HOME
DETAILS

ദുബൈ വിസകളിലും എന്‍ട്രി സ്റ്റാംപുകളിലും ഗ്ലോബല്‍ വില്ലേജ് ലോഗോ

  
Web Desk
October 13, 2025 | 6:12 AM

Global Village Dubai Celebrates new Season with Special Visa Stamp and Free Entry for Visitors to the UAE

ദുബൈ: ലോകത്തിലെ ഏറ്റവും ജനപ്രിയ സാംസ്‌കാരികവിനോദ കേന്ദ്രങ്ങളിലൊന്നായ ഗ്ലോബല്‍ വില്ലേജിന്റെ 30ാം സീസണിനെ (Global Village Dubai Celebrates 30 Season) വരവേല്‍ക്കാനൊരുങ്ങി ജനറല്‍ ഡയരക്ടറേറ്റ് ഓഫ് ഐഡന്റിറ്റി ആന്‍ഡ് ഫോറീനേഴ്‌സ് അഫയേഴ്‌സും (ജി.ഡി.ആര്‍.എഫ്.എ ദുബൈ) ഗ്ലോബല്‍ വില്ലേജും ചേര്‍ന്ന് പ്രത്യേക സംയുക്ത പദ്ധതി പ്രഖ്യാപിച്ചു. പദ്ധതിയുടെ ഭാഗമായി ദുബൈയില്‍ നിന്ന് ഇഷ്യു ചെയ്യുന്ന വിസകളിലും ദുബൈ അതിര്‍ത്തികളിലൂടെ പ്രവേശിക്കുന്ന യാത്രക്കാരുടെ പാസ്‌പോര്‍ട്ടുകളിലും ഗ്ലോബല്‍ വില്ലേജ് ലോഗോ പതിപ്പിക്കും. ഗ്ലോബല്‍ വില്ലേജ് സീസണ്‍ 30ന്റെ ഔദ്യോഗിക ലോഗോ അടങ്ങിയ ഈ പ്രത്യേക സ്റ്റാംപ് ലഭിക്കുന്നവര്‍ക്ക് ഗ്ലോബല്‍ വില്ലേജിലേക്ക് ആദ്യ 10 ദിവസത്തേക്ക് സൗജന്യ പ്രവേശനം ലഭിക്കും. ഓരോ വ്യക്തിക്കും ഈ ആനുകൂല്യം ഒരിക്കല്‍ മാത്രമേ ഉപയോഗിക്കാനാകൂ. ദുബൈ യുടെ തുറന്ന സാംസ്‌കാരിക സമീപനത്തെയും, മനുഷ്യ വൈവിധ്യത്തെയും പ്രതിഫലിപ്പിക്കുന്ന പ്രതീകാത്മക സംരംഭം ആണിതെന്ന് ജി.ഡി.ആര്‍.എഫ്.എ അധികൃതര്‍ അറിയിച്ചു.

വിസയിലും എന്‍ട്രി സ്റ്റാംപിലുമുള്ള ഈ പ്രത്യേക ലോഗോ, യു.എ.ഇയുടെ പ്രധാന സാംസ്‌കാരിക ആകര്‍ഷണമായ ഗ്ലോബല്‍ വില്ലേജ് ലക്ഷക്കണക്കിന് അന്തര്‍ദേശീയ സന്ദര്‍ശകര്‍ക്ക് പരിചയപ്പെടുത്താനാകുമെന്ന് അധികൃതര്‍ അറിയിച്ചു. ദുബൈ 2033 വിഷന്റെ ലക്ഷ്യങ്ങള്‍ക്കനുസൃതമായി എമിറേറ്റിന്റെ പുരോഗമനപരമായ സ്വത്വവും സാംസ്‌കാരിക ഐക്യവും ലോകത്തിനു മുന്നില്‍ അവതരിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഈ സംരംഭം നടപ്പാക്കുന്നതെന്ന് അധികൃതര്‍ കൂട്ടിച്ചേര്‍ത്തു.

പദ്ധതി പ്രഖ്യാപന ചടങ്ങില്‍ ജി.ഡി.ആര്‍.എഫ്.എ ദുബൈ ഡയരക്ടര്‍ ജനറല്‍ ലഫ്.ജനറല്‍ മുഹമ്മദ് അഹ്മദ് അല്‍ മര്‍റി, ദുബൈ ഹോള്‍ഡിംഗ് എന്റര്‍ടൈന്‍മെന്റ്‌ഗ്ലോബല്‍ വില്ലേജ് സീനിയര്‍ വൈസ് പ്രസിഡന്റ് സെയ്‌ന ദാഗര്‍, മാര്‍ക്കറ്റിംഗ് ആന്‍ഡ് ഇവന്റ്‌സ് ഡയരക്ടര്‍ സാറാ അല്‍ മുഹൈരി എന്നിവര്‍ പങ്കെടുത്തു.

ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് സന്ദര്‍ശകരെ ആകര്‍ഷിക്കുന്ന ഗ്ലോബല്‍ വില്ലേജ്, വിവിധ രാജ്യങ്ങളെയും സംസ്‌കാരങ്ങളെയും ഒരുമിപ്പിക്കുന്ന വേദിയായും കലാപരിപാടികള്‍, രാജ്യ പവലിയനുകള്‍, വിനോദങ്ങള്‍ എന്നിവയിലൂടെ ദുബൈയുടെ സാംസ്‌കാരിക വൈവിധ്യത്തിന്റെ പ്രതീകമായും നിലകൊള്ളുന്നുവെന്ന് ജി.ഡി.ആര്‍.എഫ്.എ പ്രസ്താവനയില്‍ വ്യക്തമാക്കി.

Global Village, one of Dubai’s most popular attractions, is celebrating a major milestone this year. In partnership with the General Directorate of Residency and Foreigners Affairs in Dubai (GDRFA-Dubai), an exciting new initiative has been launched as the destination marks its 30th anniversary. Through this partnership, a new entry stamp for travellers entering the United Arab Emirates and a unique commemorative logo will be featured on all visas issued by the emirate.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'പോൾ ചെയ്തത് വോട്ടർപട്ടികയിലുള്ളതിനേക്കാൾ മൂന്ന് ലക്ഷത്തിലറെ വോട്ടുകൾ; ഇതെവിടെ നിന്ന് വന്നു?' ഗുരുതര ക്രമക്കേട് ചൂണ്ടിക്കാട്ടി ദീപാങ്കർ ഭട്ടാചാര്യ

National
  •  2 days ago
No Image

Unanswered Questions in Bihar: As NDA Celebrates, EVM Tampering Allegations Cast a Long Shadow

National
  •  2 days ago
No Image

'ബിഹാര്‍ നേടി, അടുത്ത ലക്ഷ്യം ബംഗാള്‍'  കേന്ദ്രമന്ത്രി ഗിരി രാജ് സിങ്

National
  •  2 days ago
No Image

റൊണാൾഡോയുടെ 'ഡ്രീം ടീം' പൂർത്തിയാകുമോ? ബാഴ്‌സലോണ സൂപ്പർ താരത്തിന് അൽ-നാസറിൽ നിന്ന് പുതിയ ഓഫർ; ഫ്രീ ട്രാൻസ്ഫർ പ്രതീക്ഷ

Football
  •  2 days ago
No Image

രൂപയ്ക്ക് വീണ്ടും തിരിച്ചടി; മൂന്നാം ദിവസവും ഇടിവ്; മറ്റ് വിദേശ കറന്‍സികളുമായുള്ള ഇന്നത്തെ വിനിമയ നിരക്ക് ഇങ്ങനെ | Indian Rupee in 2025 November 14

bahrain
  •  2 days ago
No Image

മോട്ടോര്‍ വാഹനവകുപ്പിന്റെ പേരില്‍ വ്യാജസന്ദേശമയച്ച് തട്ടിപ്പ്; യുവതി അറസ്റ്റില്‍

Kerala
  •  2 days ago
No Image

പാലത്തായി പോക്‌സോ കേസ്: ബി.ജെ.പി നേതാവ് കെ. പദ്മരാജന്‍ കുറ്റക്കാരനെന്ന് കോടതി, ശിക്ഷാവിധി നാളെ

Kerala
  •  2 days ago
No Image

'വിജയിക്കുന്നത് എസ്.ഐ.ആര്‍' ബിഹാറിലെ തിരിച്ചടിക്ക് പിന്നാലെ പ്രതികരണവുമായി കോണ്‍ഗ്രസ്

National
  •  2 days ago
No Image

അയർലൻഡിനെതിരെ ചുവപ്പ് കാർഡ്; 'സമ്മർദ്ദം താങ്ങാൻ അറിയില്ലെങ്കിൽ വിരമിക്കുക'; റൊണാൾഡോയ്ക്ക് എതിരെ സോഷ്യൽ മീഡിയ കൊടുങ്കാറ്റ്

Football
  •  2 days ago
No Image

ആര്യ രാജേന്ദ്രന്‍ കോഴിക്കോട്ടേക്കോ? താമസവും രാഷ്ട്രീയ പ്രവര്‍ത്തനവും മാറുന്ന കാര്യം പരിഗണനയിലെന്ന് സൂചന

Kerala
  •  2 days ago