HOME
DETAILS

പുതിയ റോളിൽ അവതരിച്ച് വൈഭവ് സൂര്യവംശി; വമ്പൻ പോരാട്ടം ഒരുങ്ങുന്നു

  
October 13, 2025 | 10:53 AM

Vaibhav Suryavanshi to debut in new role A big fight is brewing on the sets

2025-26 രഞ്ജി ട്രോഫിക്കുള്ള ബീഹാർ ടീമിന്റെ വൈസ് ക്യാപ്റ്റനായി യുവതാരം വൈഭവ് സൂര്യവംശി നിയമിക്കപ്പെട്ടു. ബീഹാറിന്റെ ആദ്യ രണ്ട് രഞ്ജി മത്സരങ്ങൾക്കുള്ള ടീമിലാണ് വൈഭവ് വൈസ് ക്യാപ്റ്റനായി കളത്തിൽ ഇറങ്ങുക. അരുണാചൽ പ്രദേശ്, മണിപ്പൂർ എന്നീ ടീമുകൾക്കെതിരെയാണ് രഞ്ജി ട്രോഫിയിലെ ബീഹാറിന്റെ ആദ്യ രണ്ട് മത്സരങ്ങൾ. വൈസ് ക്യാപ്റ്റൻ കുപ്പായത്തിൽ ജന്മനാടിനൊപ്പവും താരം മിന്നും പ്രകടനം പുറത്തെടുക്കുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്. 

2025 ഐപിഎല്ലിൽ  രാജസ്ഥാൻ റോയൽസിനായി നടത്തിയ മിന്നും പ്രകടനങ്ങൾക്ക് പിന്നാലെയാണ് ക്രിക്കറ്റ് ലോകത്തിൽ വൈഭവ് സൂര്യവംശി എന്ന പേര് ചർച്ച ചെയ്യപ്പെടാൻ തുടങ്ങിയത്. 2025 ഐപിഎല്ലിലെ സൂപ്പർ സ്ട്രൈക്കർ അവാർഡ് സ്വന്തമാക്കിയത് വൈഭവ് സൂര്യവംശിയായിരുന്നു. രാജസ്ഥനായി ഏഴ് മത്സരങ്ങളിൽ നിന്നും ഒരു സെഞ്ച്വറിയും ഒരു അർദ്ധ സെഞ്ച്വറിയും ഉൾപ്പെടെ 252 റൺസാണ് നേടിയത്. ഐപിഎൽ അവസാനിച്ചിട്ടും താരം ഇന്ത്യൻ യൂത്ത് ടീമിനൊപ്പവും മിന്നും പ്രകടനമാണ് പുറത്തെടുത്തത്. 

അടുത്തിടെ നടന്ന ഓസ്ട്രേലിയക്കെതിരായ യൂത്ത് ടെസ്റ്റിൽ തകർപ്പൻ സെഞ്ച്വറി വൈഭവ് സൂര്യവംശി തിളങ്ങിയിരുന്നു. കങ്കാരു പടയ്ക്കെതിരെ 86 പന്തിൽ നിന്നും 113 റൺസ് നേടിയാണ് താരം തിളങ്ങിയത്. എട്ട് ഫോറുകളും ഏഴ് കൂറ്റൻ സിക്സുകളും അടങ്ങുന്നതായിരുന്നു രാജസ്ഥാൻ റോയൽസ് താരത്തിന്റെ തകർപ്പൻ ഇന്നിങ്‌സ്.

ഐപിഎൽ കഴിഞ്ഞു നടന്ന ഇംഗ്ലണ്ടിനെതിരായ പരമ്പരയിലും വൈഭവ് മികച്ച പ്രകടനമാണ് നടത്തിയത്. യൂത്ത് ടെസ്റ്റിൽ നാല് ഇന്നിംഗ്‌സുകളിൽ നിന്ന് 340 റൺസ് ആണ് ആയുഷ് നേടിയിരുന്നത്. രണ്ട് സെഞ്ച്വറിയും ഒരു അർദ്ധസെഞ്ച്വറിയും ആണ് പരമ്പരയിൽ താരം സ്വന്തമാക്കിയത്. ഏകദിന പരമ്പരയിൽ അഞ്ചു മത്സരങ്ങളിൽ നിന്നും 355 റൺസാണ് വൈഭവ് നേടിയത്. ഒരു സെഞ്ച്വറിയും അർദ്ധ സെഞ്ച്വറിയും ആണ് താരം പരമ്പരയിൽ നേടിയത്. 71 എന്ന മികച്ച ആവറേജിലും 174.01 സ്ട്രൈക്ക് റേറ്റിലും ആണ് വൈഭവ് സൂര്യവംശി ബാറ്റ് വീശിയത്.

