അവൻ മെസിയോ റൊണാൾഡോയോ അല്ല, എങ്കിലും ഭാവിയിൽ മികച്ച താരമാകും: ജർമൻ ഇതിഹാസം
ജർമൻ യുവതാരം വോൾട്ടെമെഡിന്റെ നിലവിലെ പ്രകടനങ്ങളെ കുറിച്ച് സംസാരിച്ചിരിക്കുകയാണ് ജർമ്മനിയുടെ എക്കാലത്തെയും മികച്ച താരമായ ലോതർ മത്തയൂസ്. ജർമൻ താരമായ വോൾട്ടെമെഡ് ക്രിസ്റ്റ്യാനോ റൊണാൾഡോയോ ലയണൽ മെസിയോ അല്ലെന്നും ഫുട്ബോളിൽ തന്റെ കഴിവ് തെളിയിക്കാൻ ജർമൻ യുവതാരത്തിന് അവസരം നൽകണമെന്നുമാണ് ജർമൻ ഇതിഹാസം പറഞ്ഞത്. വോൾട്ടെമെഡ് ജർമ്മനിക്ക് വേണ്ടി ഭാവിയിൽ മികച്ച പ്രകടനം നടത്തുമെന്നും ജർമൻ ഇതിഹാസം വ്യക്തമാക്കി.
"വോൾട്ടെമെഡ് വളരെ പ്രായം കുറഞ്ഞ താരമാണ്. വരാനിരിക്കുന്ന ലോകകപ്പിൽ ജർമൻ ഫുട്ബോളിൽ മാറ്റങ്ങൾ വരുത്താൻ അവന് കഴിയുമോ എന്നെനിക്ക് പറയാൻ സാധിക്കില്ല. വെറും 23 വയസ്സ് മാത്രം പ്രായമുള്ള ഒരു താരത്തിന് ഈ കാര്യം വളരെ വലുതാണെന്ന് ഞാൻ കരുതുന്നു. അവൻ റൊണാൾഡോയോ മെസിയോ അല്ല വോൾട്ടെമെഡ് ആണ്. ജർമ്മൻ ടീമിനെയും ന്യൂകാസ്റ്റിൽ യുണൈറ്റഡിലെ തന്റെ സഹതാരങ്ങളെയും സഹായിക്കാൻ അവന് കഴിയും. ഭാവിയിൽ അവൻ മികച്ച താരമായി മാറുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു" ജർമ്മൻ ഇതിഹാസം പറഞ്ഞു.
ജർമൻ വമ്പൻമാരായ ബയേൺ മ്യൂണിക്കിൽ നിന്നുമാണ് വോൾട്ടെമെഡ് ഇംഗ്ലീഷ് പ്രീമിയർ ലീഗിലേക്ക് ചേക്കേറിയത്. ഈ സമ്മറിൽ 69 മില്യൺ തുകക്കാണ് ന്യൂകാസ്റ്റിൽ യുണൈറ്റഡ് ജർമ്മൻ യുവതാരത്തെ സ്വന്തമാക്കിയത്. ന്യൂകാസ്റ്റിൽ യുണൈറ്റഡിനു വേണ്ടി നാല് ഇംഗ്ലീഷ് പ്രീമിയർ ലീഗ് മത്സരങ്ങളിൽ നിന്നും മൂന്ന് ഗോളുകളും താരം സ്വന്തമാക്കി.
നിലവിൽ ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ പതിനൊന്നാം സ്ഥാനത്താണ് ന്യൂകാസ്റ്റിൽ യുണൈറ്റഡ്. ഏഴു മത്സരങ്ങൾ പിന്നിട്ടപ്പോൾ രണ്ടു വിജയവും മൂന്നു സമനിലയും രണ്ടു തോൽവിയും അടക്കം ഒമ്പത് പോയിന്റാണ് ന്യൂകാസ്റ്റിലിന്റെ കൈവശമുള്ളത്.
Germany Legend Lothar Matthaus, has spoken about the current performances of young German player Voltemed. The German legend said that German player Voltemed is not Cristiano Ronaldo or Lionel Messi and that the young German player should be given a chance to prove his talent in football.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."