ബംഗാളിൽ മെഡിക്കൽ വിദ്യാർഥിനിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയ സംഭവം: പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് ദേശീയ വനിതാ കമ്മീഷൻ
കൊൽക്കത്ത: പശ്ചിമ ബംഗാളിലെ ദുർഗാപൂരിൽ മെഡിക്കൽ വിദ്യാർഥിനിയെ കൂട്ടബലാത്സംഗം ചെയ്ത സംഭവത്തിൽ ഇടപെട്ട് ദേശീയ വനിതാ കമ്മീഷൻ. സംഭവത്തിൽ സ്വമേധയാ കേസെടുത്ത കമ്മീഷൻ, പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ബംഗാൾ ഡിജിപിക്ക് കത്ത് നൽകി.
ഇന്നലെ രാത്രി ദുർഗാപൂരിലാണ് മനുഷ്യമനസ്സാക്ഷിയെ ഞെട്ടിക്കുന്ന സംഭവം നടന്നത്. ഭക്ഷണം കഴിക്കാനായി സുഹൃത്തിനൊപ്പം ക്യാമ്പസിന് പുറത്തേക്ക് പോയ 23-കാരിയാണ് ക്രൂരമായ ആക്രമണത്തിന് ഇരയായത്. ബൈക്കിലെത്തിയ മൂന്നംഗ സംഘം യുവതിയെ പിന്തുടർന്ന് ആക്രമിക്കുകയായിരുന്നു. യുവതിക്കൊപ്പമുണ്ടായിരുന്ന സുഹൃത്ത് ഭയന്ന് ഓടി രക്ഷപ്പെട്ടു. തുടർന്ന്, ആക്രമികൾ യുവതിയെ വലിച്ചിഴച്ച് ആശുപത്രിക്ക് പിന്നിലെ ആളൊഴിഞ്ഞ പ്രദേശത്ത് എത്തിച്ച് ബലാത്സംഗം ചെയ്തു. യുവതിയുടെ മൊബൈൽ ഫോൺ തട്ടിയെടുത്ത പ്രതികൾ, ഒച്ചവെക്കുകയോ പരാതി നൽകുകയോ ചെയ്താൽ ഗുരുതര പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്നും ഭീഷണിപ്പെടുത്തി.
നിലവിൽ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന യുവതിയുടെ പരാതിയിൽ പൊലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. "മകളുടെ സുഹൃത്തുക്കളാണ് സംഭവം അറിയിച്ചത്. ആശുപത്രിയിലെ സുരക്ഷാ ക്രമീകരണങ്ങൾ പൂർണമായും പരാജയപ്പെട്ടു," യുവതിയുടെ പിതാവ് ആരോപിച്ചു.
സംഭവത്തിൽ ശക്തമായ നടപടി ആവശ്യപ്പെട്ട് ദേശീയ വനിതാ കമ്മീഷൻ ബംഗാൾ പൊലിസിന് കർശന നിർദേശം നൽകിയിട്ടുണ്ട്. കേസിൽ പ്രതികളെ ഉടൻ പിടികൂടി നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നാണ് കമ്മീഷന്റെ ആവശ്യം.
In a shocking incident in Durgapur, West Bengal, a 23-year-old medical student was gang-raped by a three-member group on Friday night. The National Commission for Women has taken suo motu cognizance, demanding the immediate arrest of the perpetrators. The victim, who was attacked after stepping out for food with a friend, is undergoing treatment. Police have registered a case and begun investigations.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."