HOME
DETAILS

താലിബാന്‍: ബന്ധം സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടതിന് അന്ന് രാജ്യദ്രോഹക്കുറ്റം, ഇന്ന് സ്വീകരണം; ചര്‍ച്ചയായി ബി.ജെ.പിയുടെ ഇരട്ടത്താപ്പ്

  
October 12, 2025 | 2:34 AM

taliban treason charge for seeking ties sparks bjp double standards debate

ന്യൂഡല്‍ഹി: മുതിര്‍ന്ന താലിബാന്‍ നേതാവും അഫ്ഗാനിസ്ഥാന്റെ വിദേശകാര്യമന്ത്രിയുമായ ആമിര്‍ ഖാന്‍ മുത്തഖി ഇന്ത്യയിലെത്തുകയും സന്ദര്‍ശനത്തിന്റെ മൂന്നാംദിവസം അദ്ദേഹത്തിന് സഹാറന്‍പൂരിലെ ദൂറുല്‍ ഉലൂം ദയൂബന്ത് സ്വീകരണം നല്‍കുകയും ചെയ്യുമ്പോള്‍ ചര്‍ച്ചയായി ബി.ജെ.പിയുടെ ഇരട്ടത്താപ്പ്. 2021ല്‍ അഫ്ഗാനിലെ അധിനിവേശം യു.എസ് അവസാനിപ്പിച്ചതിന് പിന്നാലെ അധികാരത്തിലേറിയ താലിബാനുമായി ഇന്ത്യ ബന്ധം സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട അന്തരിച്ച സമാജ് വാദി പാര്‍ട്ടി എം.പിയായിരുന്ന ഷഫീഖുര്‍ റഹ്മാന്‍ ബര്‍ഖിനെതിരേ രാജ്യദ്രോഹക്കുറ്റം ചുമത്തിയ യു.പി ഭരണകൂടം, ഇന്നലെ ആമിര്‍ ഖാന്‍ മുത്തഖിയെ സ്വീകരിച്ച് ദയൂബന്ത് ദാറുല്‍ ഉലൂം സന്ദര്‍ശിക്കാന്‍ സംരക്ഷണം ഒരുക്കിയത് ചൂണ്ടിക്കാട്ടിയാണ് ബി.ജെ.പിയുടെ ഇരട്ടത്താപ്പ് സോഷ്യല്‍മീഡിയ ചര്‍ച്ചയാക്കിയത്.

താലിബാനാണ് ഭരിക്കുന്നതെങ്കിലും പരമാധികാരരാജ്യമായ അഫ്ഗാനുമായി ബന്ധം സ്ഥാപിക്കേണ്ടതുണ്ടെന്നായിരുന്നു, നിലവിലെ സംഭല്‍ എം.പിയായ സിയാഉര്‍റഹ് മാന്‍ ബര്‍ഖിന്റെ പിതാവ് കൂടിയായ ഷഫീഖുര്‍ റഹ്മാന്‍ ബര്‍ഖ് ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ ബി.ജെ.പി നേതാവ് രാജേഷ് സിംഗാളിന്റെ പരാതിയില്‍ മതവികാരങ്ങളെ പ്രകോപിപ്പിക്കാനും വിവിധ വിഭാഗങ്ങള്‍ക്കിടയില്‍ ശത്രുത വളര്‍ത്താനും ഉദ്ദേശിച്ചുള്ള ബോധപൂര്‍വവും ദുരുദ്ദേശ്യപരവുമായ പ്രവര്‍ത്തനങ്ങള്‍ നടത്തിയെന്നാരോപിച്ച് രാജ്യദ്രോഹക്കേസെടുക്കുയായിരുന്നു. കൂടാതെ ഷഫീഖുര്‍ റഹ്മാന്റെ പ്രസ്താവനയെ അനുകൂലിച്ച് താഴെ അഭിപ്രായം പങ്കുവച്ച രണ്ടുപേര്‍ക്കെതിരെയും പൊലിസ് കേസെടുക്കുകയുണ്ടായി. ഡോ. ബര്‍ഖിന്റെ പരാമര്‍ശങ്ങള്‍ പ്രകോപനപരമാണെന്നാണ് അന്നത്തെ സാംഭല്‍ പൊലിസ് സൂപ്രണ്ട് ചക്രേഷ് മിശ്ര പറഞ്ഞത്.
അദ്ദേഹം ലജ്ജയില്ലാതെ താലിബാനെ പിന്തുണച്ചെന്നും അതിനര്‍ത്ഥം അവരുടെ ക്രൂരതയെ പിന്തുണയ്ക്കുക എന്നാണെന്നും ബര്‍ഖിന്റെ നടപടിയെ വിമര്‍ശിച്ച് യോഗി ആദിത്യനാഥ് പറയുകയുണ്ടായി. മനുഷ്യരാശിക്ക് കളങ്കമുണ്ടാക്കുന്ന ആളുകളെയാണ് പിന്തുണച്ചതെന്നും യോഗി ആരോപിച്ചിരുന്നു. 
അതേസമയം, യു.പി സര്‍ക്കാരിന്റെ ഇപ്പോഴത്തെ നടപടിയെ പരിഹസിച്ച് സിയാഉര്‍ഹ്മാന്‍ ബര്‍ഖ് സമൂഹമാധ്യമത്തില്‍ കുറിപ്പ് പങ്കുവച്ചു. താലിബാനെ പിന്തുണയ്ക്കുന്നു എന്ന് ആരോപിച്ച് യോഗി ആദിത്യനാഥ് സര്‍ക്കാര്‍ ഷഫീഖുര്‍ റഹ്മാന്‍ ബര്‍ഖിനെതിരെ നേരത്തെ എഫ്.ഐ.ആര്‍ ഫയല്‍ ചെയ്തിട്ടുണ്ടെന്നും എന്നാല്‍ ഇപ്പോള്‍ താലിബാന്റെ മന്ത്രിക്ക് പൂര്‍ണ്ണ സുരക്ഷ നല്‍കുകയാണ് അവരെന്നും സിയാഉര്‍ഹ്മാന്‍ പറഞ്ഞു.

