വ്യാജ രസീതുകള്‍ ഉപയോഗിച്ച് വാഹന തട്ടിപ്പ്; 12 മണിക്കൂറിനുള്ളില്‍ പ്രതികളെ പിടികൂടി ഷാര്‍ജ പൊലിസ്
ഷാർജ: വ്യാജ രസീതുകൾ ഉപയോഗിച്ച് വാഹനങ്ങൾ കൈക്കലാക്കിയ ഏഷ്യൻ സംഘത്തെ 12 മണിക്കൂറിനുള്ളിൽ പിടികൂടി ഷാർജ പൊലിസ്. ഷാർജ പൊലിസിന്റെ ജനറൽ കമാൻഡിലെ ഡയറക്ടറേറ്റ് ഓഫ് ഇൻവെസ്റ്റിഗേഷൻസ് ആൻഡ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻസ് നടത്തിയ ഓപ്പറേഷനിലൂടെയാണ് സംഘത്തെ പിടികൂടിയത്.
ഓൺലൈൻ വെബ്‌സൈറ്റുകളിലും സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലും വാഹനം വിൽക്കുന്നവരെ ലക്ഷ്യമിട്ടാണ് സംഘം പ്രവർത്തിച്ചിരുന്നത്. പണം നൽകാതെ വാഹനങ്ങൾ സ്വന്തമാക്കുകയും വ്യാജ രേഖകൾ കാണിച്ച് വിൽപ്പനക്കാരെ കബളിപ്പിക്കുകയുമായിരുന്നു ഇവരുടെ രീതി.
ഓൺലൈനായി വാഹനം വിറ്റ ഒരു വ്യക്തിയിൽ നിന്ന് പൊലിസിന് പരാതി ലഭിച്ചതായി അന്വേഷണ വിഭാഗം ഡയറക്ടർ കേണൽ ഡോ. ഖലീഫ് ബൽഹായ് പറഞ്ഞു.
"തട്ടിപ്പുകാർ ഓൺലൈനിൽ ഫോട്ടോകൾ കണ്ട് വാഹനത്തിന് നല്ല ഓഫർ നൽകി. വ്യാജ രസീത് അയച്ച് പണം ട്രാൻസ്ഫർ ചെയ്തെന്ന് പറഞ്ഞു. പക്ഷേ, അക്കൗണ്ടിൽ വരാൻ സമയമെടുക്കുമെന്ന് അവകാശപ്പെട്ടു. വിശ്വാസത്തോടെ വാഹനം കൈമാറിയപ്പോഴാണ് പരാതിക്കാരന് തട്ടിപ്പ് മനസ്സിലായത്," അദ്ദേഹം വിശദീകരിച്ചു.
പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചാണ് സംഘത്തെ പിടികൂടിയത്. അന്വേഷണത്തിൽ സംഘത്തിന് നേതൃത്വം നൽകിയ വ്യക്തിയെ തിരിച്ചറിഞ്ഞു. ഓൺലൈനിൽ വിൽപ്പനക്കാരുമായി സംസാരിച്ച് വ്യാജ ഐഡി കാർഡുകളും ട്രാൻസ്ഫർ രസീതുകളും അയച്ച് കബളിപ്പിക്കുന്നതായിരുന്നു അവരുടെ രീതിയെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ വ്യക്തമാക്കി.
വർധിപ്പിക്കാൻ പണം അക്കൗണ്ടിൽ എത്തുന്നതിന് മുമ്പ് ഉടമസ്ഥാവകാശം കൈമാറരുതെന്ന് പറഞ്ഞു. എന്നാൽ വാഹനം കൈയിൽ എത്തിയാൽ, നമ്പർ പ്ലേറ്റുകൾക്ക് കേടുപാടുകൾ വരുത്തി വാഹനം പിടിച്ചെടുത്ത് മുങ്ങുകയായിരുന്നു പ്രതികൾ ചെയ്തിരുന്നത്.
ഷാർജ പൊലിസ് താമസക്കാരോട് ജാഗ്രത പുലർത്താനും വാഹനം വിൽക്കുമ്പോൾ രേഖകൾ കൃത്യമായി പരിശോധിക്കണമെന്നും സംശയാസ്പദമായി എന്തെങ്കിലും തോന്നിയാൽ ഉടനടി റിപ്പോർട്ട് ചെയ്യാനും ആവശ്യപ്പെട്ടു.
sharjah police swiftly arrested a gang defrauding online vehicle sellers with forged transfer receipts, recovering a stolen car within 12 hours of a complaint. the fraudsters posed as buyers on social media, tricking victims into handing over keys after showing fake proofs of payment.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."