HOME
DETAILS

പശുക്കടത്ത് ആരോപിച്ച് മഹാരാഷ്ട്രയില്‍ വീണ്ടും ഗോരക്ഷകരുടെ വിളയാട്ടം; ഏഴ് പേര്‍ക്ക് പരുക്ക്

  
Web Desk
October 12, 2025 | 6:12 AM

cow traders attacked by cow vigilante mob in maharashtra 7 injured including 62-year-old

മുംബൈ: മഹാരാഷ്ട്രയില്‍ വീണ്ടും ഗോരക്ഷകരുടെ വിളയാട്ടം. കഴിഞ്ഞ തിങ്കളാഴ്ച രാത്രിയുണ്ടായ സംഭവം അടുത്തിടെയാണ് പുറത്തു വന്നത്. കന്നുകാലി കച്ചവടക്കാര്‍ക്ക് നേരെയായിരുന്നു ഗുണ്ടാസംഘത്തിന്റെ ആക്രമണം. കട്ടവടത്തിനായി പോവുകയായിരുന്നവരെ തടഞ്ഞുവെച്ച് അക്രമിക്കുകയായിരുന്നു. 62കാരന്‍ ഉള്‍പെടെ ഏഴ് പേര്‍ക്ക് ആക്രമണത്തില്‍ പരുക്കേറ്റു. അക്രമി സംഘത്തില്‍ 20ലേറെ ആളുകള്‍ ഉണ്ടായിരുന്നുവെന്ന് ഇരകള്‍ പറയുന്നു. 

പൊലിസ് പറയുന്നതിങ്ങനെ. ആഴ്ചച്ചന്തയില്‍ നിന്നു കന്നുകാലികളെ വാങ്ങി വരികയായിരുന്നു ഏഴംഗസംഘം. ഛത്രപതി സംഭാജിനഗറിലെ സില്ലോഡ് തെഹ്സിലിലെ ബോര്‍ഗാവ് വാഡിയില്‍ താമസിക്കുന്ന വ്യാപാരിയുമായ പദം രജ്പുതിന്റെ തൊഴിലാളിയാണ് പരുക്കേറ്റ 62കാരന്‍. ഫുലാംബ്രി തെഹ്സിലിലെ വാഡോഡ് ബസാറിലെ ആഴ്ചതോറുമുള്ള ചന്തയില്‍ നിന്ന് 21 കാളകളെ വാങ്ങി വരികയായിരുന്നു ഇവര്‍. കന്നുകാലികളെ രണ്ട് വാഹനങ്ങളില്‍ കയറ്റിയാണ് ലാത്തൂര്‍ ജില്ലയിലെ ചക്കൂര്‍ തെഹ്സിലിലെ നലെഗാവിലേക്ക് കൊണ്ടുപോയത്. നിസാര്‍ പട്ടേല്‍, ആസിഫ് ഷെയ്ഖ്, റിയാസ് ഖുറേഷി, സാജിദ് പാഷ, ആസിഫ് സാദിഖ്, ജാവേദ് ഖുറേഷി, സയ്യിദ് പര്‍വേസ് എന്നിവര്‍ക്കാണ് പരുക്കേറ്റത്. ഏഴ് പേരുടെയും തലയ്ക്കും ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലും പരിക്കേറ്റിട്ടുണ്ട്.

വാഹനങ്ങള്‍ ജല്‍ന തെഹ്സിലിലെ ലോണ്ടേവാഡി ഗ്രാമത്തില്‍ എത്തിയപ്പോള്‍, കന്നുകാലികളെ കശാപ്പിനായി കൊണ്ടുപോകുന്നവരാണെന്ന് ആരോപിച്ച് ഒരു സംഘം അജ്ഞാതര്‍ അവരെ തടഞ്ഞു. കാര്‍ഷിക ആവശ്യങ്ങള്‍ക്കുള്ള മൃഗങ്ങളാണെന്നും അവരുടെ കൈവശം സാധുവായ രേഖകള്‍ ഉണ്ടെന്നും ഇരകള്‍ വിശദീകരിച്ചിട്ടും, അക്രമികള്‍ വടികളും മരക്കഷണങ്ങളും ഉപയോഗിച്ച് അവരെ മര്‍ദ്ദിച്ചു. പിന്നീട് പൊലിസ് സ്ഥലത്തെത്തി കച്ചവടക്കാരെ രക്ഷപ്പെടുത്തി. കന്നുകാലികളെ പിടികൂടി രാംനഗറിലെ അടുത്തുള്ള ഒരു ഗോശാലയിലേക്ക് കൈമാറി. അതേസമയം, അക്രമി സംഘം തങ്ങളെ പിന്തുടര്‍ന്നതായും പൊലിസിന്റെ സാന്നിധ്യത്തില്‍ അക്രമിച്ചതായും ഇരകള്‍ ആരോപിക്കുന്നു. അക്രമികള്‍ക്കെതിരെ നടപടിയെടുത്തക്കുന്നതിന് പകരം ഇരകളെ കസ്റ്റഡിയിലെടുത്ത്  മൃഗങ്ങളോടുള്ള ക്രൂരത തടയല്‍ നിയമപ്രകാരം അവര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്യുകയാണ് പൊലിസ് ചെയ്തതെന്ന് സാമൂഹിക പ്രവര്‍ത്തക റീമ കാലെ ആരോപിക്കുന്നു. തങ്ങള്‍ ഇടപെട്ട ശേഷമാണ് പൊലിസ് അക്രമികള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

