HOME
DETAILS

ഒമാനിൽ പുതിയ ​ഗാർഹിക തൊഴിൽ നിയമം; പാസ്പോർട്ട് പിടിച്ചുവെക്കാനാകില്ല, ജോലി സമയത്തിലും വേതനത്തിലുമടക്കം വമ്പൻ മാറ്റങ്ങൾ

  
October 12, 2025 | 5:23 PM

omans new domestic labor law no passport retention major overhauls in work hours and salaries

മസ്കത്ത്: വീട്ടുജോലിക്കാർക്കും മറ്റ് ഗാർഹിക തൊഴിലാളികൾക്കും സംരക്ഷണം നൽകുന്ന പുതിയ തൊഴിൽ നിയമം പ്രഖ്യാപിച്ച് ഒമാൻ.  തൊഴിൽ മന്ത്രാലയത്തിന്റെ 574/2025 നമ്പർ തീരുമാനപ്രകാരം, ഈ നിയമം ജോലി നിബന്ധനകൾ വ്യക്തമാക്കുകയും തൊഴിലാളികളുടെ അവകാശങ്ങൾ ശക്തിപ്പെടുത്തുകയും ചെയ്യുമെന്നാണ് കരുതുന്നത്.

ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിച്ച് അടുത്ത ദിവസം മുതൽ നിയമം നടപ്പാക്കും. പുതിയ നിയമം അനുസരിച്ച് തൊഴിലുടമകളും തൊഴിലാളികളും 3 മാസത്തിനുള്ളിൽ തങ്ങളുടെ രേഖകൾ പുതുക്കണമെന്ന് അതീർ പത്രം റിപ്പോർട്ട് ചെയ്തു.

ആർക്കാണ് നിയമം ബാധകമാകുക?

വീട്ടുജോലിക്കാർ, ഡ്രൈവർമാർ, ആയമാർ, തോട്ടപ്പണിക്കാർ, കാർഷിക തൊഴിലാളികൾ, വീട്ടിലെ ഗാർഡുകൾ, ഹോം നഴ്സുമാർ, പാചക തൊഴിലാളികൾ, മൃഗങ്ങൾ പരിപാലിക്കുന്നവർ എന്നിവർക്ക് പുതിയ നിയമം ബാധകമാകും.

നിയമം പറയുന്നത്, എല്ലാ അവകാശങ്ങളും നിയമപരമായ ഏറ്റവും കുറഞ്ഞ മാനദണ്ഡമാണെന്നാണ്. ഇത് കുറയ്ക്കുന്നതോ ഒഴിവാക്കുന്നതോ ആയ എല്ലാ കരാറുകളും അസാധുവാകും.

തൊഴിലാളികളുടെ അവകാശങ്ങൾ

  • ജോലി സമയം: ഒരു ദിവസം 12 മണിക്കൂറിൽ കൂടുതൽ ജോലി വേണ്ട. കുറഞ്ഞത് 8 മണിക്കൂർ വിശ്രമം നൽകണം. 
  • ഓവർടൈം: തൊഴിലുടമക്ക് 2 മണിക്കൂർ വരെ അധിക ജോലി ചെയ്യാൻ ആവശ്യപ്പെടാം, പക്ഷേ ഇതിന് തൊഴിലാളിയുടെ സമ്മതപത്രം ആവശ്യമാണ്.
  • ആഴ്ചാ അവധി: ആഴ്ചയിൽ ഒരു ദിവസം ശമ്പളത്തോടെ അവധി. അവധി ദിവസം ജോലി ചെയ്താൽ ഇരട്ടി ശമ്പളമോ മറ്റൊരു ദിവസം അവധിയോ നൽകണം.
  • വാർഷിക അവധി: 21 ദിവസം ശമ്പളത്തോടെ വാർഷിക അവധി. ഡോക്ടറുടെ സർട്ടിഫിക്കറ്റോടെ 30 ദിവസം വരെ മെഡിക്കൽ ലീവിനും അർഹത ഉണ്ടാകും. 
  • വേതനം: വേതനം ബാങ്ക് വഴിയോ ഒപ്പിട്ട രസീതൊടെ 7 ദിവസത്തിനുള്ളിൽ നൽകണം. ഒമാൻ റിയാലോ മറ്റ് കറൻസിയോ ഉപയോഗിക്കാം. 

