HOME
DETAILS

ശബരിമല സ്വർണക്കൊള്ള: ഉണ്ണികൃഷ്ണൻ പോറ്റി ഉൾപ്പെടെ 10 പ്രതികൾ; കേസെടുത്ത് ക്രൈംബ്രാഞ്ച് 

  
Web Desk
October 11, 2025 | 3:22 PM

shabarimala gold theft unnikrishnan potti among 10 accused crime branch registers case

തിരുവനന്തപുരം: ശബരിമല ക്ഷേത്രത്തിലെ സ്വർണക്കൊള്ള കടത്തുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് കേസ് രജിസ്റ്റർ ചെയ്തു. ക്രൈംബ്രാഞ്ച് മേധാവി എച്ച്. വെങ്കിടേഷിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തിനാണ് കേസ് അന്വേഷണത്തിന്റെ ചുമതല. ഉണ്ണികൃഷ്ണൻ പോറ്റിയും സഹായികളും ദേവസ്വം ഉദ്യോഗസ്ഥരും ഉൾപ്പെടെ 10 പേരാണ് കേസിൽ പ്രതികൾ. കവർച്ച, വ്യാജരേഖ ചമയ്ക്കൽ, വിശ്വാസവഞ്ചന, ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങളാണ് പ്രതികൾക്കെതിരെ ചുമത്തിയിട്ടുള്ളത്.

സംസ്ഥാന വ്യാപകമായി അന്വേഷണം നടത്താൻ അധികാരമുള്ളതിനാലാണ് കേസ് ക്രൈംബ്രാഞ്ചാണ് ഏറ്റെടുത്തത്. അറസ്റ്റ് ഉൾപ്പെടെയുള്ള നടപടികളിലേക്ക് ഉടൻ കടക്കുമെന്നാണ് സൂചന. ശബരിമലയിൽ നിന്ന് കാണാതായത് 989 ഗ്രാം (124 പവൻ) സ്വർണമാണ് എന്നാണ് ദേവസ്വം വിജിലൻസിന്റെ അന്തിമ റിപ്പോർട്ട് പറയുന്നത്. എന്നാൽ, കാണാതായ സ്വർണത്തിന്റെ വ്യാപ്തി ഇനിയും വർധിക്കാൻ സാധ്യതയുണ്ടെന്നാണ് വിവരം.

സ്മാർട്ട് ക്രിയേഷൻസ് സിഇഒ പങ്ക് ഭണ്ഡാരിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഈ കണക്ക്. 1998-ൽ യുബി ഗ്രൂപ്പ് ദ്വാരപാലക ശില്പങ്ങൾ പൊതിയാൻ ഉപയോഗിച്ചത് ഒന്നര കിലോ സ്വർണമായിരുന്നു. എന്നാൽ, 2019-ൽ ചെന്നൈയിൽ ഉരുക്കിയപ്പോൾ ഈ ശില്പങ്ങളിൽ നിന്ന് 577 ഗ്രാം സ്വർണം മാത്രമാണ് ലഭിച്ചതെന്ന് സ്മാർട്ട് ക്രിയേഷൻസ് അവകാശപ്പെടുന്നു. ബാക്കി ഒരു കിലോയോളം സ്വർണം എവിടെപ്പോയെന്നാണ് അന്വേഷണ സംഘം ചോദിക്കുന്നത്.

ഇതിനു പുറമെ, ശില്പങ്ങളുടെ വശങ്ങളിലെ ഏഴ് പാളികൾ ഉരുക്കിയപ്പോൾ 409 ഗ്രാം സ്വർണം മാത്രമാണ് ലഭിച്ചതെന്നും സ്മാർട്ട് ക്രിയേഷൻസ് വാദിക്കുന്നു. 1998-ൽ ഈ പാളികൾ പൊതിയാൻ എത്ര സ്വർണം ഉപയോഗിച്ചു എന്നതിന് വ്യക്തമായ രേഖകളില്ല. ഇതനുസരിച്ച്, ഉണ്ണികൃഷ്ണൻ പോറ്റിയുടെ കൈവശം ഒന്നര കിലോയിൽ അധികം സ്വർണം ഉണ്ടാകേണ്ടതാണ്. എന്നാൽ, അന്തിമ റിപ്പോർട്ടിൽ 500 ഗ്രാമിൽ താഴെ സ്വർണം മാത്രമാണ് ഉണ്ടായിരുന്നതെന്നാണ് വ്യക്തമാകുന്നത്.

