HOME
DETAILS

രാജസ്ഥാനിൽ വീട്ടിൽ കയറിയ മുതലയെ പിടികൂടാൻ വനം വകുപ്പ് എത്തിയില്ല; രക്ഷകനായെത്തിയത് ഹയാത്ത് ഖാൻ ടൈഗർ

  
Web Desk
October 12, 2025 | 4:44 PM

crocodile enters home in rajasthan forest dept fails to act hyatt khan tiger saves the day

ജയ്പൂർ: രാജസ്ഥാനിലെ കോട്ട ജില്ലയിലെ ബഞ്ചാരി ഗ്രാമത്തിലെ ഒരു വീട്ടിൽ എട്ടടി നീളമുള്ള മുതല കയറിയത് പാതിരാത്രിയിൽ. വിവരം അറിഞ്ഞ് ​ഗ്രാമവാസികളെല്ലാം വീടിന് ചുറ്റും കൂടി. മുതലയെ പിടികൂടാൻ ഉടൻ തന്നെ ​ഗ്രാമവാസികളിലൊരാൾ വനംവകുപ്പിനെ വിവരമറിയിച്ചെങ്കിലും ഉദ്യോഗസ്ഥർ എത്താൻ കൂട്ടാക്കിയില്ല. വീട്ടുകാരിലും പ്രദേശവാസികളിലും ഭയം ഉടലെടുത്തതോടെ പ്രദേശവാസിയും മൃഗസ്നേഹിയുമായ ഹയാത്ത് ഖാൻ ടൈഗർ എന്നയാളാണ് രക്ഷകനായെത്തിയത്.

മുതലയെ പിടികൂടി സുരക്ഷിതമായി സമീപത്തെ ചമ്പൽ നദിയിൽ തുറന്നുവിട്ടതോടെ അദ്ദേഹത്തിന്റെ ധീരനടപടി സമൂഹമാധ്യമങ്ങളിൽ വൈറലായി. മുതലയെ തോളിലേറ്റി നടക്കുന്ന ഹയാത്ത് ഖാന്റെ ദൃശ്യങ്ങൾക്ക് കയ്യടികളും ആർപ്പുവിളികളുമായി ​ഗ്രാമവാസികളും ഒപ്പം കൂടിയതോടെ സിനിമയെ വെല്ലുന്ന കാഴ്ചകൾക്ക് ബഞ്ചാരി ​ഗ്രാമം കഴി‍ഞ്ഞ ദിവസം സാക്ഷിയായി.

കഴിഞ്ഞ വെള്ളിയാഴ്ച രാത്രി 10 മണിയോടെയാണ് ഏകദേശം 80 കിലോ ഭാരമുള്ള മുതല വീടിന്റെ മുൻവാതിലിലൂടെ സ്വീകരണമുറിയിലേക്ക് കയറിയത്. വീട്ടുകാർ ഭയന്ന് പുറത്തേക്കോടി അധികാരികളെ വിവരമറിയിച്ചെങ്കിലും അധികൃതരുടെ ഭാ​ഗത്ത് നിന്ന് യാതൊരു പ്രതികരണമുണ്ടായില്ല. തുടർന്നാണ് ഹയാത്ത് ഖാൻ ടൈഗറിനെ വിളിച്ചത്, അദ്ദേഹം ഉടൻ സ്ഥലത്തെത്തി. ഒരു മണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവിൽ മുതലയുടെ വായിൽ ടേപ്പ് ഒട്ടിച്ച് കൈകാലുകൾ കയറുകൊണ്ട് കെട്ടി വീട്ടിൽ നിന്ന് പുറത്തേക്ക് മാറ്റി. 