തൊഴിലുടമകളുടെ ബാധ്യതകൾ

  • നിർബന്ധിത ജോലി, പീഡനം, പാസ്പോർട്ട് കണ്ടുകെട്ടൽ എന്നിവ നിരോധിച്ചു. 
  • 21 വയസ്സിന് താഴെയുള്ളവരെ ജോലിക്കെടുക്കരുത്.
  • റിക്രൂട്ട്മെന്റ് ഫീസ് ഈടാക്കരുത്. അനുമതിയില്ലാത്ത തൊഴിലാളികളെ നിയമിക്കരുത്.
  • താമസം, ഭക്ഷണം, ആരോഗ്യ ഇൻഷുറൻസ്, ഗതാഗതം എന്നിവ നൽകണം.
  • കരാർ കഴിഞ്ഞ് 1 വർഷം വരെ രേഖകൾ സൂക്ഷിക്കണം.
  • എല്ലാ കരാറുകളും മന്ത്രാലയ പ്ലാറ്റ്ഫോമിൽ ഇലക്ട്രോണിക് രൂപത്തിൽ രജിസ്റ്റർ ചെയ്യണം.

oman ministry of labor announces sweeping reforms for domestic workers under decision 574/2025, prohibiting passport withholding, capping daily work at 12 hours with 8-hour rest, ensuring weekly paid leave and timely bank-paid salaries.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കനത്ത മഴക്കെടുതി: ഗുജറാത്ത് സർക്കാരിൻ്റെ ധനസഹായത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി കർഷകർ

National
  •  a day ago
No Image

കേരള സർവകലാശാലയിലെ ജാതി അധിക്ഷേപം; വിദ്യാർഥിയുടെ പരാതിയിൽ അടിയന്തര അന്വേഷണത്തിന് നിർദേശം നൽകി മന്ത്രി ആർ. ബിന്ദു

Kerala
  •  a day ago
No Image

ശൂന്യവേതന അവധി; സർവീസിൽ തിരികെ പ്രവേശിക്കാത്ത ജീവനക്കാർക്കെതിരെ കടുത്ത നടപടിക്കൊരുങ്ങി ധനവകുപ്പ്

Kerala
  •  a day ago
No Image

പോപ്പുലർ ഫ്രണ്ടിന്റെ മഞ്ചേരിയിലെ ഗ്രീൻ വാലി അക്കാദമിയടക്കം 67 കോടി രൂപയുടെ സ്വത്തുക്കൾ കണ്ടുകെട്ടി ഇ.ഡി

Kerala
  •  a day ago
No Image

നിയന്ത്രണം വിട്ട കാർ മതിൽ തകർത്ത് 20 അടി താഴ്ചയിലേക്ക് മറിഞ്ഞു: ഡ്രൈവർക്ക് ഗുരുതര പരുക്ക്

Kerala
  •  a day ago
No Image

സൗത്ത് ആഫ്രിക്കൻ പരമ്പരക്ക് മുമ്പേ ഇന്ത്യക്ക് കനത്ത തിരിച്ചടി; സൂപ്പർതാരത്തിന് പരുക്ക്

Cricket
  •  a day ago
No Image

വന്ദേഭാരതിൽ ആർഎസ്എസ് ഗണഗീതം ആലപിച്ച സംഭവം; വിമർശനത്തിന് പിന്നാലെ പിൻവലിച്ച പോസ്റ്റ് ഇംഗ്ലീഷ് പരിഭാഷയോടെ വീണ്ടും പങ്കുവെച്ച് ദക്ഷിണ റെയിൽവേ

Kerala
  •  a day ago
No Image

ബെം​ഗളൂരുവിൽ ബൈക്ക് ടാക്‌സി യാത്രയ്ക്കിടെ ലൈംഗികാതിക്രമ ശ്രമം: യുവതിയുടെ പരാതിയിൽ ഡ്രൈവർക്കെതിരെ കേസ്

National
  •  a day ago
No Image

ഞാൻ റൊണാൾഡൊക്കൊപ്പം കളിച്ചിട്ടുണ്ടെങ്കിലും ചരിത്രത്തിലെ ഏറ്റവും മികച്ച താരം മറ്റൊരാളാണ്: ലിവർപൂൾ താരം

Football
  •  a day ago
No Image

'ദുബൈ മെട്രോയിലെ ഒരു സാധാരണ ദിവസം'; പുരോഗതിയുടെ കാഴ്ച പങ്കുവെച്ച് ഷെയ്ഖ് മുഹമ്മദ്

uae
  •  a day ago