HOME
DETAILS

പാതിമുറിഞ്ഞ കിനാക്കളുടെ ശേഷിപ്പില്‍ തല ഉയര്‍ത്തി നിന്ന് ഗസ്സക്കാര്‍ പറയുന്നു അല്‍ഹംദുലില്ലാഹ്, ഇത് ഞങ്ങളുടെ മണ്ണ് 

  
Web Desk
October 12, 2025 | 7:32 AM

Palestinians flood back to northern Gaza after Israeli withdrawal as truce holds

ഗസ്സ: രണ്ടാണ്ട് മുന്‍പ്, കണ്ടു കൊണ്ടിരിക്കേ ചിതറിത്തെറിച്ചു പോയ കുറേയേറെ കിനാക്കളുണ്ടവര്‍ക്ക്. ഇസ്‌റാഈല്‍ തകര്‍ത്തിട്ട ആ കിനാക്കളുടെ ശേഷിപ്പുകള്‍ പെറുക്കിയെടുക്കാനായി ലക്ഷങ്ങള്‍ തിരികെ ഒഴുകുകയാണ്. ചെറുനദികളായല്ല, വന്‍ കടലായി അവര്‍ തിരിച്ചു വരുന്നു. സ്വന്തം മണ്ണിലേക്ക്...സ്വന്തം വീട്ടിലേക്ക്. മുത്തുകള്‍ ചേര്‍ത്തൊരുക്കും പോലെ അവര്‍ ഒരുക്കി വെച്ചതെല്ലാം ഇസ്‌റാഈല്‍ നശിപ്പിച്ചു കളഞ്ഞിട്ടുണ്ടെന്ന് അവര്‍ക്കറിയാം. അവരുടെ ഇടത്തില്‍ അവരെ കാത്ത് ഒരു തരി മണ്ണ് പോലും ഇല്ലെന്നും അവര്‍ക്കറിയാം. ജീവിതത്തിലെ മുഴുവന്‍ അധ്വാനവും ചേര്‍ത്തു വെച്ച് അവര്‍ പണിതൊരുക്കിയ അവരുടെ കിടപ്പാടങ്ങള്‍ ഉള്‍പെടെ എല്ലാം തകര്‍ത്തെറിഞ്ഞതിന്റെ ശേഷിപ്പായുള്ള കോണ്‍ക്രീറ്റ് മലകള്‍ മാത്രമാണ് അവിടെ ശേഷിക്കുന്നതെന്നും അവര്‍ക്കറിയാം. എന്നാലും അവര്‍ തിരിഞ്ഞു നടക്കുകയാണ്. പ്രതീക്ഷയുടെ ഭാണ്ഡവും പേറി. എല്ലാം ഉണ്ടായിരുന്ന അവസ്ഥയില്‍ നിന്ന് ഒന്നുമില്ലായ്മയിലേക്ക്. പുതുജീവിതം കെട്ടിയുയര്‍ത്താന്‍. 

അവിടെ ഒരു വീട് ശേഷിക്കുന്നുണ്ടോ തലചായ്ക്കാന്‍ ഇടമുണ്ടോ എങ്ങനെ ജീവിച്ചു തുടങ്ങും...ഇതൊന്നും ഞങ്ങള്‍ക്ക് പ്രശ്‌നമല്ല...ഗസ്സക്കാര്‍ ഒറ്റശ്വാസത്തില്‍ പറയുന്നു. അത് ഞങ്ങളുടെ മണ്ണാണ്. ഞങ്ങളുടെ മണ്ണ്. ദുരിതങ്ങുടെ കൊടുമുടിയേറി നില്‍ക്കുന്ന ഇളംപൈതല്‍ പോലും പറയുന്നു. അല്‍ഹംദുലില്ലാഹ്. ദൈവത്തിന് സ്തുതി. ഇതാണ് ഗസ്സ. ഗസ്സയിലെ മനുഷ്യര്‍. അത്രമേല്‍ ദൃഢമായ വിശ്വാസത്തിനുടയവര്‍. 

