HOME
DETAILS

ഗില്ലാട്ടത്തിൽ തകർന്നത് സച്ചിന്റെ 28 വർഷത്തെ റെക്കോർഡ്; ചരിത്രമെഴുതി ഇന്ത്യൻ നായകൻ

  
October 11, 2025 | 1:53 PM

shubhman gill break sachin tendulker 28 years old record in test

ഡൽഹി: ഇന്ത്യ-വെസ്റ്റ് ഇൻഡീസ് അവസാന ടെസ്റ്റ് മത്സരത്തിന്റെ രണ്ടാം ദിനം ഇന്ത്യൻ നിരയിൽ സെഞ്ച്വറി നേടി മിന്നും പ്രകടനമാണ് ക്യാപ്റ്റൻ ശുഭ്മൻ ഗിൽ നടത്തിയത്.  196 പന്തിൽ പുറത്താവാതെ 129 റൺസ് നേടിയാണ് ഗിൽ തിളങ്ങിയത്. 16 ഫോറുകളും രണ്ട് സിക്സുകളും അടങ്ങുന്നതാണ് ഇന്ത്യൻ നായകന്റെ ഇന്നിങ്‌സ്.

ഈ സെഞ്ച്വറിക്ക് പിന്നാലെ സാക്ഷാൽ സച്ചിൻ ടെണ്ടുൽക്കറുടെ പേരിലുണ്ടായിരുന്ന ഒരു റെക്കോർഡ് തകർത്തുകൊണ്ടാണ് ഗിൽ കുതിക്കുന്നത്. ക്യാപ്റ്റൻ എന്ന നിലയിൽ ഗിൽ നേടുന്ന അഞ്ചാം സെഞ്ച്വറി ആയിരുന്നു ഇത്. ക്യാപ്റ്റനെന്ന നിലയിൽ ഒരു കലണ്ടർ ഇയറിൽ ഏറ്റവും കൂടുതൽ തവണ സെഞ്ച്വറി താരമെന്ന സച്ചിന്റെ റെക്കോർഡാണ് ഗിൽ മറികടന്നത്.

സച്ചിൻ 1997ൽ നാല് സെഞ്ച്വറികളാണ് നേടിയത്. വിരാട് കോഹ്‌ലിയും ഇത്തരത്തിൽ അഞ്ചു സെഞ്ച്വറികൾ വീതം ഒരു കലണ്ടർ ഇയറിൽ നേടിയിട്ടുണ്ട്. കോഹ്‌ലി 2017, 2018 കലണ്ടർ ഇയറുകളിലാണ് അഞ്ചു സെഞ്ച്വറികൾ ടെസ്റ്റിൽ നേടിയത്. 

ഇന്ത്യൻ നിരയിൽ ഗില്ലിന് യശ്വസി ജെയ്‌സ്വാൾ 258 പന്തിൽ നിന്നും 175 റൺസും നേടി തിളങ്ങി. 22 ഫോറുകളായിരുന്നു താരത്തിന്റെ ബാറ്റിൽ നിന്നും പിറന്നത്. സായ്‌ സുദർശൻ 12 ഫോറുകൾ പായിച്ചുകൊണ്ട് 87 റൺസും ധ്രുവ് ജുറൽ 44 റൺസും നിതീഷ് കുമാർ റെഡ്ഢി 43 റൺസും നേടി മികച്ച പ്രകടനം നടത്തി. 

രണ്ടാം ദിനം കളി നിർത്തുമ്പോൾ വെസ്റ്റ് ഇൻഡീസ് നാല് വിക്കറ്റ് നഷ്ടത്തിൽ 140 റൺസ് എന്ന നിലയിലാണ്. ഒന്നാം ഇന്നിങ്സിൽ ഇന്ത്യ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 518 റൺസ് എന്ന നിലയിൽ ഡിക്ലയർ ചെയ്യുകയായിരുന്നു. 

Captain Shubman Gill scored a brilliant century for India on the second day of the final Test match between India and West Indies. After this century, Gill is on the verge of breaking a record previously held by Sachin Tendulkar.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

23-കാരൻ ഹാക്കറുടെ വിദ്യയിൽ ഞെട്ടി പൊലിസ്; പ്രധാന കസ്റ്റമേഴ്സ് കമിതാക്കൾ

crime
  •  6 days ago
No Image

ലോക രാജ്യങ്ങളെ ആശങ്കയിലാഴ്ത്തി റഷ്യ, തീരദേശ രാജ്യങ്ങളെ പൂർണ്ണമായും തുടച്ചുനീക്കാൻ ശേഷിയുള്ള ആണവ ഡ്രോൺ വരെ വഹിക്കാം; 'ഖബറോവ്സ്ക്' അന്തർവാഹിനി പുറത്തിറക്കി

International
  •  6 days ago
No Image

അബൂദബിയിൽ ക്വാഡ് ബൈക്കുകൾക്കും ഇ-സ്കൂട്ടറുകൾക്കും കർശന നിയന്ത്രണം; നിയമലംഘകർക്ക് 50,000 ദിർഹം വരെ പിഴ

Saudi-arabia
  •  6 days ago
No Image

'എസ്ഐആർ' ജനാധിപത്യ വിരുദ്ധം, പ്രമേയം പാസാക്കി തമിഴ്നാട്; 46 പാർട്ടികൾ സുപ്രീം കോടതിയിലേക്ക്

National
  •  6 days ago
No Image

ഷാർജയിൽ സംരക്ഷിത വിഭാ​ഗത്തിൽപ്പെട്ട വന്യമൃഗങ്ങളെ കൈവശം വെച്ചു; ഒരാൾ അറസ്റ്റിൽ

uae
  •  6 days ago
No Image

ഇടുക്കിയിൽ വിനോദസഞ്ചാരി കയത്തിൽ മുങ്ങി മരിച്ചു: ദാരുണ കാഴ്ചയ്ക്ക് ദൃക്‌സാക്ഷികളായി വിദ്യാർത്ഥികൾ

Kerala
  •  6 days ago
No Image

സഊദിയില്‍ നാളെ അടിയന്തര സൈറണ്‍ മുഴങ്ങും; പൗരന്മാരും മറ്റു താമസക്കാരും അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍ ഇവ

Saudi-arabia
  •  6 days ago
No Image

ഗുണ്ടാത്തലവനായ ജെഡിയു സ്ഥാനാർഥി ആനന്ദ് സിങ് അറസ്റ്റിൽ; ദുലാർ ചന്ദ് യാദവ് കൊലപാതകത്തിൽ വഴിത്തിരിവ്

crime
  •  6 days ago
No Image

യുഎഇയിൽ പരീക്ഷാ ക്രമക്കേടുകൾക്ക് കനത്ത ശിക്ഷ; കോപ്പിയടിക്കുന്ന വിദ്യാർത്ഥികളെ കാത്തിരിക്കുന്നത് മുട്ടൻപണി

uae
  •  6 days ago
No Image

വാഷിങ്ടൺ ഷോ; ഓസീസിനെ 5 വിക്കറ്റിന് വീഴ്ത്തി ഇന്ത്യ പരമ്പരയിൽ ഒപ്പത്തിനൊപ്പം

Cricket
  •  6 days ago