ഇരട്ടത്താപ്പിന്റെ പതിവ് ഉദാഹരണം' ട്രംപിന്റെ താരിഫ് ഭീഷണി മറുപടിയുമായി ചൈന
വാഷിങ്ടണ്‍: 100 ശതമാനം ഇറക്കുമതി ചുങ്കം പ്രഖ്യാപിച്ച യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നടപടിക്കെതിരെ ചൈന.
അമേരിക്കയുടെ 'ഇരട്ടത്താപ്പിന്റെ' ഒരു പതിവ് ഉദാഹരണമാണിതെന്ന് ചൈനയുടെ വാണിജ്യ മന്ത്രാലയത്തിന്റെ വക്താവ് ഓണ്‍ലൈനില്‍ പ്രസിദ്ധീകരിച്ച പ്രസ്താവനയില്‍ പറഞ്ഞു.
അപൂര്‍വ ധാതുക്കളുടെ കയറ്റുമതി നിയന്ത്രണ നടപടികള്‍ 'നിയമപരമാണ്' എന്ന് ബീജിംഗ് ന്യായീകരിച്ചു, ആഗോള വ്യാവസായിക, വിതരണ ശൃംഖലകളുടെ സുരക്ഷയും സ്ഥിരതയും മികച്ച രീതിയില്‍ സംരക്ഷിക്കുന്നതിനായി 'എല്ലാ രാജ്യങ്ങളുമായും കയറ്റുമതി നിയന്ത്രണങ്ങളെക്കുറിച്ചുള്ള സംഭാഷണങ്ങളും കൈമാറ്റങ്ങളും ശക്തിപ്പെടുത്താന്‍' സര്‍ക്കാര്‍ തയ്യാറാണെന്നും ചൈന പറഞ്ഞു.
ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍പിങ്ങുമായുള്ള ഉച്ചകോടി റദ്ദാക്കുമെന്നും ട്രംപ് ഭീഷണി മുഴക്കിയിരുന്നു. നവംബര്‍ ഒന്നു മുതല്‍ ചൈനയ്ക്കെതിരേ വന്‍ ചുങ്കം ചുമത്താനാണ് യു.എസ് തീരുമാനിച്ചത്. ചൈനയും യു.എസും തമ്മിലുള്ള വ്യാപാര ബന്ധം ഉലയുന്ന തീരുമാനം പുറത്തുവന്നതോടെ ഓഹരി മാര്‍ക്കറ്റിലും ഇടിവുണ്ടായി. നസ്ഡാക് 3.5 ശതമാനം ഇടിഞ്ഞു.
നിലവില്‍ ചൈനീസ് ഉത്പന്നങ്ങള്‍ യു.എസില്‍ ഇറക്കുമതി ചെയ്യാന്‍ 30 % ചുങ്കം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ചൈന യു.എസ് ഉല്‍പന്നങ്ങള്‍ ഇറക്കുമതി ചെയ്യാന്‍ 10 ശതമാനം പകരച്ചുങ്കവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
china criticizes trump's 100% import tariff, calls it double standards. us-china trade tensions rise as summit threat looms and stock markets drop.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."