കരൂർ ദുരന്തത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സുപ്രിംകോടതിയിൽ ഹരജി; പിന്നിൽ ടിവികെയെന്ന് ഡിഎംകെ
ചെന്നൈ: കരൂർ ദുരന്തവുമായി ബന്ധപ്പെട്ട് സിബിഐ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് മരിച്ചവരുടെ കുടുംബങ്ങൾ സുപ്രീംകോടതിയിൽ സമർപ്പിച്ച ഹർജികൾക്ക് പിന്നിൽ തമിഴക വെട്രി കഴകം (ടിവികെ) ആണെന്ന് ഡിഎംകെ (ദ്രാവിഡ മുന്നേറ്റ കഴകം) ആരോപിച്ചു. ഹരജികൾ കബളിപ്പിക്കലിലൂടെയും പണം നൽകിയും തയ്യാറാക്കിയതാണെന്നാണ് ഡിഎംകെയുടെ വാദം. ദുരന്തത്തിൽ മരിച്ചവരുടെ മരണത്തിൽ നിന്ന് രാഷ്ട്രീയ നേട്ടമുണ്ടാക്കാൻ ടിവികെ ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികൾ ശ്രമിക്കുന്നതായും ഡിഎംകെ വിമർശിച്ചു.
ടിവികെ നൽകിയ ഹരജികൾ നേരായ മാർഗത്തിലൂടെ അല്ല കോടതിയിൽ എത്തിച്ചതെന്ന് തെളിയിക്കാൻ ഡിഎംകെ തയാറാണെന്നും ദുരന്തത്തിൽ മരിച്ച പനീർസെൽവത്തിന്റെ പിതാവും സുപ്രിംകോടതിയിൽ ഹരജി നൽകിയിരുന്നു. എന്നാൽ, ഇദ്ദേഹം വർഷങ്ങൾക്ക് മുമ്പ് ഭാര്യയെയും മക്കളെയും ഉപേക്ഷിച്ച് പോയ വ്യക്തിയാണെന്നും, ടിവികെ പണം നൽകി ഇയാളെക്കൊണ്ട് ഹരജി നൽകിച്ചതാണെന്നുമാണ് ഡിഎംകെ സംഘടനാ ജനറൽ സെക്രട്ടറി ആർ.എസ്. ഭാരതി വാർത്താക്കുറിപ്പിലൂടെ ആരോപിക്കുന്നത്. അതുപോലെ, അപകടത്തിൽ ഭാര്യയെ നഷ്ടമായ സെൽവരാജിനെ എഐഎഡിഎംകെ നേതാവ് കബളിപ്പിച്ച് ഹരജിയിൽ ഒപ്പിടീപ്പിച്ചതായും ഡിഎംകെ ആരോപിക്കുന്നു.
ഈ നീക്കങ്ങൾക്ക് പിന്നിൽ ബിജെപിയുടെയും എഐഎഡിഎംകെയുടെയും പിന്തുണ ടിവികെക്ക് ലഭിച്ചതായും ഡിഎംകെ വിമർശിച്ചു. ഒരു പടി കൂടി കടന്ന്, ടിവികെ ബിജെപിയുടെയും എഐഎഡിഎംകെയുടെയും പിന്നിൽ ഒളിച്ചിരിക്കുകയാണെന്നും ഡിഎംകെ ആക്ഷേപിച്ചു. മരണങ്ങളിൽനിന്ന് ലാഭം കൊയ്യാൻ ശ്രമിക്കുന്നവരെ ജനങ്ങൾ തിരിച്ചറിയുമെന്നും വാർത്താക്കുറിപ്പിൽ പറയുന്നുണ്ട്.
ടിവികെ എൻഡിഎ സഖ്യവുമായി അടുക്കുന്നുവെന്നുമാണ് ഡിഎംകെയുടെ വിമർശനം. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സമർപ്പിച്ച ഹരജികളിൽ സംസ്ഥാന സർക്കാരിന് സുപ്രീംകോടതിയിൽ നിന്ന് നിരവധി ചോദ്യങ്ങൾ നേരിടേണ്ടി വന്നിരുന്നു. കേസിൽ നാളെ (ഒക്ടോബർ 13, 2025) സുപ്രിംകോടതി വിധി പറയും.
The DMK has accused the TVK of being behind the Supreme Court petitions demanding a CBI probe into the Karur tragedy. Alleging foul play, the DMK claims the TVK, with support from the BJP and AIADMK, manipulated victims' families to file the pleas for political gain. The court will deliver its verdict tomorrow.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."