HOME
DETAILS

യുഎഇയിൽ കനത്ത മഴ: റാസൽഖൈമയിലും ഫുജൈറയിലും വാദികൾ നിറഞ്ഞൊഴുകി; കുളിർമഴയിൽ ആനന്ദിച്ച് ഒട്ടകങ്ങൾ

  
October 12, 2025 | 2:19 PM

heavy rain in uae flash floods fill valleys in ras al khaimah and fujairah

ഫുജൈറ: യുഎഇയിലെ വിവിധ പ്രദേശങ്ങളിൽ കനത്ത മഴ. ചുട്ടുപൊള്ളുന്ന മരുഭൂമിയിലൂടെ വെള്ളം നിറഞ്ഞൊഴുകിയപ്പോൾ ഒട്ടകങ്ങളും കഴുതകളും മഴ നനഞ്ഞ് ആനന്ദിച്ചു. സ്റ്റോം സെന്റർ പങ്കുവെച്ച വീഡിയോകളിൽ റോഡുകളിലൂടെ വെള്ളം നിറഞ്ഞൊഴുകുന്നതും ഒട്ടകങ്ങളും കഴുതകളും മഴയിൽ ആനന്ദിക്കുന്നതും കാണാം.

ഒക്ടോബർ 10 മുതൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ അസ്ഥിരമായ കാലാവസ്ഥയാണ്. ഒക്ടോബർ 14 വരെ മഴ തുടരുമെന്ന് നാഷണൽ സെന്റർ ഓഫ് മെറ്ററോളജി (എൻ‌സി‌എം) അറിയിച്ചു. തെക്കൻ മേഖയിൽ നിന്നുള്ള ഉപരിതല ന്യൂനമർദ്ദവും തണുത്ത ഈർപ്പമുള്ള വായുവും അന്തരീക്ഷത്തിൽ ഉടലെടുത്ത ന്യൂനമർദ്ദവും കാരണമാണ് ഇത്. ന്യൂനമർദ്ദങ്ങൾ വരും ദിവസങ്ങളിൽ ശക്തി പ്രാപിച്ചേക്കും.

ഇന്നലെ ഫുജൈറയിലെ പർവതപ്രദേശങ്ങളിൽ കനത്ത മഴ പെയ്തിരുന്നു. കനത്ത മഴയിൽ അതിശയകരമായ വെള്ളച്ചാട്ടങ്ങൾ രൂപപ്പെട്ടിരുന്നു. അൽ ഐനിലെ ഒരു പ്രദേശത്ത് കനത്ത മഴ കാരണം റോഡുകൾ വെള്ളത്തിൽ മുങ്ങി. ഇതേ തുടർന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിരുന്നു.

ഇന്ന് റാസൽ ഖൈമ, ഫുജൈറ, കൽബ എന്നിവിടങ്ങളിൽ കനത്ത മഴ പെയ്തു. ചില ഭാഗങ്ങളിൽ റോഡുകൾ നിറഞ്ഞൊഴുകി. മഴയ്ക്കൊപ്പം ആലിപ്പഴ വർഷവും പൊടിക്കാറ്റും ഉണ്ടാകുമെന്ന് എൻ‌സി‌എം നേരത്തേ അറിയിച്ചിരുന്നു. 

കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പുറപ്പെടുവിച്ച സുരക്ഷാ നിർദ്ദേശങ്ങൾ:

  • വാഹനമോടിക്കുമ്പോൾ ജാഗ്രത പാലിക്കുക.
  • വെള്ളപ്പൊക്ക സാധ്യതയുള്ള പ്രദേശങ്ങൾ ഒഴിവാക്കുക.
  • ഇടിമിന്നലുള്ളപ്പോൾ തുറസ്സായ സ്ഥലങ്ങളോ ഉയർന്ന സ്ഥലങ്ങളോ ഒഴിവാക്കുക.