'എന്റെ മണ്ണില്‍ തിരിച്ചെത്തിയാല്‍ ഞാനൊരായിരം തവണ ആ മണ്ണിനെ ചുംബിക്കും' വയോധികയായ ഒരു സ്ത്രീ പറയുന്നതിങ്ങനെ. ദൈവത്തിന് നന്ദി. ഞങ്ങള്‍ ഞങ്ങള്‍ ഞങ്ങളുടെ മണ്ണിലേക്കും വീടുകളിലേക്കും മടങ്ങുകയാണ്. ഞങ്ങളുടെ കുടുംബത്തിലേക്ക്. ഞങ്ങളുടെ പ്രിയപ്പെട്ടവര്‍ക്കരികിലേക്ക്- അവര്‍ തുടര്‍ന്ന് പറയുന്നു. ഞങ്ങള്‍ രക്തസാക്ഷികളെ സന്ദര്‍ശിക്കും. എന്റെ കുഞ്ഞുങ്ങളെ കാണും. വിങ്ങുന്ന ശബ്ദത്തില്‍ അവര്‍ പറയുന്നു. അവരുടെ മകളും പേരക്കുട്ടികളും ഇസ്‌റാഈല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടതാണ്. സൈത്തൂനിലെ അവരുടെ വീട് പൂര്‍ണമായും നശിച്ചിട്ടുണ്ട്. ഞങ്ങള്‍ക്ക് തണലേകാന്‍ ഒരു മേല്‍ക്കൂരയോ തലചായ്ക്കാനൊരു തണലോ അവിടെ ശേഷിക്കുന്നില്ലായാരിക്കാം. എന്നാലും അത് ഞങ്ങളുടെ മണ്ണാണ്. അത് പടച്ച തമ്പുരാന്‍ ഞങ്ങള്‍ക്ക് തിരികെ തന്നിരിക്കുന്നു. അല്‍ഹംദുലില്ലാഹ്. (ദൈവത്തിന് സ്തുതി) അവര്‍ പറഞ്ഞു കൊണ്ടേയിരിക്കുന്നു. 

 മടങ്ങി വരവിന്റെ മണിക്കൂറുകള്‍ നീളുന്ന ദൃശ്യങ്ങളാണ് വാര്‍ത്ത ഏജസികള്‍ പങ്കുവെക്കുന്നത്. കാല്‍നടയായാണ് അവര്‍ തിരിച്ചു വരുന്നത്. അന്ന് മരണം പെയ്യുന്ന ആകാശത്തിന് കീഴെ കയ്യില്‍ കിട്ടിയത് പോലും എടുക്കാനാവാതെ തങ്ങളുടെ കിടപ്പാടങ്ങളില്‍ നിന്നിറങ്ങി ഓടിയവരാണ് അവര്‍. ഒരിടത്ത് നിന്ന് മറ്റൊരിടത്തേക്ക്. അവിടെ നിന്നും വീണ്ടും വേറൊരിടത്തേക്ക്. രണ്ടാടുകളായി ആ മനുഷ്യര്‍ അലയുകയായിരുന്നു. അവരുടെ വഴികളില്‍ പലരേയും അവര്‍ക്ക് നഷ്ടമായി. കൂട്ടമായി നടന്നു തുടങ്ങിയ പല കുടുംബങ്ങളിലും ശേഷിക്കുന്നവരും നാമമാത്ര. ആയിരക്കണക്കിന് കുഞ്ഞുങ്ങള്‍ അനാഥര്‍. തിരിച്ചു നടക്കാനൊരിടമില്ലാത്തവര്‍. കൂട്ടില്ലാത്തവര്‍. എന്നാലും അവര്‍ പറയുന്നു. അല്‍ഹംദുലില്ലാഹ്. ഈ മണ്ണ് ഞങ്ങളുടേതാണ്. 