തിരിച്ചറിയാത്ത പത്തോ ഇരുപതോ ആളുകള്‍ക്കെതിരെ കേസെടുത്തതായി പൊലിസ് പറഞ്ഞു. എന്നാല്‍ പൊലിസിന് മുന്നില്‍ വെച്ചും തങ്ങള്‍ക്കെതിരെ അക്രമമുണ്ടായി. ആരാണ് തങ്ങളെ അക്രമിച്ചതെന്ന് പൊലിസ് വ്യക്തമായി കണ്ടിട്ടുണ്ട്. പിന്നെ എങ്ങിനെയാണ് തിരിച്ചറിയാത്ത ആളുകള്‍ക്കെതിരെ കേസെടുക്കുന്നത് - പരാതിക്കാരനായ നിസാര്‍ പട്ടേല്‍ ചോദിക്കുന്നു. പൊലിസ് ആദ്യം പരാതി സ്വീകരിക്കാന്‍ വരെ വിസമ്മതിച്ചതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേ സമയം, ആരോപണങ്ങളെല്ലാം നിഷേധിക്കുകയാണ് പൊലിസ്. 

 

 

a mob attacked cow traders in maharashtra, injuring 7 people including a 62-year-old. victims allege police filed cases against them instead of attackers.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കൊച്ചിയിൽ ഓടിക്കൊണ്ടിരുന്ന കാർ കത്തി നശിച്ചു; യാത്രക്കാർ രക്ഷപ്പെട്ടത് സാഹസികമായി

Kerala
  •  3 days ago
No Image

ഫ്ലാറ്റ്-റേറ്റ് സബ്‌സ്‌ക്രിപ്‌ഷനുമായി സലാം എയർ; സ്ഥിരം യാത്രക്കാർക്ക് സുവർണാവസരം

oman
  •  3 days ago
No Image

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ അധ്യക്ഷ സ്ഥാനങ്ങളിലേക്കുള്ള സംവരണ പട്ടിക: 3 കോർപ്പറേഷനുകൾ വനിതകൾക്ക്; 7 ജില്ലാ പഞ്ചായത്തുകളിൽ വനിതാ പ്രസിഡന്റുമാർ

Kerala
  •  3 days ago
No Image

ആറുമാസം പ്രായമുള്ള കുഞ്ഞ് കൊല്ലപ്പെട്ട സംഭവം: കൊലപാതകമെന്ന് സ്ഥിരീകരിച്ച് പൊലിസ്; അമ്മൂമ്മയുടെ അറസ്റ്റ് നാളെ രേഖപ്പെടുത്തും

Kerala
  •  3 days ago
No Image

അബൂദബിയിൽ നിയമലംഘനം നടത്തിയ രണ്ട് കടകൾ അടച്ചുപൂട്ടി

uae
  •  3 days ago
No Image

അപ്രതീക്ഷിതം; സി.പി.എം പിന്തുണ വിട്ട് വൈസ് ചെയർപേഴ്സൺ കോൺഗ്രസിലേക്ക്; പട്ടാമ്പി നഗരസഭാ ഭരണം പ്രതിസന്ധിയിൽ

Kerala
  •  3 days ago
No Image

ഏകദിനത്തിൽ മികച്ച പ്രകടനം നടത്താൻ ആ താരം എന്നെ സഹായിക്കണം: സൂര്യകുമാർ യാദവ്

Cricket
  •  3 days ago
No Image

റിയാദിലെ പൊതു പാർക്കുകളിൽ 'സ്മാർട്ട് നിരീക്ഷണ' സംവിധാനം നിലവിൽ വന്നു

Saudi-arabia
  •  3 days ago
No Image

'മണ്ടനാണെങ്കിലും അറിയാതെ സത്യം വിളിച്ചുപറഞ്ഞ ഗോപാലകൃഷ്ണൻ എൻ്റെ ഹീറോ': ബിജെപി നേതാവിനെ പരിഹസിച്ച് സന്ദീപ് വാര്യർ

Kerala
  •  3 days ago
No Image

ഷാർജ ബുക്ക് ഫെയറിൽ പങ്കെടുക്കാൻ ദുബൈയിൽ നിന്നൊരു ഫെറി യാത്ര; 32 മിനിറ്റിൽ എക്സ്പോ സെന്ററിൽ

uae
  •  3 days ago