ഒരു വർഷത്തിനിടെ ബഞ്ചാരി ഗ്രാമത്തിൽ നിന്ന് പിടികൂടുന്ന മൂന്നാമത്തെ മുതലയാണിത്. ഗ്രാമത്തിലെ ഒരു കുളം മുതലകളുടെ സ്ഥിരം ആവാസകേന്ദ്രമായി മാറിയതായും നാട്ടുകാർ പറയുന്നു. ഇതുമൂലം കുളത്തിലെ വെള്ളം ഉപയോഗിക്കാൻ കഴിയാത്തതിനാൽ ജീവിതം ദുഷ്കരമായെന്നാണ് പ്രദേശവാസികൾ ആവലാതി പറയുന്നത്. മുതലകളുടെ എണ്ണം വർധിക്കുന്നത് തടയാൻ വനംവകുപ്പ് അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് ഗ്രാമവാസികളുടെ ആവശ്യം

 

 

In Rajasthan’s Kota district, an 8-foot crocodile entered a home in Banjari village, causing panic. Despite informing authorities, no forest department officials arrived. Local animal lover Hyatt Khan Tiger stepped in, captured the crocodile after an hour-long effort, and safely released it into the Chambal River. The incident, which went viral on social media, marks the third crocodile caught in the village in a year, raising concerns about increasing crocodile presence in a local pond.




Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ചത്തിസ്ഗഡിൽ ക്രൈസ്തവർക്കുനേരെ ബജ്റങ്ദൾ ആക്രമണം

crime
  •  21 minutes ago
No Image

വോട്ട് കൊള്ള ഒറ്റപ്പെട്ട തട്ടിപ്പല്ല; ഛത്തിസ്ഗഡിലും മധ്യപ്രദേശിലും വോട്ട് മോഷണം തെളിവുകൾ ഉടൻ പുറത്തുവിടുമെന്ന് രാഹുല്‍ ഗാന്ധി

National
  •  35 minutes ago
No Image

എസ്എടി ആശുപത്രിയിൽ യുവതി മരിച്ച സംഭവം: വിദഗ്ധ സമിതി അന്വേഷിക്കും; റിപ്പോർട്ട് രണ്ട് ദിവസത്തിനകം

Kerala
  •  an hour ago
No Image

ആര്‍എസ്എസ് ശാഖയിലെ ലൈംഗിക പീഡനം; യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതിക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു

Kerala
  •  8 hours ago
No Image

കള്ളപ്പണം വെളുപ്പിക്കല്‍ കേസ്; കര്‍ണാടക എംഎല്‍എ സതീശ് കൃഷ്ണ സെയിലിയുടെ സ്വത്തുക്കള്‍ ഇഡി കണ്ടുകെട്ടി

National
  •  8 hours ago
No Image

അരിയിൽ ഷുക്കൂർ വധക്കേസ്: പ്രതിയെ മേഖലാ സെക്രട്ടറിയാക്കി ഡിവൈഎഫ്‌ഐ

Kerala
  •  8 hours ago
No Image

കോവളത്ത് വീണ്ടും സ്പീഡ് ബോട്ട് അപകടം; അഞ്ചുപേരെ രക്ഷപ്പെടുത്തി; സവാരി താൽക്കാലികമായി നിർത്തിവെക്കാൻ നിർദേശം

Kerala
  •  9 hours ago
No Image

മരിച്ചെന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതി; കുഴിയിലേക്ക് എടുക്കും മുന്‍പ് യുവാവ് ശ്വസിച്ചു; ആശുപത്രിയില്‍ ചികിത്സയില്‍ 

National
  •  9 hours ago
No Image

ഹജ്ജ് 2026; 1,75,025 ഇന്ത്യക്കാർക്ക് അവസരം; സഊദിയുമായി കരാർ ഒപ്പിട്ട് ഇന്ത്യ

Saudi-arabia
  •  9 hours ago
No Image

വോട്ടെടുപ്പിന്റെ തലേന്ന് ബിഹാറിലേക്ക് 4 സ്‌പെഷ്യൽ ട്രെയിനുകളിൽ 6000 യാത്രക്കാർ; ചോദ്യങ്ങളുയർത്തി കപിൽ സിബൽ

National
  •  9 hours ago