അടിച്ചെടുത്തത് പുത്തൻ ചരിത്രം; ലോക റെക്കോർഡിന്റെ നിറവിൽ സ്‌മൃതി മന്ദാന
വനിത ഏകദിന ക്രിക്കറ്റിൽ പുത്തൻ റെക്കോർഡ് സ്വന്തമാക്കി ഇന്ത്യൻ വൈസ് ക്യാപ്റ്റൻ സ്‌മൃതി മന്ദാന. ഐസിസി വിമൺസ് ഏകദിനത്തിൽ ഓസ്‌ട്രേലിയക്കെതിരെയുള്ള മത്സരത്തിലാണ് സ്‌മൃതി ചരിത്ര നേട്ടം കൈവരിച്ചത്. വനിത ഏകദിനത്തിൽ ഒരു കലണ്ടർ ഇയറിൽ 1000 റൺസ് നേടുന്ന ആദ്യ താരമായാണ് സ്‌മൃതി മാറിയത്. വെറും 18 ഇന്നിങ്‌സുകളിൽ നിന്നുമാണ് സ്‌മൃതി ഈ നേട്ടം കൈവരിച്ചത്.
മത്സരത്തിൽ 28 റൺസ് പിന്നിട്ടപ്പോൾ തന്നെ താരം ഈ നാഴികക്കല്ല് പിന്നിട്ടു. ഒരു കലണ്ടർ ഇയറിൽ വനിത ഏകദിനത്തിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ താരമെന്ന റെക്കോർഡ് മുൻ ഓസ്‌ട്രേലിയൻ താരം ബെലിൻഡ ക്ലർക്കിന്റെ പേരിലായിരുന്നു. 1997ൽ 970 റൺസായിരുന്നു താരം അടിച്ചെടുത്തത്. ഇപ്പോൾ നീണ്ട 27 വർഷത്തെ ചരിത്രവും തിരുത്തിയെഴുതി മുന്നേറുകയാണ് ഇന്ത്യൻ വൈസ് ക്യാപ്റ്റൻ.
അതേസമയം വിശാഖപട്ടണത്ത് നടക്കുന്ന മത്സരത്തിൽ ടോസ് നേടിയ ഓസ്ട്രേലിയ ബൗളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. എന്നാൽ ഓസ്‌ട്രേലിയയുടെ കണക്ക് കൂട്ടലുകൾ എല്ലാം തെറ്റിച്ചുകൊണ്ട് ഇന്ത്യൻ ഓപ്പണർമാർ മിന്നും തുടക്കമാണ് ഇന്ത്യക്ക് നൽകിയത്.
ഇന്ത്യ പ്ലെയിങ് ഇലവൻ
പ്രതീക റാവൽ, സ്‌മൃതി മന്ദാന, ഹർലീൻ ഡിയോൾ, ഹർമൻപ്രീത് കൗർ (ക്യാപ്റ്റൻ), ജെമീമ റോഡ്രിഗസ്, ദീപ്‌തി ശർമ്മ, റിച്ച ഘോഷ് (വിക്കറ്റ് കീപ്പർ), അമൻജോത് കൗർ, സ്നേഹ റാണ, ക്രാന്തി ഗൗഡ്, ശ്രീ ചരണി.
ഓസ്‌ട്രേലിയ പ്ലെയിങ് ഇലവൻ
അലിസ്സ ഹീലി (ക്യാപ്റ്റൻ & വിക്കറ്റ് കീപ്പർ), ഫീബ് ലിച്ച്ഫീൽഡ്, എല്ലിസ് പെറി, ബെത്ത് മൂണി, അന്നബെൽ സതർലാൻഡ്, ആഷ്‌ലി ഗാർഡ്‌നർ, തഹ്ലിയ മക്ഗ്രാത്ത്, സോഫി മോളിനക്‌സ്, കിം ഗാർത്ത്, അലാന കിംഗ് മേഗൻ ഷട്ട്.
Indian vice-captain Smriti Mandhana has created a new record in women's ODI cricket. Smriti achieved the historic feat in the ICC Women's ODI match against Australia. Smriti became the first player to score 1000 runs in a calendar year in women's ODIs. Smriti achieved this feat in just 18 innings.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."