ദാറുല്‍ ഉലൂം സന്ദര്‍ശിച്ച് മുത്തഖി; ഇന്ന് താജ് മഹലില്‍ 

ലഖ്‌നൗ: ഇന്ത്യയിലുള്ള അഫ്ഗാന്‍ വിദേശകാര്യമന്ത്രി ആമിര്‍ ഖാന്‍ മുത്തഖി ദൂറുല്‍ ഉലൂം ദയൂബന്ത് സന്ദര്‍ശിച്ചു. തനിക്ക് ലഭിച്ച സ്വീകരണത്തിന് നന്ദി പറഞ്ഞ മുത്തഖി, ഭാവിയില്‍ ഇന്ത്യാ - അഫ്ഗാനിസ്ഥാന്‍ ബന്ധം കൂടുതല്‍ ശക്തമാകുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ചു. ഡല്‍ഹിയില്‍ നിന്ന് റോഡ് മാര്‍ഗമാണ് അദ്ദേഹം ദയൂബന്തിലെത്തിയത്. ദാറുല്‍ ഉലൂം വൈസ് ചാന്‍സലര്‍ അബുല്‍ ഖാസിം നുഅ്മാനി, ജംഇയ്യത്തുല്‍ ഉലമായെ ഹിന്ദ് അധ്യക്ഷന്‍ മൗലാന അര്‍ഷാദ് മദനി ഉള്‍പ്പെടെയുള്ളവര്‍ അദ്ദേഹത്തെ സ്വീകരിച്ചു. വിദ്യാര്‍ഥികളുമായും മുത്തഖി സംവദിച്ചു. ഇന്ന് ആഗ്രയിലെത്തി അദ്ദേഹം താജ് മഹലും സന്ദര്‍ശിക്കും.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നടിയെ ആക്രമിച്ച കേസ്: അതിജീവിതയ്ക്ക് മോതിരം തിരികെ നൽകാൻ കോടതി ഉത്തരവ്; മെമ്മറി കാർഡിന്റെ സ്വകാര്യത ഉറപ്പാക്കണം

Kerala
  •  2 days ago
No Image

'ഇങ്ങനെ അവഗണിക്കാൻ സഞ്ജു എന്ത് തെറ്റാണ് ചെയ്തത്?'; ഗംഭീറിനോട് ചോദ്യങ്ങളുമായി മുൻ ഇന്ത്യൻ താരം; ടീം മാനേജ്മെന്റിനെതിരെ രൂക്ഷ വിമർശനം

Cricket
  •  2 days ago
No Image

വാളയാറിൽ കത്തിക്കരിഞ്ഞ നിലയിൽ ബിഎൽഒയുടെ മൃതദേഹം; സ്വയം പെട്രോളൊഴിച്ച് തീ കൊളുത്തിയെന്ന് നിഗമനം

Kerala
  •  2 days ago
No Image

നടിയെ ആക്രമിച്ച കേസ്: പൾസർ സുനി ആദ്യം ജയലിൽ നിന്ന് പുറത്തിറങ്ങും, ശിക്ഷ 13 വർഷമായി കുറയും; കാരണം

crime
  •  2 days ago
No Image

ഭാര്യയടക്കം കുടുംബത്തിലെ നാലു പേരെ വെട്ടിക്കൊന്നു; വയനാട് സ്വദേശിയായ പ്രതിക്ക് വധശിക്ഷ

crime
  •  2 days ago
No Image

യുഎഇക്ക് അഭിമാന നിമിഷം: 2026-ലെ അറബ് ടൂറിസം തലസ്ഥാനമായി അൽ ഐൻ

uae
  •  2 days ago
No Image

നടിയെ ആക്രമിച്ച കേസ്: ആറ് പ്രതികൾക്ക് 20 വർഷം കഠിനതടവും പിഴയും

Kerala
  •  2 days ago
No Image

കണ്ണൂരിൽ യുഡിഎഫ് സ്ഥാനാർത്ഥിയെയും ഏജൻ്റിനെയും മുഖംമൂടി സംഘം ക്രൂരമായി മർദ്ദിച്ചു; ആക്രമണത്തിന് പിന്നിൽ സിപിഎം എന്ന് കോൺഗ്രസ് ആരോപണം

crime
  •  2 days ago
No Image

പാസ്‌പോർട്ട് വിട്ടുകിട്ടണം; ആവശ്യവുമായി നടൻ ദിലീപ് കോടതിയിൽ; എതിർത്ത് പ്രോസിക്യൂഷൻ

latest
  •  2 days ago
No Image

ഫിഫ അറബ് കപ്പ്: ക്വാർട്ടർ ഫൈനലിൽ യുഎഇ ഇന്ന് അൾജീരിയക്കെതിരെ

uae
  •  2 days ago