വിധവയെ കൂട്ടബലാത്സംഗത്തിനിരയാക്കിയ കേസ്; വ്യാജ ചുഴലിക്കാറ്റ് മുന്നറിയിപ്പ് നൽകി പൊലിസ്; ബോട്ടുമായി രക്ഷപ്പെടാൻ ശ്രമിച്ച പ്രതികൾ അറസ്റ്റിൽ
അമ്പത് വയസ്സ് പ്രായമുള്ള വിധവയായ സ്ത്രീയെ കൂട്ടബലാത്സംഗത്തിനിരയാക്കിയ കേസിൽ മത്സ്യ തൊഴിലാളികളായ മൂന്ന് പേരെ പൊലിസ് അറസ്റ്റ് ചെയ്തു. ഗുജറാത്തിലെ ഗിർ സോമനാഥ് ജില്ലയിലെ തീരദേശ ഗ്രാമത്തിലാണ് അതിക്രമം നടന്നത്. കുറ്റകൃത്യത്തിന് ശേഷം മത്സ്യബന്ധന ബോട്ടുമായി കടൽ വഴി രക്ഷപ്പെടാൻ ശ്രമിക്കവെയാണ് മൂന്ന് പേരെയും നടുക്കടലിൽ വെച്ച് ഗുജറാത്ത് പൊലിസ് നാടകീയമായി അറസ്റ്റ് ചെയ്തത്. ഒക്ടോബർ 1-നാണ് കേസിനാസ്പദമായ സംഭവം. കുറ്റകൃത്യത്തിന് ശേഷം കടൽ മാർഗം വഴി പ്രതികൾ രക്ഷപ്പെടാൻ പദ്ധതിയുണ്ടെന്ന് പൊലിസ് മനസ്സിലാക്കിയിരുന്നു. തുടർന്ന് ഇവരെ പിന്തുടരുകയും വ്യാജ ചുഴലിക്കാറ്റ് മുന്നറിയിപ്പ് നൽകി ഭയപ്പെടുത്തിയ ശേഷം ബോട്ട് തടഞ്ഞ് അറസ്റ്റ് ചെയ്യുകയായിരുന്നു.
ഒക്ടോബർ 1-ന് വൈകുന്നേരം 6:30-നും ഒക്ടോബർ 2-ന് പുലർച്ചെ 4 മണിക്കും ഇടയിലാണ് സംഭവം. രണ്ട് മോട്ടോർസൈക്കിളുകളിലായി വന്ന പ്രതികൾ സ്ത്രീക്ക് ലിഫ്റ്റ് വാഗ്ദാനം ചെയ്ത് അബോധാവസ്ഥയിലാക്കുകയായിരുന്നു. പിന്നീട് മൂന്ന് പേരിൽ ഒരാളുടെ വീട്ടിലേക്ക് സ്ത്രീയെ കൊണ്ടുപോയി മാറിമാറി ബലാത്സംഗം ചെയ്യുകയായിരുന്നു. 10 വർഷം മുമ്പാണ് സ്ത്രീയുടെ ഭർത്താവ് മരിക്കുന്നത്. പിന്നീട് ചില്ലറ തൊഴിൽ ചെയ്താണ് സ്ത്രീ ജീവിക്കുന്നത്. സംഭവത്തിന് ശേഷം പ്രതികൾ ഭീഷണിപ്പെടുത്തി ഇരയെ വീട്ടിലേക്ക് പറഞ്ഞയക്കുകയായിരുന്നു.
ഒക്ടോബർ 8-ന് കടുത്ത വയറുവേദനയെത്തുടർന്ന് ഉനയിലെ സർക്കാർ ആശുപത്രിയിൽ ഇര ചികിത്സ തേടി. ഡോക്ടർമാരോട് സംഭവം വെളിപ്പെടുത്തിയതോടെ മെഡിക്കോ-ലീഗൽ കേസ് രജിസ്റ്റർ ചെയ്യുകയും പൊലിസിനെ വിവരം അറിയിക്കുന്നതും. അതേ ദിവസം നവബന്ധർ മറൈൻ പൊലിസ് സ്റ്റേഷനിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തു. പ്രതികളെ കണ്ടെത്തുന്നതിനായി വ്യാപകമായി അന്വേഷണം നടത്തി വരുന്നതിനിടെ പൊലീസ് അവരുടെ ട്രോളറുകളെ ട്രാക്ക് ചെയ്യാൻ തീരുമാനിക്കുകയായിരുന്നു. ഗിർ സോമനാഥ് എസ്പി ജയ്ദീപ്സിങ് ജഡേജയുടെ അനുമതിയോടെ, ഇൻസ്പെക്ടർ എൻ എൻ റാണ നയിച്ച രണ്ട് ടീമുകളാണ് ഒക്ടോബർ 8 രാത്രി കടലിലേക്ക് പുറപ്പെട്ടത്.
25 നോട്ടിക്കൽ മൈൽ അകലെ വെച്ച് പ്രതികൾ സഞ്ചരിക്കുന്ന ബോട്ട് പൊലിസ് കണ്ടെത്തി ബോട്ടിനെ തടഞ്ഞു നിർത്തി കസ്റ്റഡിയിലെടുത്തത്. രണ്ട് ബോട്ടുകളിലായാണ് പ്രതികൾ രക്ഷപ്പെട്ടിരുന്നത്. രണ്ട് പേരെ ഒരു ബോട്ടിൽ നിന്നും മൂന്നാമത്തെ പ്രതിയെ മറ്റൊരു ബോട്ടിൽ നിന്നുമാണ് പിടികൂടിയത്. ഉനയിലെ അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഇന്നലെ റിമാൻഡ് അപേക്ഷ നൽകി, മൂന്ന് ദിവസത്തെ കസ്റ്റഡി അനുവദിച്ചിട്ടുണ്ട്. പ്രതികളുടെ പേരുകൾ ഇതുവരെ പൊലിസ് വെളിപ്പെടുത്തിയിട്ടില്ല.
In a dramatic operation, Gujarat Police arrested three suspects in a gangrape case involving a 50-year-old widow in Gir Somnath district. The accused, who fled on fishing trawlers, were lured back using a fake cyclone warning and apprehended 25 nautical miles at sea on October 8, marking a historic first for the police.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."