വാര്‍ഷികാഘോഷം നാളെ മുതല്‍
കൊല്ലം: മങ്ങാട് കയര്‍ വ്യവസായ സഹകരണ സംഘം വാര്‍ഷികാഘോഷവും പ്രദര്‍ശനവും നാളെമുതല്‍ പത്തുവരെ തീയതികളില്‍ കയര്‍സംഘത്തിലും സമീപത്തുമായി നടക്കും. നാളെ രാവിലെ 10ന് മന്ത്രി ജെ.മേഴ്‌സിക്കുട്ടിയമ്മ വാര്‍ഷികാഘോഷം ഉദ്ഘാടനം ചെയ്യും.
പ്രദര്‍ശനം കയര്‍ബോര്‍ഡ് ചെയര്‍മാന്‍ സി.പി രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. മെഡിക്കല്‍ ക്യാംപ് മേയര്‍ അഡ്വ.രാജേന്ദ്രബാബുവും അമ്യൂസ്‌മെന്റ് പാര്‍ക്ക് ഡെപ്യൂട്ടി മേയര്‍ വിജയഫ്രാന്‍സിസും ഉദ്ഘാടനം ചെയ്യും. ബി.ജെ.പി ജില്ലാ വൈസ് പ്രസിഡന്റ് അഡ്വ.ജി.ഗോപകുമാര്‍, കൗണ്‍സിലര്‍ എ.കെ.ഹഫീസ്, കെ.രവീന്ദ്രന്‍, എന്‍.പത്മകുമാര്‍ എന്നിവര്‍ സംസാരിക്കും.
9ന് വൈകിട്ട് അഞ്ചിന് ഗാനമേളയും 10ന് രാവിലെ 10ന് സാംസ്‌കാരികസമ്മേളനവും നടക്കും. എം.വി ഹെന്റിയുടെ അധ്യക്ഷതയില്‍ കൂടുന്ന സാംസ്‌കാരിക സമ്മേളനം മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉദ്ഘാടനം ചെയ്യും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."