HOME
DETAILS

'ഓപറേഷന്‍ ബ്ലൂ സ്റ്റാര്‍ തെറ്റായ തീരുമാനം, അതിന് ഇന്ദിരാഗാന്ധിക്ക് സ്വന്തം ജീവന്‍ വിലയായി നല്‍കേണ്ടി വന്നു' പരാമര്‍ശവുമായി പി. ചിദംബരം; രൂക്ഷ വിമര്‍ശനം

  
Web Desk
October 12, 2025 | 9:14 AM

operation blue star was a mistake indira paid with her life p chidambaram sparks controversy

ഹിമാചല്‍പ്രദേശ്: ഇന്ദിരാ ഗന്ധിയുടെ ഓപറേഷന്‍ ബ്ലൂ സ്റ്റാര്‍ തെറ്റായ തീരുമാനമായിരുന്നുവെന്ന് തുറന്നു പറഞ്ഞ് മുന്‍ കേന്ദ്രമന്ത്രി പി. ചിദംബരം. അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി 'ആ തെറ്റിന് സ്വന്തം ജീവന്‍ വിലയായി നല്‍കേണ്ടി വന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ശനിയാഴ്ച ഹിമാചല്‍ പ്രദേശിലെ കസൗലിയില്‍ നടന്ന ഖുശ്‌വന്ത് സിങ് സാഹിത്യോത്സവത്തില്‍ പത്രപ്രവര്‍ത്തകനായ ഹരീന്ദര്‍ ബവേജയുടെ 'ദേ വില്‍ ഷോട്ട് യു, മാഡം' എന്ന പുസ്തകത്തെക്കുറിച്ചുള്ള ചര്‍ച്ചക്കിടെയായിരുന്നു മുന്‍ ആഭ്യന്തരമന്ത്രിയും ധനമന്ത്രിയും കൂടിയായ ചിദംബരത്തിന്റെ  പരാമര്‍ശം.

ഒരു സൈനിക ഉദ്യോഗസ്ഥനോടും എനിക്ക് അനാദരവില്ല, പക്ഷേ ഓപറേഷന്‍ ബ്ലൂ സ്റ്റാര്‍ നടത്തിയ രീതി തീര്‍ത്തും തെറ്റായിരുന്നു. കുറച്ച് വര്‍ഷങ്ങള്‍ക്ക് ശേഷം, സൈന്യത്തെ സുവര്‍ണ ക്ഷേത്രത്തില്‍നിന്ന് മാറ്റി ശരിയായ മാര്‍ഗം ഞങ്ങള്‍ സ്വീകരിച്ചു. ബ്ലൂസ്റ്റാര്‍ തെറ്റായ സമീപനമായിരുന്നു, ആ തെറ്റിന് ഇന്ദിരാഗാന്ധി തന്റെ ജീവന്‍ വിലയായി നല്‍കി എന്ന് ഞാന്‍ വിശ്വസിക്കുന്നു' അദ്ദേഹം പറഞ്ഞു. 

സൈന്യം, പൊലിസ്, ഇന്റലിജന്‍സ്, സിവില്‍ സര്‍വിസ് എന്നിവയുടെ സംയുക്ത തീരുമാനമായിരുന്നു ഓപറേഷന്‍ ബ്ലൂസ്റ്റാര്‍ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇതിന് ഇന്ദിരാഗാന്ധിയെ മാത്രം കുറ്റപ്പെടുത്താന്‍ കഴിയില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 

പഞ്ചാബിലെ നിലവിലെ യഥാര്‍ഥ പ്രശ്‌നം സാമ്പത്തിക സ്ഥിതിയാണെന്ന് പറഞ്ഞ ചിദംബരം ഖലിസ്താന്റെയും വിഘടനവാദത്തിന്റെയും രാഷ്ട്രീയ മുദ്രാവാക്യങ്ങള്‍ പ്രായോഗികമായി അവസാനിച്ചെന്നും ചൂണ്ടിക്കാട്ടി. യഥാര്‍ഥ പ്രശ്‌നം സാമ്പത്തിക സ്ഥിതിയാണെന്നും പഞ്ചാബ് സന്ദര്‍ശിച്ചപ്പോള്‍ തനിക്ക് മനസ്സിലായെന്നും അവര്‍ത്തിച്ചു. 

അതേസമയം, ചിദംബരത്തിന്റെ പ്രസ്താവനക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാവ് റാഷിദ് അല്‍വി രംഗത്തെത്തി. 

ഓപ്പറേഷന്‍ ബ്ലൂ സ്റ്റാര്‍ ശരിയോ തെറ്റോ എന്നത് ഒരു ചര്‍ച്ചാവിഷയമാണ്. എന്നാല്‍ 50 വര്‍ഷത്തിനു ശേഷവും കോണ്‍ഗ്രസിനെ ലക്ഷ്യം വയ്ക്കാന്‍ പി ചിദംബരത്തിന് എന്താണ് നിര്‍ബന്ധം? ഇന്ദിരാഗാന്ധി തെറ്റായ നടപടി സ്വീകരിച്ചുവെന്ന് പറയുന്നതിലൂടെ, ബിജെപിയും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചെയ്യുന്നതാണ് അദ്ദേഹം ചെയ്യുന്നത്- അദ്ദേഹം പറഞ്ഞു. 

