ഫീസടക്കാത്തതിന്റെ പേരിൽ പത്താം ക്ലാസുകാരനെ നിലത്തിരുത്തി പരീക്ഷ എഴുതിച്ചു; അധ്യാപകർക്കെതിരെ കേസ്
മുംബൈ: ഫീസ് അടയ്ക്കാത്തതിന്റെ പേരിൽ പത്താം ക്ലാസ് വിദ്യാർഥിയെ ക്ലാസ് മുറിയിൽ നിലത്തിരുത്തി പരീക്ഷ എഴുതിച്ച സംഭവത്തിൽ അധ്യാപകനും പ്രധാനാധ്യാപകനും എതിരെ പൊലിസ് കേസെടുത്തു. മുംബൈയിലെ ഭീവണ്ടിയിൽ പ്രവർത്തിക്കുന്ന ഉറുദു മീഡിയം സ്കൂളിലാണ് സംഭവം.
ഒക്ടോബർ 3, 4 തീയതികളിൽ ക്ലാസിൽ നടന്ന യൂണിറ്റ് ടെസ്റ്റിനിടെയാണ് ഫീസ് അടയ്ക്കാത്തതിന്റെ പേര് പറഞ്ഞ് വിദ്യാർഥിയെ നിലത്തിരുത്തിയത്. സംഭവത്തിൽ സ്കൂളിലെ സൂപ്പർവൈസിംഗ് അധ്യാപകനായ അഹമ്മദുള്ളയ്ക്കെതിരെയും ഹെഡ്മിസ്ട്രസ് ഖാൻ അതിഹയ്ക്കുമെതിരെയാണ് കുട്ടിയുടെ പിതാവ് പൊലിസിൽ പരാതി നൽകിയിരിക്കുന്നത്.
ഓട്ടോ ഡ്രൈവറായ കുട്ടിയുടെ പിതാവ് സംഭവത്തിന് ശേഷം പല തവണ സ്കൂൾ അധികൃതരെ സമീപിച്ചെങ്കിലും, യാതൊരു നടപടിയും സ്വീകരിക്കാത്തതിനെ തുടർന്നാണ് പൊലിസിൽ പരാതി നൽകിയതെന്ന് അദ്ദേഹം പറഞ്ഞു. ജുവനൈൽ ജസ്റ്റിസ് ആക്ടിലെ 75, 87 വകുപ്പുകൾ പ്രകാരം ശാന്തിനഗർ പൊലിസ് രണ്ട് അധ്യാപകർക്കെതിരെയും കേസ് രജിസ്റ്റർ ചെയ്തു. കേസിൽ സ്കൂൾ ജീവനക്കാരുടെയും സാക്ഷികളുടെയും മൊഴികൾ രേഖപ്പെടുത്തിവരികയാണെന്നും പൊലിസ് അറിയിച്ചു.
A tenth-grade student was allegedly forced to sit on the floor and write an exam due to unpaid school fees. Following the incident, a case has been filed against the teachers involved.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."