രാജസ്ഥാന് ഇനി പുതിയ നായകൻ, സഞ്ജുവും മറ്റൊരു സൂപ്പർതാരവും ടീം വിടുന്നു; റിപ്പോർട്ട്
2026 ഐപിഎല്ലിന് മുന്നോടിയായി പുതിയ ക്യാപ്റ്റനെ നിയമിക്കാൻ രാജസ്ഥാൻ റോയൽസ് ഒരുങ്ങുന്നതായി റിപ്പോർട്ട്. സഞ്ജു സാംസണ് പകരക്കാരനായി യുവ ഓപ്പണർ യശ്വസി ജെയ്‌സ്വാളിനെ ക്യാപ്റ്റനായി നിയമിക്കാനാണ് രാജസ്ഥാൻ ലക്ഷ്യം വെക്കുന്നത്. റേവ് സ്പോർട്സാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നത്. സഞ്ജുവിന് പിന്നാലെ വിക്കറ്റ് കീപ്പർ ധ്രുവ് ജുറലും രാജസ്ഥാൻ വിടുമെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്.
സഞ്ജു സാംസൺ രാജസ്ഥാൻ രാജസ്ഥാൻ വിടുന്നുവെന്ന ശക്തമായ റിപ്പോർട്ടുകൾ അടുത്തിടെ നിലനിന്നിരുന്നു. സഞ്ജുവിനെ സ്വന്തമാക്കാൻ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്, ചെന്നൈ സൂപ്പർ കിങ്സ് തുടങ്ങിയ ടീമുകൾ നേരത്തെതന്നെ ശ്രമങ്ങൾ നടത്തിയിരുന്നു. 2021ൽ ആയിരുന്നു സഞ്ജു രാജസ്ഥാൻ റോയൽസിന്റെ ക്യാപ്റ്റനായി ചുമതലയേറ്റത്. തൊട്ടടുത്ത വർഷം രാജസ്ഥാനെ ഫൈനലിലേക്ക് നയിക്കാനും സഞ്ജുവിന് സാധിച്ചു എന്നാൽ ഗുജറാത്ത് ടൈറ്റ്സിനോട് പരാജയപ്പെട്ട് രാജസ്ഥാന് കിരീടം നഷ്ടമാവുകയായിരുന്നു. സഞ്ജു ലേലത്തിൽ വരുകയാണെങ്കിൽ മറ്റൊരു ടീമിന്റെ ജേഴ്സിയിൽ മലയാളി താരത്തെ കാണാൻ ആരാധകർക്ക് സാധിക്കും.
2025 ഐപിഎല്ലിൽ പരുക്കേറ്റതിന് പിന്നാലെ സഞ്ജുവിന് രാജസ്ഥാനൊപ്പമുള്ള ധാരാളം മത്സരങ്ങൾ നഷ്ടമായിരുന്നു. ഡൽഹി ക്യാപ്പിറ്റൽസിനെതിരായ മത്സരത്തിൽ പരുക്കേറ്റ് സഞ്ജു പുറത്തായിരുന്നു. മത്സരത്തിൽ റിട്ടയേർഡ് ഹർട്ടായാണ് സഞ്ജു മടങ്ങിയത്. സഞ്ജുവിന്റെ അഭാവത്തിൽ റിയാൻ പരാഗ് ആയിരുന്നു പല മത്സരങ്ങളിലും രാജസ്ഥാനെ നയിച്ചിരുന്നത്. തുടക്കത്തിലെ ആദ്യം മൂന്നു മത്സരങ്ങളിലും സഞ്ജു ഇമ്പാക്ട് പ്ലെയർ ആയാണ് കളത്തിൽ ഇറങ്ങിയത്
കഴിഞ്ഞ ഐപിഎല്ലിൽ നിരാശാജനകമായ പ്രകടനമാണ് രാജസ്ഥാൻ നടത്തിയിരുന്നത്. ഒമ്പതാം സ്ഥാനത്താണ് രാജസ്ഥാൻ ഫിനിഷ് ചെയ്‍തത്. 14 മത്സരങ്ങളിൽ നിന്നും നാല് വിജയവും 10 തോൽവിയും അടക്കം എട്ട് പോയിന്റായിരുന്നു രാജസ്ഥാൻ നേടിയിരുന്നത്.
രാജസ്ഥാൻ റോയൽസ് പരിശീലക സ്ഥാനത്തുനിന്നും രാഹുൽ ദ്രാവിഡ് പടിയിറങ്ങിയിരുന്നു. 2026 ഐപിഎൽ സീസണിന് മുന്നോടിയായി ദ്രാവിഡ് രാജസ്ഥാനിൽ നിന്നും പടിയിറങ്ങുകയാണെന്നാണ് രാജസ്ഥാൻ റോയൽസ് തങ്ങളുടെ സോഷ്യൽ മീഡിയയിലൂടെ അറിയിക്കുകയായിരുന്നു.
അതേസമയം ഇന്ത്യയുടെ 2024 ടി-20 ലോകകപ്പ് വിജയത്തിന് ശേഷം ദ്രാവിഡ് പരിശീലകസ്ഥാനത്തിൽ നിന്നും പടിയിറങ്ങിയിരുന്നു. ഇതിനു പിന്നാലെയാണ് ദ്രാവിഡ് രാജസ്ഥാന്റെ പരിശീലകനായി ചുമതലയേറ്റത്. ശ്രീലങ്കൻ ഇതിഹാസം കുമാർ സംഗകാരക്ക് പകരക്കാരനായാണ് ദ്രാവിഡ് രാജസ്ഥാന്റെ പരിശീലക കുപ്പായമണിഞ്ഞത്.
Rajasthan Royals are reportedly set to appoint a new captain ahead of the 2026 IPL. Rajasthan is eyeing young opener Yashwasi Jaiswal as the captain to replace Sanju Samson. The report also states that wicketkeeper Dhruv Jural will also leave Rajasthan after Sanju.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."