മുഖ്യമന്ത്രിയുടെ മകന് സമന്‍സ് അയച്ചത് ലാവ്‌ലിന്‍ കേസില്‍, വിളിപ്പിച്ചത് സാക്ഷിയെന്ന നിലയില്‍
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മകന്‍ വിവേക് കിരണിന് എന്‍ഫോഴ്സ്മെന്റ് ഡയരക്ടറേറ്റ് സമന്‍സ് അയച്ചത് ലാവ്‌ലിന്‍ കേസില്‍. 2020 ലാണ് ഇ.ഡി കേസ് രജിസ്റ്റര്‍ ചെയ്തത്. ലാവ്ലിന്‍ കമ്പനി ഡയറക്ടറായിരുന്ന ദിലീപ് രാഹുലന്‍ മുഖ്യമന്ത്രിയുടെ മകന്‍ വിവേക് കിരണിന്റെ വിദ്യാഭ്യാസ ചെലവിനായി പണം നല്‍കി എന്ന വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് ഇ.ഡി സമന്‍സ് അയച്ചത്.
വിവേകിനെ വിളിപ്പിച്ചത് സാക്ഷിയെന്ന നിലയിലാണ്. നേരത്തെ ചോദ്യം ചെയ്തവരുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് നോട്ടിസ് അയച്ചത്. 2023 ഫെബ്രുവരി 14 ന് രാവിലെ 10.30 ന് ഇ.ഡിയുടെ കൊച്ചിയിലെ ഓഫിസില്‍ എത്തണമെന്നായിരുന്നു സമന്‍സില്‍ ഉണ്ടായിരുന്നത്. എന്നാല്‍ വിവേക് ഹാജരായില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. വിഷയത്തില്‍ പിന്നീട് ഇഡിയുടെ തുടര്‍ നടപടി ഉണ്ടായിട്ടില്ല.
അബൂദബിയില്‍ ജോലി ചെയ്യുന്ന വിവേകിന്റെ വിവരങ്ങള്‍ യുഎഇ അധികൃതരില്‍നിന്ന് ഇഡി അധികൃതര്‍ തേടുകയും ചെയ്തിരുന്നു. എന്നാല്‍ പിന്നീടെന്ത് സംഭവിച്ചെന്ന് വിവരമില്ല. വിവേകിനുള്ള സമന്‍സില്‍ ഇത് അയച്ചത് കൊച്ചി സോണല്‍ ഓഫീസില്‍ നിന്നാണെന്ന് തെളിയിക്കുന്ന കൃത്യമായ വിവരമുണ്ട്.
English Summary: The Enforcement Directorate (ED) has issued a summons to Kerala Chief Minister’s son, Vivek Kiran, in connection with the ongoing Lavalin case. The summons, sent by the Kochi zonal office, is based on reports that Dileep Rahul, a director of Lavalin, allegedly funded Vivek's education expenses.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."