ഒക്ടോബർ 14 വരെ അബൂദബിയിലെ വിവിധ പ്രദേശങ്ങളിൽ മഴയ്ക്ക് സാധ്യതയുള്ളതിനാൽ പൊലിസ് ജാഗ്രത പാലിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. ദുരിതബാധിത പ്രദേശങ്ങൾ, താഴ്വരകൾ, വെള്ളപ്പൊക്ക പാതകൾ എന്നിവ ഒഴിവാക്കുക. മഴയ്ക്കൊപ്പം ശക്തമായ കാറ്റും ആലിപ്പഴയും ഉണ്ടായേക്കാം.

ഇന്ന് രാവിലെ റാസൽ ഖൈമയിലെ ജൈസ് പർവതത്തിൽ രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ താപനില 18.1°സെൽഷ്യസാണ്. വരുന്ന നാല് ദിവസത്തെ മഴയിൽ താപനില ഇനിയും കുറഞ്ഞേക്കാം. 

heavy rains lashed ras al khaimah, fujairah and kalba on october 12, 2025, causing flash floods in valleys and disrupting roads, while camels and donkeys frolicked in the downpour. the national centre of meteorology had warned of intense showers from october 10-14.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ലേലത്തിന് പോകൂ, ഒരു കച്ചവടത്തിലും ഏർപ്പെടരുത്'; സഞ്ജു സാംസണെ രൂക്ഷമായി വിമർശിച്ച് മുൻ ഇന്ത്യൻ ക്യാപ്റ്റൻ

Cricket
  •  4 days ago
No Image

ചിപ്പി തൊഴിലാളികള്‍ നല്‍കിയ സൂചന; കോവളത്ത് കടലിനടിയില്‍ കണ്ടെയ്‌നര്‍ കണ്ടെത്തി, എം.എസ്സി എല്‍സ 3 യുടേതെന്ന് സംശയം

Kerala
  •  4 days ago
No Image

ഒരു മാസത്തിനിടെ ഇസ്‌റാഈല്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചത് 282 തവണ, കൊല്ലപ്പെട്ടത് 242 ഫലസ്തീനികള്‍

International
  •  4 days ago
No Image

'എനിക്ക് ടീമിന് ഒരു ഭാരമാകാൻ താൽപ്പര്യമില്ല'; 2026 ലോകകപ്പിനെക്കുറിച്ച് മെസ്സിയുടെ വെളിപ്പെടുത്തൽ

Football
  •  4 days ago
No Image

എയർ അറേബ്യയിൽ വമ്പൻ റിക്രൂട്ട്മെന്റ്; നിരവധി തൊഴിലവസരങ്ങൾ, അറിയേണ്ടതെല്ലാം 

uae
  •  4 days ago
No Image

കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് തെരഞ്ഞെടുപ്പ്‌: എല്‍.ഡി.എഫ് സീറ്റ് വിഭജനം പൂര്‍ത്തിയായി

Kerala
  •  4 days ago
No Image

ഇനിമുതൽ കാത്തിരുന്ന് മുഷിയില്ല; തലബാത്ത് ഓർഡറുകൾ ഡ്രോൺ വഴി പറന്നെത്തും

uae
  •  4 days ago
No Image

ലോകത്തെ എക്കാലത്തെയും കുപ്രസിദ്ധമായ 10 കുറ്റകൃത്യങ്ങൾ; മനുഷ്യസ്വഭാവത്തിന്റെ ഇരുണ്ട അധ്യായങ്ങൾ

crime
  •  4 days ago
No Image

ദുബൈയിൽ ഈ മാസം അതിശയിപ്പിക്കുന്ന ഉൽക്കാവർഷം കാണാം; ലിയോണിഡ്‌സ് ഏറ്റവും നന്നായി കാണാൻ കഴിയുന്ന സ്ഥലങ്ങൾ ഇവ

uae
  •  4 days ago
No Image

ഇസ്‌റാഈലുമായുള്ള സൗദിയുടെ ബന്ധം സാധാരണനിലയിലാക്കാന്‍ കിണഞ്ഞ് ശ്രമിച്ച് ട്രംപ്; വൈറ്റ്ഹൗസിലെ ട്രംപ്- മുഹമ്മദ് ബിന്‍ സല്‍മാന്‍ കൂടിക്കാഴ്ചയിലെ പ്രധാന അജണ്ടയാകും

Saudi-arabia
  •  4 days ago