വീണ്ടും അമ്പരിപ്പിക്കുന്ന നേട്ടം; അമേരിക്കൻ മണ്ണിൽ ചരിത്രം കുറിച്ച് മെസി
മേജർ ലീഗ് സോക്കറിൽ ഇന്ന് നടന്ന മത്സരത്തിൽ അറ്റ്ലാൻഡ യൂണൈറ്റഡിനെതിരെ ഇന്റർ മയാമി വമ്പൻ വിജയമാണ് സ്വന്തമാക്കിയത്. ഇന്റർ മയാമിയുടെ തട്ടകമായ ചെയ്‌സ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ എതിരില്ലാത്ത നാല് ഗോളുകൾക്കായിരുന്നു ഹോം ടീമിന്റെ വിജയം.
മത്സരത്തിൽ ഇന്റർ മയാമിക്ക് വേണ്ടി ഇരട്ട ഗോൾ നേടി സൂപ്പർ താരം ലയണൽ മെസി മിന്നും പ്രകടനമാണ് പുറത്തെടുത്തത്. മത്സരത്തിൽ 39, 87 എന്നീ മിനിറ്റുകളിൽ ആയിരുന്നു മെസിയുടെ ഗോളുകൾ പിറന്നത്. ഇതോടെ ഒരു പുതിയ റെക്കോർഡും മെസി തന്റെ പേരിലാക്കി മാറ്റി. മേജർ ലീഗ് പോക്കറിന്റെ ഒരു സീസണിൽ ഒമ്പത് മത്സരങ്ങളിൽ രണ്ടിലധികം ഗോളുകൾ നേടുന്ന ആദ്യ താരമായാണ് മെസി മാറിയത്.
അതേസമയം മത്സരത്തിൽ മെസിക്ക് പുറമേ ജോർഡി ആൽബ, ലൂയി സുവാരസ് എന്നിവരും ഇന്റർ മയാമിക്കുവേണ്ടി ഗോളുകൾ നേടി. മത്സരത്തിൽ ബോൾ പൊസഷനിലും ഷോട്ടുകളുടെ എണ്ണത്തിലും മെസിയും സംഘവും ആയിരുന്നു മുന്നിട്ടു നിന്നിരുന്നത്.
60 ശതമാനം ബോൾ പൊസഷൻ സ്വന്തമാക്കിയ മെസിയും സംഘവും 20 ഷോട്ടുകളാണ് എതിരാളികളുടെ പോസ്റ്റിലേക്ക് ഉതിർത്തത്. ഇതിൽ 10 ഷോട്ടുകളും ഓൺ ടാർഗറ്റിലേക്ക് ആയിരുന്നു. മറുഭാഗത്ത് 10 ഷോട്ടുകളിൽ നിന്നും മൂന്ന് ഷോട്ടുകൾ മാത്രമേ അറ്റ്ലാൻഡ യുണൈറ്റഡിന് ആതിഥേയരുടെ പോസ്റ്റിലേക്ക് ഉന്നം വെക്കാൻ സാധിച്ചത്.
നിലവിൽ എംഎൽഎസിന്റെ പോയിന്റ് പട്ടികയിൽ മൂന്നാം സ്ഥാനത്താണ് ഇന്റർ മയാമി. 33 മത്സരങ്ങളിൽ നിന്നും 18 ജയവും എട്ട് സമനിലയും ഏഴ് തോൽവിയും അടക്കം 62 പോയിന്റാണ് ഇന്റർ മയാമിയുടെ കൈവശമുള്ളത്. മറുഭാഗത്ത് പതിനാലാം സ്ഥാനത്താണ് അറ്റ്ലാൻഡ യുണൈറ്റഡ്. 33 മത്സരങ്ങളിൽ നിന്നും വെറും അഞ്ചു വിജയവും 12 സമനിലയും 16 തോൽവിയും അടക്കം 27 പോയിന്റാണ് അറ്റ്ലാൻഡ യൂണൈറ്റഡിനുള്ളത്.
Inter Miami secured a huge win over Atlanta United in a Major League Soccer match today. The home team won by four goals to none in the match held at Inter Miami's home stadium, Chase Stadium. Lionel Messi put in a brilliant performance by scoring twice for Inter Miami in the match.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."