കുവൈത്ത്: പൊതുജനങ്ങളുടെ പരാതികൾ കൈകാര്യം ചെയ്യാൻ ഇനി 'ബലദിയ 139' ആപ്പ്
കുവൈത്ത് സിറ്റി: ജനങ്ങളുടെ പരാതികൾ കൈകാര്യം ചെയ്യുന്നതിനും മുനിസിപ്പാലിറ്റിയും പൊതുജനങ്ങളും തമ്മിലുള്ള ആശയവിനിമയം ശക്തിപ്പെടുത്തുന്നതിനുമായി 'ബലദിയ 139' ആപ്പിന്റെ പുതുക്കിയ പതിപ്പ് കുവൈത്ത് മുനിസിപ്പാലിറ്റി ഔദ്യോഗികമായി അവതരിപ്പിച്ചു. കുവൈത്ത് മുനിസിപ്പാലിറ്റിയുടെ ഔദ്യോഗിക വക്താവും പൊതുജനസമ്പർക്ക വിഭാഗം ഡയറക്ടറുമായ മുഹമ്മദ് അൽ-സന്ദാനാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ആറ് ഗവർണറേറ്റുകളിലും പരാതികൾ ഡിജിറ്റലായി നിരീക്ഷിക്കുന്നതിലും സേവന കാര്യക്ഷമത വർധിപ്പിക്കുന്നതിലും ആപ്പ് വിജയിച്ചുവെന്ന് ഞായറാഴ്ച കുവൈത്ത് ന്യൂസ് ഏജൻസിയോട് (KUNA) സംസാരിച്ച അൽ-സന്ദാൻ ചൂണ്ടിക്കാട്ടി. പരാതിപരിഹാരം വേഗത്തിലാക്കാനും, ഉപഭോക്താക്കളുടെയും സേവന കേന്ദ്രങ്ങളുടെയും ഭാരം കുറയ്ക്കാനും ഇതുവഴി സാധിച്ചു.
"പരാതിയുടെ തരത്തെ ആശ്രയിച്ചാണ് പ്രതികരണത്തിന്റെയും പരിഹാരത്തിന്റെയും വേഗത," അൽ-സന്ദാൻ വ്യക്തമാക്കി. "ചില പ്രശ്നങ്ങൾ നാല് മണിക്കൂറിൽ താഴെ സമയത്തിനുള്ളിൽ പരിഹരിച്ചു. അതേസമയം, ചിലതിന് പരമാവധി 72 മണിക്കൂർ വരെ എടുക്കാം."
ഉപയോക്താക്കൾക്ക് എളുപ്പത്തിൽ ഉപയോഗിക്കാവുന്ന രീതിയിലാണ് ആപ്പ് രൂപകൽപ്പന ചെയ്തിട്ടുള്ളതെന്ന് അൽ-സന്ദാൻ ചൂണ്ടിക്കാട്ടി. "ഉപയോക്താവ് പരാതിയുടെ തരം തിരഞ്ഞെടുക്കുകയും, നിയമലംഘനത്തിന്റെ ഫോട്ടോയും സ്ഥലവും എടുത്ത് സമർപ്പിക്കുകയും ചെയ്യുന്നു. പ്രോസസ്സ് ചെയ്ത ശേഷം, പരാതി പരിഹരിക്കപ്പെട്ടുവെന്ന് സ്ഥിരീകരിക്കുന്ന ഫോട്ടോയോടൊപ്പം ഒരു അറിയിപ്പ് അവർക്ക് ലഭിക്കും."
നേരിട്ടുള്ള സന്ദർശനങ്ങൾ കുറയ്ക്കുക, പ്രവർത്തനക്ഷമത വർധിപ്പിക്കുക, സ്ഥാപനത്തിനും പൊതുജനങ്ങൾക്കും സമയവും ശ്രമവും ലാഭിക്കാൻ സാങ്കേതികവിദ്യ ഉപയോഗിക്കുക എന്നിവയിലെല്ലാം ഈ സംരംഭം ശ്രദ്ധ കേന്ദ്രീകരിക്കുന്നു. മാത്രമല്ല, ഈ സംരംഭം മുനിസിപ്പാലിറ്റിയുടെ ഡിജിറ്റൽ പരിവർത്തന തന്ത്രത്തെ പിന്തുണക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
Kuwait Municipality has launched an updated version of the 'Baladi 139' app, aiming to improve customer service and bridge the gap between the municipality and the public. The app allows citizens to file complaints, track their status, and access various municipal services more efficiently.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."