എന്താണ് ഓപറേഷന്‍ ബ്ലൂസ്റ്റാര്‍
 ജര്‍ണയില്‍ സിങ് ഭിന്ദ്രന്‍വാലയുടെ നേതൃത്വത്തിലുള്ള വിഘടനവാദികള്‍ പ്രത്യേക പഞ്ചാബ് ആവശ്യപ്പെട്ട് സുവര്‍ണ ക്ഷേത്രത്തില്‍ അഭയം തേടി അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ സര്‍ക്കാറിനെ വെല്ലുവിളിച്ചു. ഈ വിഘടനവാദികളെ സുവര്‍ണ ക്ഷേത്രത്തില്‍നിന്ന് പുറത്താക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ 1984 ജൂണ്‍ ഒന്ന് മുതല്‍ ജൂണ്‍ ആറു വരെ ടത്തിയ സൈനിക നടപടിയാണ് ഓപറേഷന്‍ ബ്ലൂ സ്റ്റാര്‍. 

 ജൂണ്‍ ആറിന് ഇന്ത്യന്‍ സൈന്യം സുവര്‍ണ ക്ഷേത്രത്തില്‍നിന്ന് തീവ്രവാദികളെ പുറത്താക്കി. ഈ പ്രവര്‍ത്തനത്തിനിടെ, സുവര്‍ണ ക്ഷേത്രത്തിന് കാര്യമായ നാശനഷ്ടങ്ങള്‍ സംഭവിക്കുകയും നിരവധി പേര്‍ മരിക്കുകയും ചെയ്തു. ഇക്കാരണത്താല്‍, എല്ലാ വര്‍ഷവും ജൂണ്‍ ആറിന് അതിന്റെ വാര്‍ഷികം ആഘോഷിക്കുന്നു. ഈ സൈനിക ഇടപെടല്‍ വ്യാപകമായി വിമര്‍ശിക്കപ്പെട്ടിരുന്നു. സംഭവത്തിന് ഏതാനും മാസങ്ങള്‍ക്ക് ശേഷം ഇന്ദിരാഗാന്ധിയും കൊല്ലപ്പെട്ടു.

 

 

 

p chidambaram calls operation blue star a mistake, says indira gandhi paid with her life; remarks draw sharp criticism from political circles.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തിരുവിതാംകൂർ ദേവസ്വം ബോർഡ് അധ്യക്ഷ സ്ഥാനം; പി.എസ് പ്രശാന്തിന്റെ പകരക്കാരനെ ഇന്ന് തീരുമാനിക്കും

Kerala
  •  a day ago
No Image

തദ്ദേശ തിരഞ്ഞെടുപ്പ്; കോഴിക്കോട് കോർപ്പറേഷനിൽ യുഡിഎഫ് സീറ്റ് വിഭജനം പൂർത്തിയായി 

Kerala
  •  2 days ago
No Image

മംദാനിയുടെ വമ്പന്‍ വിജയം; മലക്കം മറിഞ്ഞ് ട്രംപ്; ന്യൂയോര്‍ക്കിനുള്ള ഫെഡറല്‍ ഫണ്ട് അനുവദിക്കാന്‍ നീക്കം

International
  •  2 days ago
No Image

'വ്യാജ ബോഡി' ഉണ്ടാക്കി പൊലിസിനെ പറ്റിച്ചു; തമാശ ഒപ്പിച്ചവരെ വെറുതെ വിടില്ലെന്ന് അധികൃതർ

Kuwait
  •  2 days ago
No Image

മലപ്പുറം എസ്പി ഓഫീസിലെ മരംമുറി; സുജിത്ത് ദാസിനെതിരെ പരാതി നല്‍കിയ എസ്.ഐ രാജി വെച്ചു

Kerala
  •  2 days ago
No Image

2026 കുടുംബ വർഷമായി ആചരിക്കും; നിർണായക പ്രഖ്യാപനവുമായി യുഎഇ പ്രസിഡന്റ്

uae
  •  2 days ago
No Image

ഉറുമ്പുകളോടുള്ള കടുത്ത ഭയം; സംഗറെഡ്ഡിയിൽ യുവതി ജീവനൊടുക്കി

National
  •  2 days ago
No Image

സഊദിയിൽ മുനിസിപ്പൽ നിയമലംഘനം അറിയിച്ചാൽ വമ്പൻ പാരിതോഷികം; ലഭിക്കുക പിഴത്തുകയുടെ 25% വരെ 

Saudi-arabia
  •  2 days ago
No Image

ശബരിമല സ്വര്‍ണ്ണക്കൊള്ള കേസ്; മുന്‍ തിരുവാഭരണം കമ്മീഷണര്‍ അറസ്റ്റില്‍ 

Kerala
  •  2 days ago
No Image

സ്പീക്കര്‍ എഎന്‍ ഷംസീറിന്റെ സഹോദരി അന്തരിച്ചു

Kerala
  •  2 days ago