‍കുകയായിരുന്നു. ഈ കേസിലാണ് പരാതിക്കാരന് അനുകൂലമായി അബൂദബി അല്‍ഐന്‍ കോടതി ഓഫ് സിവില്‍, കൊമേഴ്‌സ്യല്‍, അഡ്മിനിസ്േ്രടറ്റീവ് ക്ലെയിംസ് വിധി പറഞ്ഞത്.
കേസില്‍ എതിര്‍ കക്ഷികളായ ക്ലിനിക്കും ദന്ത ഡോക്ടറും ശാരീരികവും സാമ്പത്തികവും വൈകാരികവുമായ നഷ്ടങ്ങള്‍ക്ക് നഷ്ടപരിഹാരമായി 300,000 ദിര്‍ഹം നല്‍കാന്‍ ആവശ്യപ്പെടണമെന്ന് പരാതിക്കാരന്‍ കോടതിയോട് അഭ്യര്‍ത്ഥിച്ചു.
പല്ല് മാറ്റിവെക്കല്‍ ശസ്ത്രക്രിയക്കിടെ തന്റെ സൈനസ് കാവിറ്റിയിലേക്ക് മാറിയെന്നും ഇത് നീക്കം ചെയ്യാന്‍ അനസ്‌ത്യേഷ്യയില്‍ മറ്റൊരു പ്രധാന ശസ്ത്രക്രിയക്ക് വിധേയനായെന്നും ഇയാള്‍ കോടതിയെ അറിയിച്ചു. ഇതേ സംഭവുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്ത ക്രിമിനല്‍ കേസില്‍ ദന്ത ഡോക്ടറെ കുറ്റവിമുക്തനാക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ സംഭവത്തില്‍ തങ്ങള്‍ക്ക് പങ്കില്ലെന്ന് ഡോക്ടറും ക്ലിനിക്കും വ്യക്തമാക്കി.
മെഡിക്കല്‍ റിപ്പോര്‍ട്ടുകള്‍ പരിശോധിച്ച ഹയര്‍ മെഡിക്കല്‍ ലയബിലിറ്റി കമ്മിറ്റി കോടതി ദന്ത ഡോക്ടര്‍ മെഡിക്കല്‍ മാനദണ്ഡങ്ങള്‍ പാലിച്ചില്ലെന്നും ഇതാണ് പിഴവിന് കാരണമായതെന്നും കണ്ടെത്തിയിരുന്നു. ഡെന്റല്‍ ഇംപ്ലാന്റിന്റെ സ്ഥിരത വിലയിരുത്തുന്നതില്‍ ദന്ത ഡോക്ടര്‍ പരായപ്പെട്ടതായും ഇക്കാരണത്താലാണ് രോഗയിടെ സൈനസ് കാവിറ്റിയിലേക്ക് മാറിയതെന്നും കമ്മിറ്റി അഭിപ്രായപ്പെട്ടു.
എന്നാല്‍ പിഴവ് ഗുരുതരമായ മെഡിക്കല്‍ പിഴവല്ലെന്നും രോഗിക്ക് സ്ഥിരമായ വൈകല്യത്തിന് പിഴവ് കാരണമാകില്ലെന്നും കമ്മിറ്റി നിരീക്ഷിച്ചു.
uae court has ordered rs 24 lakh in compensation for a young man due to errors in a dental implant surgery. learn about the case and its implications for medical negligence.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."