HOME
DETAILS

ഉത്തർപ്രദേശിൽ ഇമാമിന്റെ ഭാര്യയെയും പെൺമക്കളെയും പള്ളി വളപ്പിൽ വെട്ടിക്കൊലപ്പെടുത്തി നിലയിൽ കണ്ടെത്തി

  
Web Desk
October 11, 2025 | 5:41 PM

imams wife and daughters found hacked to death in uttar pradesh mosque premises

ബാഗ്പത്: ഉത്തർപ്രദേശിലെ ബാഗ്പത് ജില്ലയിലെ ഗംഗ നൗലിയിലെ പള്ളി ഇമാമിന്റെ കുടുംബത്തെ കൊലപ്പെട്ട നിലയിൽ കണ്ടെത്തി. ഇമാമിന്റെ  ഭാര്യയെയും പെൺമക്കളെയും ആണ് പള്ളി വളപ്പിലെ വീട്ടിൽ വെട്ടിക്കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തിയത്. ദോഘാട്ട് പൊലിസ് സ്റ്റേഷൻ പരിധിയിലെ പള്ളിയിലാണ് സംഭവം. ഇമാമായ ഇബ്രാഹിമിന്റെ ഭാര്യ ഇസ്രാന (30) മക്കളായ സോഫിയ (5), സുമയ്യ (2) എന്നിവരുടെ മൃതദേഹങ്ങളാണ് രക്തത്തിൽ കുളിച്ച നിലയിൽ കണ്ടെത്തിയത്.

ഇബ്രാഹിം ദയൂബന്ധിലേക്ക് പോയ സമയത്തായിരുന്നു ക്രൂരമായ കൊലപാതകം നടന്നത്. ഭാര്യ ഇസ്രാനയുടെ മൃതദേഹം നിലത്തും, പെൺകുട്ടികളുടെ മൃതദേഹങ്ങൾ കട്ടിലിൽ രക്തത്തിൽ കുളിച്ച നിലയിലുമാണ് കണ്ടെത്തിയത്. ഭാര്യ ഇസ്രാന സമീപത്ത് താമസിക്കുന്ന കുട്ടികൾക്ക് ‍ട്യൂഷൻ എടുക്കാറുണ്ടായിരുന്നു.  ഉച്ചയ്ക്ക് 3 മണിയോടെ ട്യൂഷന് എത്തിയ കുട്ടികളാണ് സംഭവം കണ്ടത്. പിന്നാലെ കുട്ടികൾ നാട്ടുകാരെ വിവരം അറിയിക്കുകയായിരുന്നു. ഇതോടെയാണ് ക്രൂരമായ കൊലപാതകം പുറംലോകം അറിഞ്ഞത്. മുസഫർന​ഗറിലെ സുന്ന സ്വദേശിയായ ഇബ്രാഹിം കഴിഞ്ഞ നാല് വർഷമായി പള്ളിയിൽ ഇമാമായി സേവനമനുഷ്ഠിച്ച് വരികയായിരുന്നു

പൊലിസ് സ്ഥലത്തെത്തി മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിന് അയച്ചു. മീററ്റ് ഡിഐജി കലാനിധി നൈതാനിയുടെ നേതൃത്വത്തിൽ അന്വേഷണം പ്രഖ്യാപിച്ചു. മൂർച്ചയുള്ള ആയുധങ്ങൾ ഉപയോഗിച്ചാണ് മൂവരും കൊല്ലപ്പെട്ടതെന്നാണ് പൊലിസന്റെ പ്രാഥമിക നിഗമനം. സംഭവത്തിൽ പ്രതിഷേധിച്ച് പ്രദേശത്ത് വൻ ജനക്കൂട്ടമാണ് തടിച്ചുകൂടിയത്. മൃതദേഹങ്ങൾ നീക്കംചെയ്യുന്നതിൽ നിന്ന് പൊലിസിനെ തടഞ്ഞു. കൂടുതൽ പൊലിസ് സേന എത്തിയാണ് സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കിയത്. സംഭവത്തിൽ അന്വേഷണം നടത്തി വരികയാണെന്നും ആവശ്യമായ നടപടി സ്വീകരിക്കുമെന്നും പൊലിസ് സൂപ്രണ്ട് സൂരജ് കുമാർ റായ് പറഞ്ഞു. 

 

In a horrific incident in Uttar Pradesh's Baghpat district, an imam was brutally attacked by alleged Hindu extremists, who forced him to chant Hindu slogans. Hours later, his wife, Israna (30), and daughters, Sofiya (5) and Sumayya (2), were found hacked to death in their home within the mosque premises. Police have arrested three suspects and are investigating the case.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ജ്യൂസാണെന്ന് കരുതി കുടിച്ചത് കുളമ്പ് രോഗത്തിനുള്ള മരുന്ന്; ആറും പത്തും വയസ്സുള്ള സഹോദരങ്ങള്‍ ആശുപത്രിയില്‍ 

Kerala
  •  2 days ago
No Image

വിവാഹവാഗ്ദാനം നൽകി സോഫ്റ്റ്‌വെയർ എൻജിനീയറെ പീഡിപ്പിച്ച് 11 ലക്ഷം തട്ടിയെടുത്ത ശേഷം വേറെ കല്യാണം; യുവാവ് പൊലിസ് പിടിയിൽ

crime
  •  2 days ago
No Image

ദുബൈ ഫിറ്റ്‌നസ് ചാലഞ്ച്: വിനോദസഞ്ചാരികളുടെ പാസ്പോർട്ടിൽ പ്രത്യേക സ്റ്റാമ്പ് പതിപ്പിച്ച് ദുബൈ ജിഡിആർഎഫ്എ

uae
  •  2 days ago
No Image

ഗോളടിക്കാതെ പറന്നത് റൊണാൾഡോ അടക്കി വാഴുന്ന ലിസ്റ്റിലേക്ക്; പോർച്ചുഗീസ് താരം കുതിക്കുന്നു

Football
  •  2 days ago
No Image

തീവണ്ടി യാത്രക്കാരുടെ സുരക്ഷക്കായി പൊലിസുകാർ അവധിയില്ലാതെ ജോലിക്കെത്താന്‍ കര്‍ശന നിര്‍ദേശം; പരിശോധന ശക്തമാക്കുന്നു

Kerala
  •  2 days ago
No Image

സ്വര്‍ണത്തിന് ഇന്ന് നേരിയ വര്‍ധന; പവന് കൂടിയത് 320 രൂപ

Business
  •  2 days ago
No Image

കെഎസ്ആർടിസി ബസിൽനിന്ന് രാത്രി വിദ്യാർഥിയെ പാതിവഴിയിൽ ഇറക്കിവിട്ടു; പരാതിയുമായി കുടുംബം

Kerala
  •  2 days ago
No Image

ആപ്പ് വഴി ടാക്സി ബുക്ക് ചെയ്യുമ്പോൾ ശ്രദ്ധിക്കുക: ദുബൈയിലെ ടാക്സി നിരക്കുകൾ മാറി; കൂടുതലറിയാം

uae
  •  2 days ago
No Image

ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട ആ ക്ലബ്ബിനെ ഓർത്ത് എനിക്കിപ്പോഴും സങ്കടമുണ്ട്: റൊണാൾഡോ

Football
  •  2 days ago
No Image

'അവിശ്വസനീയം , വിചിത്രം..' ഹരിയാനയില്‍ തന്റെ ഫോട്ടോ ഉപയോഗിച്ച് കള്ള വോട്ട് നടത്തിയതില്‍ പ്രതികരണവുമായി ബ്രസീലിയന്‍ മോഡല്‍

National
  •  2 days ago