സ്മാർട്ട് ക്രിയേഷൻസിന്റെ മൊഴികളിൽ വൈരുധ്യങ്ങൾ ഉള്ളതായി അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. ഉണ്ണികൃഷ്ണൻ പോറ്റിക്കായി സ്വർണം ഉരുക്കിയെന്ന് സ്മാർട്ട് ക്രിയേഷൻസ് സമ്മതിക്കുന്നുണ്ട്. ഗൂഢാലോചനയിൽ സ്മാർട്ട് ക്രിയേഷൻസ് പ്രധാന കണ്ണിയാണെന്നാണ് അന്വേഷണ സംഘത്തിന്റെ പ്രാഥമിക വിലയിരുത്തൽ. പാളികൾ ശരിക്കും ഉരുക്കിയോ അതോ മുഴുവനായി മാറ്റിയോ എന്നതിന് ശാസ്ത്രീയ പരിശോധന ആവശ്യമാണ്. കാണാതായ സ്വർണത്തിന്റെ യഥാർഥ വ്യാപ്തി കണ്ടെത്തുകയാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ മുന്നിലുള്ള പ്രധാന വെല്ലുവിളി.

 

 

The Crime Branch has registered a case in the Shabarimala gold theft, naming Unnikrishnan Potti and nine others as accused. The investigation, led by H. Venkitesh, involves charges of theft, forgery, breach of trust, and conspiracy. Over 989 grams of gold is reported missing, with discrepancies in records pointing to a larger theft.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സൂപ്പർ കപ്പിൽ ഇന്ന് ക്ലാസിക് പോര്; ബ്ലാസ്റ്റേഴ്സിന്റെ എതിരാളികൾ മുംബൈ സിറ്റി

Football
  •  2 days ago
No Image

ബിഹാര്‍ അങ്കം തുടങ്ങി; ആദ്യ ഘട്ടത്തില്‍ 121 മണ്ഡലങ്ങള്‍ ഇന്ന് പോളിങ് ബൂത്തിലേക്ക്

National
  •  2 days ago
No Image

എസ്‌ഐറിനെതിരേ നിയമ നടപടിക്കൊരുങ്ങി സംസ്ഥാന സര്‍ക്കാര്‍; കോടതിയെ സമീപിച്ചാല്‍ കക്ഷി ചേരുമെന്ന് പ്രതിപക്ഷവും

Kerala
  •  2 days ago
No Image

നെടുമ്പാശ്ശേരി എയര്‍പോര്‍ട്ടില്‍ നിന്നു മടങ്ങിവേ കാര്‍ നിയന്ത്രണം വിട്ട് തലകീഴായി മറിഞ്ഞു; ദമ്പതികള്‍ക്ക് പരിക്ക് 

Kerala
  •  2 days ago
No Image

തദ്ദേശതെരഞ്ഞെടുപ്പ് പ്രചാരണം; ഇത്തവണ എ.ഐയും പ്രധാന പങ്കു വഹിക്കും

Kerala
  •  2 days ago
No Image

12 ദിവസത്തെ ആഗോള അക്ഷരോത്സവം; ഷാര്‍ജ രാജ്യാന്തര പുസ്തകമേളയ്ക്ക് തുടക്കം

uae
  •  2 days ago
No Image

അജ്മീര്‍ ദര്‍ഗ സ്‌ഫോടനം: രാജസ്ഥാന്‍ സര്‍ക്കാരിന് സുപ്രിംകോടതി നോട്ടീസ്; പരിഗണിച്ചത് തീവ്രഹിന്ദുത്വവാദികളെ കുറ്റവിമുക്തരാക്കിയതിനെതിരായ ഹരജി

National
  •  2 days ago
No Image

കൊച്ചിയിൽ ഓടിക്കൊണ്ടിരുന്ന കാർ കത്തി നശിച്ചു; യാത്രക്കാർ രക്ഷപ്പെട്ടത് സാഹസികമായി

Kerala
  •  2 days ago
No Image

ഫ്ലാറ്റ്-റേറ്റ് സബ്‌സ്‌ക്രിപ്‌ഷനുമായി സലാം എയർ; സ്ഥിരം യാത്രക്കാർക്ക് സുവർണാവസരം

oman
  •  3 days ago
No Image

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ അധ്യക്ഷ സ്ഥാനങ്ങളിലേക്കുള്ള സംവരണ പട്ടിക: 3 കോർപ്പറേഷനുകൾ വനിതകൾക്ക്; 7 ജില്ലാ പഞ്ചായത്തുകളിൽ വനിതാ പ്രസിഡന്റുമാർ

Kerala
  •  3 days ago