ക്രിക്കറ്റ് ലോകത്തെ 27 വർഷം പഴക്കമുള്ള റെക്കോർഡ് പഴകഥയാക്കി ഇന്ത്യൻ താരം; 28 റൺസ് അകലെ മറ്റോരു ചരിത്ര റെക്കോർഡ് താരത്തെ കാത്തിരിക്കുന്നു
വിശാഖപട്ടണം: ഇന്ത്യൻ വനിതാ ക്രിക്കറ്റിന്റെ താരോദയമായ സ്‌മൃതി മന്ദാന വീണ്ടും റെക്കോർഡ് ബുക്കിൽ ഇടം പിടിച്ചു. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ലോകകപ്പ് മത്സരത്തിൽ, ഒരു കലണ്ടർ വർഷത്തിൽ ഏറ്റവും കൂടുതൽ ഏകദിന റൺസ് നേടുന്ന വനിതാ താരമെന്ന ലോക റെക്കോർഡ് മന്ദാന സ്വന്തമാക്കി. വിശാഖപട്ടണത്ത് നടന്ന മത്സരത്തിൽ 23 റൺസ് നേടിയതോടെ, 1997-ൽ ഓസ്‌ട്രേലിയയുടെ ബെലിൻഡ ക്ലാർക്ക് സ്ഥാപിച്ച 970 റൺസിന്റെ 27 വർഷം പഴക്കമുള്ള റെക്കോർഡാണ് മന്ദാന മറികടന്നത്.
2025-ൽ 17 ഇന്നിംഗ്‌സുകളിൽനിന്ന് 972 റൺസ് നേടിയ മന്ദാന, ബെലിൻഡ ക്ലാർക്കിന്റെ 14 ഇന്നിംഗ്‌സിൽ 970 റൺസ് എന്ന നേട്ടത്തെ മറികടന്നു. 1997-ൽ ഡെൻമാർക്കിനെതിരെ പുറത്താകാതെ 229 റൺസ് നേടിയാണ് ബെലിൻഡ ഈ റെക്കോർഡ് സ്ഥാപിച്ചത്. 2025-ലെ മന്ദാനയുടെ സ്ഥിരതയും മിന്നുന്ന ഫോമും ഇന്ത്യൻ ടീമിന്റെ ലോകകപ്പ് പ്രകടനത്തിന്റെ നട്ടെല്ലായി മാറുമെന്നാണ് ആരാധകരുടെ പ്രതീഷ. നാല് സെഞ്ചുറികളും മൂന്ന് അർധ സെഞ്ചുറികളും ഉൾപ്പെടെ, ഈ വർഷം താരം അസാമാന്യ പ്രകടനമാണ് കാഴ്ചവെയ്ക്കുന്നത്.
എന്നാൽ, ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ മത്സരത്തിൽ മന്ദാനയ്ക്ക് (32) വലിയ സ്‌കോർ കണ്ടെത്താനായില്ലെങ്കിലും റെക്കോർഡ് കുറിക്കാൻ താരത്തിന് സാധിച്ചു.ദക്ഷിണാഫ്രിക്കയ്‌ക്കെതിരെയുള്ള തോൽവി ഇന്ത്യൻ ടീമിന് നേരിട്ട തിരിച്ചടിയാണ് ഇന്ന് ഓസീസിനെ നേരിടാൻ ഒരുങ്ങുന്ന ഇന്ത്യക്ക് വിജയം അനിവാര്യമാണ്.അതിൽ മന്ദാനയുടെ പ്രകടനമാണ് എല്ലാവരും ഉറ്റുനോക്കുന്നത്.കാരണം ഓസ്ട്രേലിയുടെ ഈയിടെ നടത്തിയ ഇന്ത്യൻ ടൂറിൽ മന്ദാന ഗംഭീര ബാറ്റിംഗ് പ്രകടനമാണ് കാഴ്ച്ചവെച്ചത്.മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയിൽ 2-1ന് ഇന്ത്യ അടിയറവ് പറഞ്ഞെങ്കിലും മന്ദാനയുടെ ബാറ്റിംഗ് വിസ്ഫോടനമാണ് ഇന്ത്യൻ പിച്ചുകളിൽ കാണാൻ കഴിഞ്ഞത്.3 മത്സരങ്ങളിൽ 2 സെഞ്ച്വറിയും ഒരു ഫിഫ്റ്റിയുമായാണ് താരം തിളങ്ങിയത് അതിനാൽ തന്നെ താരത്തിൻ്റെ ഇന്നത്തെ പ്രകടനത്തെ ഏറെ ആകാംഷയോടെയാണ് ഇന്ത്യൻ ആരാധകരും ക്രിക്കറ്റ് ലോകവും ഉറ്റുനോക്കുന്നത്.
കൂടാതെ മന്ദാനക്ക് ഇന്നത്തെ മത്സരത്തിൽ 28 റൺസ് കൂടി നേടിയാൽ ആദ്യമായ ഒരു കലണ്ടർ വർഷം 1000 റൺസ് നേടുന്ന വനിതാ ക്രിക്കറ്റ് താരമെന്ന നേട്ടവും കാത്തിരിക്കുന്നുണ്ട്.
ഒരു കലണ്ടർ വർഷത്തിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ വനിതാ താരങ്ങൾ:
സ്‌മൃതി മന്ദാന (ഇന്ത്യ, 2025) - 972*
ബെലിൻഡ ക്ലാർക്ക് (ഓസ്‌ട്രേലിയ, 1997) - 970
ലോറ വോൾവാർഡ് (ദക്ഷിണാഫ്രിക്ക, 2022) - 882
ഡെബ്ബി ഹോക്ലി (ന്യൂസിലൻഡ്, 1997) - 880
ആമി സാറ്റർവെയ്റ്റ് (ന്യൂസിലൻഡ്, 2016) - 853
മന്ദാനയുടെ ഈ നേട്ടം, ആധുനിക വനിതാ ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റർമാരിൽ ഒരാളെന്ന നിലയിൽ അവരെ ഉയർത്തിക്കാട്ടുന്നു. മൂന്നാമത്തെ ഏകദിന ലോകകപ്പിൽ കളിക്കുന്ന മന്ദാന, തന്റെ സ്ഥിരതയുള്ള ബാറ്റിംഗിലൂടെ ഇന്ത്യൻ ടീമിന്റെ പ്രധാന കരുത്തായി തുടരുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."