അഞ്ച് സൂപ്പർ താരങ്ങൾ പുറത്ത്? വമ്പൻ മാറ്റത്തിനൊരുങ്ങി ചെന്നൈ സൂപ്പർ കിങ്‌സ്; റിപ്പോർട്ട്
2026 ഐപിഎല്ലിന് മുന്നോടിയായി ചെന്നൈ സൂപ്പർ കിങ്‌സ് അഞ്ചു താരങ്ങളെ റിലീസ് ചെയ്യാൻ ഒരുങ്ങുന്നതായി റിപ്പോർട്ട്. സാം കറൻ, ഡെവോൺ കോൺവേ, വിജയ് ശങ്കർ, ദീപക് ഹൂഡ, രാഹുൽ ത്രിപാഠി എന്നീ താരങ്ങളെ സിഎസ്കെ റിലീസ് ചെയ്യുമെന്നാണ് ക്രിക് ബസിന്റെ റിപ്പോർട്ട് സൂചിപ്പിക്കുന്നത്.
2025 ഐപിഎൽ സീസണിൽ നിരാശാജനകമായ പ്രകടനമായിരുന്നു ചെന്നൈ സൂപ്പർ കിങ്‌സ് നടത്തിയിരുന്നത്. 14 മത്സരങ്ങളിൽ നിന്നും വെറും നാല് മത്സരങ്ങളിൽ മാത്രമാണ് ചെന്നൈയ്ക്ക് വിജയിക്കാൻ സാധിച്ചത്. 10 മത്സരങ്ങൾ പരാജയപ്പെട്ട് വെറും എട്ട് പോയിന്റോടെ അവസാന സ്ഥാനത്താണ് ചെന്നൈ ഫിനിഷ് ചെയ്തത്. ചരിത്രത്തിൽ ഇതാദ്യമായാണ് ചെന്നൈ തുടർച്ചയായ രണ്ടാം സീസണിൽ പ്ലേ ഓഫ് കാണാതെ പുറത്താവുന്നത്.
എന്നാൽ ചെന്നൈ സൂപ്പർ കിങ്സ് മറ്റൊരു പട്ടികയിൽ ഒന്നാമത്തെത്തിയിരുന്നു. 2025 ഐപിഎല്ലിലെ ഫെയർ പ്ലേ അവാർഡിൽ ഒന്നാമതായത് എംഎസ് ധോണിയും സംഘവും നേട്ടം ഉണ്ടാക്കിയത്. കളിക്കളത്തിലെ മാതൃക പരമായ പെരുമാറ്റത്തിന്റെ അടിസ്ഥാനത്തിലാണ് ഫെയർ പ്ലേ അവാർഡിനുള്ള ടീമിനെ തെരഞ്ഞെടുക്കുന്നത്.14 മത്സരങ്ങളിൽ നിന്നും 10.21 ആവറേജാണ് ധോണിയും സംഘവും സ്വന്തമാക്കിയത്.
നിലവിലെ ചെന്നൈ സൂപ്പർ കിങ്‌സ് സ്‌ക്വാഡ്
റുതുരാജ് ഗെയ്‌ക്‌വാദ്)ക്യാപ്റ്റൻ), മതീശ പതിരണ, ശിവം ദുബെ, രവീന്ദ്ര ജഡേജ, എംഎസ് ധോണി, ഡെവോൺ കോൺവേ കോൺവേ, രാഹുൽ ത്രിപാഠി, രചിൻ രവീന്ദ്ര, നൂർ അഹമ്മദ്, വിജയ് ശങ്കർ, സാം കറാൻ, ഷെയ്ക് റഷീദ്, ഡെവാൾഡ് ബ്രെവിസ്, ആയുഷ് മാത്രേ, ഉർവിൽ പട്ടേൽ, അൻഷുൽ കാംബോജ്, മുകേഷ് ചൗധരി, ജിജാപ് ചൗധരി, ദീപക് സിംഗ്, നഥാൻ എല്ലിസ്, ജാമി ഓവർട്ടൺ, കമലേഷ് നാഗർകോട്ടി, രാമകൃഷ്ണ ഘോഷ്, ശ്രേയസ് ഗോപാൽ, വൻഷ് ബേദി, ആന്ദ്രേ സിദ്ധാർഥ്.
Chennai Super Kings are reportedly planning to release five players ahead of the 2026 IPL. Cricbuzz reports that CSK will release Sam Curran, Devon Conway, Vijay Shankar, Deepak Hooda, and Rahul Tripathi.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."