അത്രമേല്‍ സൗഭാഗ്യങ്ങളില്‍ ജീവിച്ച മനുഷ്യരാണവര്‍.ഉപരോധങ്ങളുടെ നടുക്കടലില്‍ സ്വയം പര്യാപ്തത നേടിയ ജനത. സുഭിക്ഷമായ ജീവിതം. നിറയെ പൂക്കളും പൂക്കളേക്കാള്‍ മനോഹരമായ കുഞ്ഞുങ്ങളും ആര്‍ത്തുല്ലസിക്കുന്ന, ഒലിവു ചില്ലകള്‍ പാറിക്കളിക്കുന്നു അതിമനോഹരമായ നാട്. കയ്യില്‍ കിട്ടുന്നതെന്തും മനോഹരവും ഉപകാരപ്രദവുമാക്കി മാറ്റുന്നവര്‍. എന്തിനേറെ ഇസ്‌റാഈല്‍ തങ്ങള്‍ക്ക് നേരെ അയക്കാറുണ്ടായിരുന്ന ഷെല്ലുകളുടെ ശേഷിപ്പുകളില്‍ പോലും ചെടി നട്ട് പൂവിരിയിക്കുന്നവര്‍.അവിടെ നിന്നാണ് ആ ജനത ഒന്നടങ്കം തെരുവിലേക്ക് എറിയപ്പെട്ടത്. തിന്നാനൊരു കഷ്ണം റൊട്ടിയോ തൊണ്ടനനക്കാനൊരു തുള്ളി വെള്ളമോ ലഭ്യമാക്കാന്‍ അനുവദിക്കാതെ ദുരിതക്കയത്തിലേക്ക് തള്ളിയിടപ്പെട്ടത്. എല്ലാ ദുരിതങ്ങളും പേറുമ്പോഴും അവര്‍ പറഞ്ഞു ഞങ്ങള്‍ക്ക് ഞങ്ങളുടെ റബ്ബ് മതി. ഞങ്ങള്‍ക്ക് ഈ മണ്ണ് മതി. കൊല്ലപ്പെട്ട മാധ്യമപ്രവര്‍കന്‍ അനസ് തന്റെ മകളോട് സംസാരിക്കുന്ന ഒരു വീഡിയോ വൈറലായിരുന്നു. ട്രംപ് നമ്മളോട് ഗസ്സ വിട്ടിറങ്ങാന്‍ പറയുന്നു. എന്തു ചെയ്യുമെന്ന ഉപ്പയുടെ ചോദ്യത്തിന് വാക്കുകള്‍ കൂട്ടിച്ചൊല്ലാന്‍ പോലുമാകാകത്ത ആ കുഞ്ഞുപെണ്‍കുട്ടി നല്‍കുന്ന മറുപടി ഇങ്ങനെ . ഇത് എന്റെ നാട്. ഈ ഗസ്സ വിട്ട് ഞാന്‍ എവിടേയും പോകില്ല. എന്റെ ഗസ്സയെ ഞാന്‍ സ്‌നേഹിക്കുന്നു. എന്ത് ദൃഢതയാണ് ആ വാക്കുകള്‍ക്ക്. അവര്‍ അങ്ങിനെയാണ്. ശരിയായ ദേശസ്‌നേഹികള്‍. പരിശുദ്ധമായ ആ മണ്ണിനോളം ഈ ലോകത്ത് ഒന്നിനേയും സ്‌നേഹിക്കാത്തവര്‍. ആര്‍ക്കു മുന്നിലും അഭിമാനം പണയം വെക്കാത്തവര്‍. തോറ്റുകളയാന്‍ ഒരുക്കമല്ലാത്തവര്‍. 

After enduring war, exile, and unimaginable loss, thousands of Palestinians are returning to Gaza — not to homes, but to rubble. Yet their return is not marked by bitterness, but by unshakable faith and deep love for their land. "This is our soil," they say, as they walk back to the remains of a life once built and now waiting to be rebuilt.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബിജെപി കൗണ്‍സിലറുടെ ആത്മഹത്യ; വായ്പയെടുത്ത് തിരിച്ചടക്കാത്തവരില്‍ 90 ശതമാനവും ബിജെപിക്കാര്‍ തന്നെ, പാര്‍ട്ടിയെ കുരുക്കിലാക്കി എം.എസ്.കുമാര്‍

Kerala
  •  7 days ago
No Image

ലോകകപ്പ് ഹീറോ ജെമീമക്കെതിരെ വര്‍ഗീയ വിദ്വേഷം തുപ്പി ബിജെപി നേതാവ് കസ്തൂരി; യേശുവിന് നന്ദി പറഞ്ഞതിന് വിമര്‍ശനം

