നേപ്പാളിലെ ജെൻ സി പ്രക്ഷോഭത്തിനിടെ മുങ്ങിയത് 13,000 ജയിൽപുള്ളികൾ; പകുതിയോളം പേരും ഇപ്പോഴും കാണാമറയത്ത്, 540 ഇന്ത്യൻ കുറ്റവാളികളും ഒളിവിൽ
കഠ്മണ്ഡു: നേപ്പാളിൽ സോഷ്യൽ മീഡിയ നിരോധനവും അഴിമതിയും കാരണം പൊട്ടിപ്പുറപ്പെട്ട ജെൻ സി പ്രക്ഷോഭങ്ങൾക്കിടെ ജയിലിൽ നിന്ന് 'സ്വയം മോചിതരായത്' ഇന്ത്യക്കാർ ഉൾപ്പെടെ പതിനായിരത്തിലധികം കുറ്റവാളികൾ. നേപ്പാളിൽ ജെൻ സി പ്രക്ഷോഭം തുടങ്ങിയതിന്റെ രണ്ടാം ദിവസം നേപ്പാളിലെ വിവിധ ജയിലുകളിൽ നിന്നായി 13,000ത്തിലധികം തടവുകാർ രക്ഷപ്പെട്ടെന്നാണ് ഔദ്യോഗിക കണക്ക്. ഇതിൽ നിരവധിപ്പേരെ തിരിച്ച് ജയിലിൽ എത്തിച്ചെങ്കിലും 6000ത്തോളം പേർ ഇപ്പോഴും ഒളിവിൽ ഉണ്ട്.
ജയിൽ മാനേജ്മെന്റ് വകുപ്പിന്റെ കണക്കുപ്രകാരം 5648 പേരാണ് ഒളിവിൽ ഉള്ളത്. വിവിധ കുറ്റകൃത്യങ്ങളിൽ ശിക്ഷിക്കപ്പെട്ട 5,000 നേപ്പാളി പൗരന്മാരും 540 ഇന്ത്യൻ പൗരന്മാരും മറ്റു രാജ്യങ്ങളിൽ നിന്നുള്ള 108 തടവുകാരുമാണ് പിടി നൽകാതെ ഒളിവിൽ തുടരുന്നത്. നേപ്പാളിലെ വിവിധ ജയിലുകളിൽ തടവിൽ കഴിഞ്ഞിരുന്ന 540 ഇന്ത്യൻ പൗരന്മാരായ കുറ്റവാളികളാണ് കാണാമറയത്ത് ഉള്ളത്.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ജയിലുകളിൽ നിന്ന് രക്ഷപ്പെട്ടവരെ നിരീക്ഷിക്കാൻ സർക്കാർ രാജ്യമെമ്പാടും ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. ഒളിവിൽ കഴിയുന്ന തടവുകാരോട് അതത് ജയിലുകളിൽ റിപ്പോർട്ട് ചെയ്യണമെന്ന് ആഭ്യന്തര മന്ത്രാലയം നോട്ടീസ് നൽകിയിട്ടുണ്ട്.
സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലിൽ പത്ത് തടവുകാർ മരിച്ചു, അതേസമയം ജനറൽ ഇസഡ് പ്രതിഷേധത്തിനിടെ നേപ്പാളിലുടനീളമുള്ള വിവിധ ജയിലുകളിൽ നിന്ന് രക്ഷപ്പെട്ട 7,735 തടവുകാരെ തിരിച്ചെത്തിക്കുകയോ അതത് തടങ്കൽ കേന്ദ്രങ്ങളിലേക്ക് തിരികെ കൊണ്ടുവരികയോ ചെയ്തതായി സെപ്റ്റംബർ 28 ന് അധികൃതർ റിപ്പോർട്ട് ചെയ്തു.
സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലിൽ പത്ത് തടവുകാർ പ്രക്ഷോഭ സമയത്ത് മരിച്ചു. അതേസമയം ജനറൽ ഇസഡ് പ്രതിഷേധത്തിനിടെ നേപ്പാളിലുടനീളമുള്ള വിവിധ ജയിലുകളിൽ നിന്ന് രക്ഷപ്പെട്ട 7,735 തടവുകാരെ തിരിച്ചെത്തിക്കുകയോ അതത് തടങ്കൽ കേന്ദ്രങ്ങളിലേക്ക് തിരികെ കൊണ്ടുവരികയോ ചെയ്തതായി സെപ്റ്റംബർ 28 ന് അധികൃതർ റിപ്പോർട്ട് ചെയ്തു.
സെപ്റ്റംബർ 8, 9 തീയതികളിലായി കാഠ്മണ്ഡുവിൽ ആയിരക്കണക്കിന് യുവാക്കളുടെ നേതൃത്വത്തിലാണ് ജെൻ സി സർക്കാർ വിരുദ്ധ പ്രതിഷേധങ്ങൾ നടന്നത്. 76 പേർ കൊല്ലപ്പെട്ട ആക്രമണത്തിൽ രാജ്യത്തിന്റെ പാർലമെന്റ് ഉൾപ്പെടെ ആക്രമണത്തിന് ഇരയായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."