റൊണാൾഡോ ക്ഷമ ചോദിക്കേണ്ടതില്ല, അദ്ദേഹം പോർച്ചുഗലിന് എല്ലാം നൽകി, അത് തുടരുന്നു; റെനാറ്റോ വീഗ
ലിസ്ബൺ: 2026 ഫിഫ ലോകകപ്പ് യോഗ്യതാ മത്സരങ്ങളിലെ ഗ്രൂപ്പ് എഫിൽ ഇതുവരെ കളിച്ച എല്ലാ മത്സരങ്ങളും വിജയിച്ച് പോർച്ചുഗൽ. റിപ്പബ്ലിക് ഓഫ് അയർലൻഡിനെതിരായ മത്സരത്തിൽ 1-0 ത്തിനാണ് വിജയം നേടി സെലെക്കാവോയുടെ ടീം. 78-ാം മിനിറ്റിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ പെനാൽറ്റി നഷ്ടപ്പെടുത്തിയത് ടീമിന്റെ വിജയത്തിൽ ആശങ്കയുണർത്തിയെങ്കിലും, അഡ്ഡ്-ഷർമിനിറ്റിൽ (90+4) റൂബൻ നെവസിന്റെ ഹെഡറാണ് ടീമിനെ രക്ഷിച്ചത്. 40-കാരനായ ക്യാപ്റ്റൻ റൊണാൾഡോ സോഷ്യൽ മീഡിയയിൽ "We keep fighting, we win!" എന്ന അഞ്ച് വാക്കുകളുള്ള സന്ദേശത്തോടെ വിജയം ആഘോഷിച്ചു.
ലിസ്ബണിലെ എസ്റ്റാഡിയോ ജോസ് അൽവാലേഡിലെ മത്സരത്തിൽ പോർച്ചുഗൽ ആദ്യപകുതി അയർലൻഡിന്റെ ശക്തമായ പ്രതിരോധത്തെ മറികടക്കനാകാതെ വിയർക്കുകയായിരുന്നു. ഗ്രൂപ്പിലെ മൂന്ന് മത്സരങ്ങൾ പിന്നിട്ടപ്പോൾ രണ്ടാം സ്ഥാനത്തുള്ള ഹംഗറിയേക്കാൾ അഞ്ച് പോയിന്റ് മുന്നിലെത്തി പോർച്ചുഗൽ. ആദ്യ രണ്ട് മത്സരങ്ങളിൽ ഒരു പോയിന്റ് മാത്രം നേടിയ അയർലൻഡിനെതിരെ ഗോൾ കണ്ടെത്താനാകാതെ വിയർത്ത പറങ്കിപട റൊണാൾഡോയുടെ പെനാൽറ്റി നഷ്ടപ്പെടുത്തിയതോടെ സമനിലയിലേക്ക് വീഴുമോ എന്ന ബയത്തിലായിരുന്നു.
78-ാം മിനിറ്റിൽ റൊണാൾഡോയുടെ പെനാൽറ്റി കെല്ലെഹറിന്റെ തടഞ്ഞിട്ടപ്പോൾ. ലോകകപ്പ് യോഗ്യതാ മത്സരങ്ങളിൽ 39 ഗോളുകൾ നേടി റെക്കോർഡ് പങ്കിടുന്ന റൊണാൾഡോയുടെ 40-ാമത്തെ ഗോൾ സ്വപ്നമായി അവസാനിച്ചു. വിരമിച്ച ഗ്വാട്ടിമാലൻ സ്ട്രൈക്കർ കാർലോസ് റൂയിസിനൊപ്പം ഈ റെക്കോർഡ് സ്വന്തം പേരിലാക്കൻ അൽ-നാസർ സൂപ്പർസ്റ്റാറിന് ഇനിയും അവസരമുണ്ട്.
മത്സരത്തിന്റെ അവസാന നിമിഷങ്ങളിലാണ് പോർച്ചുഗൽ ഗോൾ കണ്ടെത്തിയത്. ട്രിൻകാവോയുടെ കൃത്യമായ ക്രോസ് റൂബൻ നെവസ് ഹെഡറിലൂടെ വലയിലെത്തിച്ചു. അയർലൻഡിന്റെ പ്രതിരോധനിരയെ മറികടന്ന ഈ ഗോൾ, പോർച്ചുഗലിന്റെ തുടർച്ചയായ മൂന്നാമത്തെ വിജയമായി. "റൂബൻ നെവസിൻ്റെ ഈ ഗോൾ ടീമിനെ വിജയത്തിലേക്ക് നയിച്ചു" എന്ന് റൊണാൾഡോ തന്റെ പോസ്റ്റിൽ പറഞ്ഞു. 1000 പ്രൊഫഷണൽ ഗോളുകൾ എന്ന നേട്ടത്തിന്റെ പശ്ചാത്തലത്തിൽ പെനാൽറ്റി നഷ്ടപ്പെടുത്തിയ ക്യാപ്റ്റനെ ടീമിന്റെ പ്രതിരോധ താരം റെനാറ്റോ വീഗ പിന്തുണച്ചു.
മത്സരശേഷം മാധ്യമങ്ങളോട് സംസാരിച്ച വീഗ, "റൊണാൾഡോ ക്ഷമ ചോദിക്കേണ്ടതില്ല. അദ്ദേഹം പോർച്ചുഗലിന് എല്ലാം നൽകി, അത് തുടരുന്നു" എന്ന് പറഞ്ഞു (@TouchlineX). പെനാൽറ്റി നഷ്ടപ്പെടുത്തിയതിനെത്തുടർന്ന് വിമർശനങ്ങൾ നേരിട്ട റൊണാൾഡോയെ ഗ്രൂപ്പ് എഫിൽ പോർച്ചുഗലിന്റെ അടുത്ത മത്സരങ്ങൾ ഹംഗറി, തുർക്കി, സ്ലോവാക്യ എന്നിവരുമായാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."