National
  •  7 days ago
No Image

സ്‌കൂളില്‍ പോകാന്‍ മടി; കട്ടിലില്‍ നിന്നെഴുന്നേല്‍ക്കാതെ കുട്ടി- ഒടുവില്‍ കട്ടിലോടെ കുട്ടിയെയും കൊണ്ട് വീട്ടുകാര്‍ സ്‌കൂളിലേക്ക്

National
  •  7 days ago
No Image

എഴുത്തച്ഛന്‍ പുരസ്‌കാരം കെ.ജി ശങ്കരപ്പിള്ളയ്ക്ക്

Kerala
  •  7 days ago
No Image

കോഴിക്കോട് കക്കോടിയില്‍ മതില്‍ ഇടിഞ്ഞു വീണ് ഇതര സംസ്ഥാന തൊഴിലാളി മരിച്ചു

Kerala
  •  7 days ago
No Image

യുഎഇ അംബാസഡറായി ഡോ. ദീപക് മിത്തല്‍ ചുമതലയേറ്റു

uae
  •  7 days ago
No Image

ഒന്ന് ശ്രദ്ധിച്ചാല്‍ മതി, നിങ്ങളെപ്പോലെ വിദേശത്തുള്ള പ്രവാസികള്‍ക്കും വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാം | SIR Tips

Trending
  •  7 days ago
No Image

'അതിദാരിദ്ര്യമുക്ത കേരളം'; നിയമസഭയില്‍ പ്രഖ്യാപിച്ച് മുഖ്യമന്ത്രി, പിന്നാലെ സഭ ബഹിഷ്‌കരിച്ച് പ്രതിപക്ഷം 

Kerala
  •  7 days ago
No Image

‌കൈ നിറയെ സമ്മാനങ്ങളുമായി അൽ മദീന ഗ്രൂപ്പിൻ്റെ വിൻ്റർ ഡ്രീംസ് അഞ്ചാം സീസൺ; പ്രമോഷൻ നവംബർ 1 മുതൽ ഫെബ്രുവരി 1 വരെ

uae
  •  7 days ago
No Image

സൈബര്‍ തട്ടിപ്പുകളിലുണ്ടാവുന്ന വര്‍ധന; കോഴിക്കോട് ജില്ലയെ സാമ്പത്തിക സൈബര്‍ ഹോട്ടസ്‌പോട്ടായി പ്രഖ്യാപിച്ചു 

Kerala
  •  7 days ago


No Image

ട്രെയിന്‍ ഇറങ്ങി നേരെ സുഹൃത്തിന്റെ വീടാണെന്നു കരുതി പോയത് മറ്റൊരു വീട്ടില്‍; കള്ളനാണെന്നു കരുതി വീട്ടുകാര്‍ പൊലിസിനെ വിളിച്ചു- പേടിച്ച യുവാവ് ഓടിക്കയറിയത് തെങ്ങിന്റെ മുകളിലേക്ക്- ഒടുവില്‍...

National
  •  7 days ago
No Image

ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിയെ സഹപാഠികള്‍ മര്‍ദിച്ച സംഭവത്തില്‍ 7 കുട്ടികളെ പൊലിസ് ജുവനൈല്‍ ഹോമിലേക്ക് മാറ്റി

Kerala
  •  7 days ago
No Image

ഹെവി ഡ്രൈവർമാർക്ക് റോഡിലെ കാഴ്ച മറയില്ല; ഇന്നു മുതൽ ബ്ലൈൻഡ് സ്‌പോട്ട് മിറർ നിർബന്ധം; ലംഘിച്ചാൽ 1000 രൂപ പിഴ 

Kerala
  •  7 days ago
No Image

ജീവന്‍ സംരക്ഷിക്കണം; സമരത്തിനിറങ്ങി ഡോക്ടര്‍മാര്‍; ഇന്നുമുതല്‍ രോഗീപരിചരണം ഒഴികെയുള്ള മറ്റ് ഡ്യൂട്ടികള്‍ ബഹിഷ്‌കരിക്കും

Kerala
  •  7 days ago