HOME
DETAILS

വാള് വീശി ജെയ്‌സ്വാൾ; ആദ്യ ദിവസം 150 കടത്തി പറന്നത് വമ്പൻ ലിസ്റ്റിലേക്ക്

  
October 11, 2025 | 3:37 PM

Indian opener Yashasvi Jaiswal has achieved a great record in Test cricket

ഡൽഹി: ടെസ്റ്റ് ക്രിക്കറ്റിൽ തകർപ്പൻ നേട്ടം സ്വന്തമാക്കി ഇന്ത്യൻ ഓപ്പണർ യശ്വസി ജെയ്‌സ്വാൾ. വെസ്റ്റ് ഇൻഡീസിനെതിരായ രണ്ടാം ടെസ്റ്റ് മത്സരത്തിൽ സെഞ്ച്വറി നേടിയാണ് ജെയ്‌സ്വാൾ തിളങ്ങിയത്.  258 പന്തിൽ നിന്നും 175 റൺസും നേടി തിളങ്ങി. 22 ഫോറുകളായിരുന്നു താരത്തിന്റെ ബാറ്റിൽ നിന്നും പിറന്നത്. ആദ്യ ദിനം തന്നെ 173 റൺസ് നേടിയാണ് ജെയ്‌സ്വാൾ തിളങ്ങിയത്.

ഒരു ടെസ്റ്റ് മത്സരത്തിൽ ആദ്യ ദിവസം ഒരു ഇന്ത്യൻ താരം നേടുന്ന ഏറ്റവും ഉയർന്ന മൂന്നാമത്തെ സ്കോർ കൂടിയാണിത്. വസിം ജാഫർ ആണ് ഈ പട്ടികയിൽ ഒന്നാം സ്ഥാനത്തുള്ളത്. 2007ൽ പാകിസ്താനെതിരെ 192 റൺസായിരുന്നു വസിം ജാഫർ നേടിയിരുന്നത്. 190 റൺസ് നേടിയ ശിഖർ ധവാനാണ് ഈ പട്ടികയിലെ രണ്ടാമൻ. 2017ൽ ശ്രീലങ്കക്കെതിരെയാണ് ധവാൻ 190 റൺസ് നേടിയത്. 

ജെയ്‌സ്വാളിന് പുറമെ ശുഭ്മൻ ഗില്ലും സെഞ്ച്വറി നേടി. 196 പന്തിൽ പുറത്താവാതെ 129 റൺസ് നേടിയാണ് ഗിൽ തിളങ്ങിയത്. 16 ഫോറുകളും രണ്ട് സിക്സുകളും അടങ്ങുന്നതാണ് ഇന്ത്യൻ നായകന്റെ ഇന്നിങ്‌സ്. സായ്‌ സുദർശൻ 12 ഫോറുകൾ പായിച്ചുകൊണ്ട് 87 റൺസും ധ്രുവ് ജുറൽ 44 റൺസും നിതീഷ് കുമാർ റെഡ്ഢി 43 റൺസും നേടി മികച്ച പ്രകടനം നടത്തി. 

രണ്ടാം ദിവസം മത്സരം മത്സരം അവസാനിക്കുമ്പോൾ വെസ്റ്റ് ഇൻഡീസ് നാല് വിക്കറ്റ് നഷ്ടത്തിൽ 140 റൺസ് എന്ന നിലയിലാണ്. ഒന്നാം ഇന്നിങ്സിൽ ഇന്ത്യ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 518 റൺസ് എന്ന നിലയിൽ ഡിക്ലയർ ചെയ്യുകയായിരുന്നു. 

വിൻഡീസ് ബാറ്റിങ്ങിൽ അലിക്ക് അത്നാസെ 41 റൺസും ടാഗെനറൈൻ ചന്ദ്രപോൾ 34 റൺസും നേടി. ക്യാപ്റ്റൻ ഷായ് ഹോപ് 31 റൺസ് നേടി ക്രീസിൽ തുടരുകയാണ്. ഇന്ത്യൻ ബൗളിങ്ങിൽ രവീന്ദ്ര ജഡേജ മൂന്ന് വിക്കറ്റും കുൽദീപ് യാദവ് ഒരു വിക്കറ്റും നേടിയിട്ടുണ്ട്. 

Indian opener Yashasvi Jaiswal has achieved a breakthrough in Test cricket. Jaiswal shone by scoring a century in the second Test match against West Indies. He scored 175 runs from 258 balls. The player's batting included 22 fours. Jaiswal shone by scoring 173 runs on the first day itself.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അബൂദബിയിൽ നിയമലംഘനം നടത്തിയ രണ്ട് കടകൾ അടച്ചുപൂട്ടി

uae
  •  3 days ago
No Image

അപ്രതീക്ഷിതം; സി.പി.എം പിന്തുണ വിട്ട് വൈസ് ചെയർപേഴ്സൺ കോൺഗ്രസിലേക്ക്; പട്ടാമ്പി നഗരസഭാ ഭരണം പ്രതിസന്ധിയിൽ

Kerala
  •  3 days ago
No Image

ഏകദിനത്തിൽ മികച്ച പ്രകടനം നടത്താൻ ആ താരം എന്നെ സഹായിക്കണം: സൂര്യകുമാർ യാദവ്

Cricket
  •  3 days ago
No Image

റിയാദിലെ പൊതു പാർക്കുകളിൽ 'സ്മാർട്ട് നിരീക്ഷണ' സംവിധാനം നിലവിൽ വന്നു

Saudi-arabia
  •  3 days ago
No Image

'മണ്ടനാണെങ്കിലും അറിയാതെ സത്യം വിളിച്ചുപറഞ്ഞ ഗോപാലകൃഷ്ണൻ എൻ്റെ ഹീറോ': ബിജെപി നേതാവിനെ പരിഹസിച്ച് സന്ദീപ് വാര്യർ

Kerala
  •  3 days ago
No Image

ഷാർജ ബുക്ക് ഫെയറിൽ പങ്കെടുക്കാൻ ദുബൈയിൽ നിന്നൊരു ഫെറി യാത്ര; 32 മിനിറ്റിൽ എക്സ്പോ സെന്ററിൽ

uae
  •  3 days ago
No Image

തിരുവനന്തപുരത്ത് വിദ്യാർഥിനിയെ ലൈംഗികമായി പീഡിപ്പിച്ചു: സ്കൂൾ വാൻ ഡ്രൈവർ അറസ്റ്റിൽ

Kerala
  •  3 days ago
No Image

മാഞ്ചസ്റ്റർ യൂണൈറ്റഡല്ല, 2025 ഇംഗ്ലീഷ് പ്രീമിയർ ലീഗ് ജേതാക്കൾ അവരായിരിക്കും: റൊണാൾഡോ

Football
  •  3 days ago
No Image

യുഎസിൽ ട്രംപ് വിരുദ്ധ വികാരം ശക്തം: ഇടക്കാല തിരഞ്ഞെടുപ്പുകളിൽ ഡെമോക്രാറ്റുകൾക്ക് വൻ മുന്നേറ്റം, പ്രമുഖർക്ക് കനത്ത തിരിച്ചടി

International
  •  3 days ago
No Image

സഞ്ജു പുറത്ത്, ക്യാപ്റ്റനായി തിലക് വർമ്മ; വമ്പൻ പോരാട്ടത്തിനൊരുങ്ങി ഇന്ത്യ

Cricket
  •  3 days ago