അനുമതിയില്ലാത്ത ഇടങ്ങളില്‍ വെച്ച് റോഡ് മുറിച്ചുകടന്നു; മലയാളി പ്രവാസികള്‍ അടക്കം നിരവധി പേര്‍ക്ക് പിഴ ചുമത്തി പൊലിസ്
അബൂദബി: അനുമതിയില്ലാത്ത ഇടങ്ങളില്‍ വെച്ച് റോഡ് മുറിച്ചുകടന്ന മലയാളി പ്രവാസികള്‍ അടക്കം നിരവധി പേര്‍ക്ക് പിഴ ചുമത്തി അബൂദബി പൊലിസ്. 400 ദിര്‍ഹമാണ് ഇവരുടെ മേല്‍ പിഴ ചുമത്തിയത്. മുസഫ ഷാബിയയിലെ കെട്ടിടങ്ങളില്‍ താമസിക്കുന്ന പ്രവാസികള്‍ക്കാണ് ഇക്കഴിഞ്ഞ ദിവസം പിഴ ലഭിച്ചത്. ഇക്കഴിഞ്ഞ ദിവസങ്ങളിലായി നഗരത്തിലെ പ്രധാന റോഡുകളിലും ഉള്‍ പ്രദേശങ്ങളിലും പൊലിസ് പരിശോധന ശക്തമാക്കിയിട്ടുണ്ട്.
നിയമ ലംഘനം നടത്തുന്നവരുടെ എമിറേറ്റ്‌സ് ഐഡി വാങ്ങി നിയമലംഘനം രേഖപ്പെടുത്തുന്നു. ഒരു മാസത്തിനകം ഇവര്‍ പിഴ അടച്ചിരിക്കണം. പിഴ അടക്കാന്‍ വൈകിയാല്‍ ഓരോ മാസത്തിനും പത്ത് ദിര്‍ഹം വീതം അധികം ഈടാക്കും.
താമസ കേന്ദ്രത്തിന് തൊട്ടുമുമ്പിലുള്ള കടയില്‍ നിന്ന് സാധനം വാങ്ങാനായി റോഡ് മുറിച്ചുകടന്നവര്‍ക്കും പിഴ ലഭിച്ചു. ഷാബിയ 10-ലെ ഒരു റെസിഡന്‍ഷ്യല്‍ കെട്ടിടത്തിലെ ഒരു വാച്ച്മാന് ആറ് മാസത്തിനുള്ളില്‍ ആറ് തവണയാണ് പിഴ ലഭിച്ചത്. സ്‌കൂള്‍ ബസിലെത്തിയ കെട്ടിടത്തിലെ കുട്ടിയെ കൂട്ടാനായി റോഡ് മുറിച്ചുകടന്നപ്പോഴാണ് ഇയാള്‍ക്ക് അവസാനമായി പിഴ ലഭിച്ചത്. കുട്ടിക്ക് എമിറേറ്റ്‌സ് ഐഡി ഇല്ലാതിരുന്നതതിനാല്‍ വാച്ച്മാന്റെ എമിറേറ്റ്‌സ് ഐഡിയില്‍ രണ്ട് പിഴ ചുമത്തി. തിരുവനന്തപുരത്ത് നിന്നുള്ള മലയാളി പ്രവാസിക്ക് കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ 3 തവണയാണ് പിഴ ലഭിച്ചത്.
വൈകീട്ട് നടക്കാനിറങ്ങിയ പ്രവാസികളായ മലയാളി പ്രവാസി ദമ്പതികളെ റോഡ് മുറിച്ചുകടന്നതിന്റെ പേരില്‍ പിടികൂടിയിരുന്നു. പരിശോധകര്‍ ആവശ്യപ്പെട്ടതനുസരിച്ച് എമിറേറ്റ്‌സ് ഐഡിയും നല്‍കി. എന്നാല്‍ പിന്നീട് പിഴയെക്കുറിച്ച് സന്ദേശം ഒന്നും ലഭിച്ചില്ല. ഒന്നര വര്‍ഷത്തിന് ശേഷം പുതുക്കാനായി അപേക്ഷിച്ചപ്പോഴാണ് രണ്ട് പേര്‍ക്കുമായി 1120 ദിര്‍ഹം (400 ദിര്‍ഹം വീതം പിഴയും 320 ദിര്‍ഹം ഫൈനും അടക്കം) അടക്കാന്‍ ഉണ്ടെന്ന് അറിഞ്ഞത്. സ്വതന്ത്യ സഞ്ചാരത്തിന് സീബ്രാ ക്രോസ് ഒരുക്കണമെന്ന് പിഴ ലഭിച്ചവര്‍ പറയുന്നു.
UAE police impose steep fines on pedestrians crossing roads at non-designated areas, targeting numerous violators including Malayali expatriates. Under the 2025 traffic law, penalties range from Dh400 to Dh10,000 with possible jail time.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."