അതേസമയം കഴിഞ്ഞ രഞ്ജി ട്രോഫി സീസണിൽ അത്ര മികച്ച പ്രകടനം പുറത്തെടുക്കാൻ ബീഹാറിന് സാധിച്ചിരുന്നില്ല. കഴിഞ്ഞ സീസണിൽ ഒരു മത്സരം പോലും വിജയിക്കാൻ ബീഹാറിന് കഴിഞ്ഞിരുന്നില്ല. ഏഴു മത്സരങ്ങളിൽ നിന്നും ഒരു പോയിന്റ് മാത്രമാണ് ബീഹാറിന് നേടാനായത്. ഇത്തവണ ടീം ശക്തമായി തിരിച്ചുവരുമോയെന്ന് കണ്ടുതന്നെ അറിയണം. 

2025-26 രഞ്ജി ട്രോഫിയിലെ ആദ്യ രണ്ട് മത്സരങ്ങൾക്കുള്ള ബീഹാർ സ്‌ക്വാഡ് 

പിയൂഷ് കുമാർ സിങ്, ഭാസ്‌കർ ദുബെ, ബിപിൻ സൗരഭ്, അമോദ് യാദവ്, നവാസ് ഖാൻ, സക്കിബുൾ ഗനി (ക്യാപ്റ്റൻ), വൈഭവ് സൂര്യവംശി (വൈസ് ക്യാപ്റ്റൻ), സച്ചിൻ കുമാർ സിംഗ്, ഹിമാൻഷു, അർണവ് കിഷോർ, ആയുഷ് ലോഹറുക, സാക്കിബ് ഹുസൈൻ, രാഘവേന്ദ്ര പ്രതാപ് സിങ്,  കുമാർ സിംഗ്, ഖാലിദ് എ. 

Youngster Vaibhav Suryavanshi has been appointed as the vice-captain of the Bihar team for the 2025-26 Ranji Trophy. Vaibhav will be in Bihar's team for the first two Ranji matches as vice-captain.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പത്മനാഭ സ്വാമി ക്ഷേത്രത്തിലെ സ്വര്‍ണം കാണാതായ സംഭവം; ജീവനക്കാരെ നുണപരിശോധന നടത്താന്‍ കോടതി ഉത്തരവ്

Kerala
  •  2 days ago
No Image

ഒമാനിൽ താമസരേഖകളുടെ കാലാവധി കഴിഞ്ഞവർക്ക് ആശ്വാസം: പിഴയിളവ് സംബന്ധിച്ച് അറിയിപ്പുമായി റോയൽ ഒമാൻ പൊലിസ്

oman
  •  2 days ago
No Image

ചരിത്രത്തിലെ ഇരുളടഞ്ഞ അധ്യായം: ആരാണ് ആ സീരിയൽ കില്ലർ? സോഡിയാക് കേസിന്റെ ആഴങ്ങളിലേക്ക് | In-Depth Story

crime
  •  2 days ago
No Image

രാഹുല്‍ കുറ്റക്കാരനെന്ന് കണ്ടെത്തുകയോ ശിക്ഷിക്കുകയോ ചെയ്തിട്ടില്ല; വേദി പങ്കിട്ടതില്‍ യാതൊരു പ്രശ്‌നവും തോന്നുന്നില്ലെന്ന് വി ശിവന്‍കുട്ടി

Kerala
  •  2 days ago
No Image

വന്ദേഭാരത് ഉദ്ഘാടനത്തിനിടെ വിദ്യാര്‍ഥികളെക്കൊണ്ട് ഗണഗീതം പാടിപ്പിച്ചു; വീഡിയോ പങ്കുവെച്ച് ദക്ഷിണ റെയില്‍വേ

Kerala
  •  2 days ago
No Image

ഉംറയ്ക്ക് പോവുകയാണോ? നിർബന്ധിത വാക്സിനും സുരക്ഷിതമായി യാത്ര ചെയ്യാനുള്ള വഴികളും അറിയാം

uae
  •  2 days ago
No Image

ഡീപ്‌ഫേക്കുകളെക്കുറിച്ച് ജാഗ്രത വേണം: മുന്നറിയിപ്പുമായി യുഎഇ സൈബർ സെക്യൂരിറ്റി കൗൺസിൽ

uae
  •  2 days ago
No Image

ജ്വല്ലറിക്ക് മുൻപിൽ പരുങ്ങൽ, ചോദ്യം ചെയ്തപ്പോൾ പരസ്പര വിരുദ്ധമായ മൊഴികൾ; ബാഗ് പരിശോധിച്ചപ്പോൾ കുറെ പേഴ്സും സ്വർണാഭരണങ്ങളും പണവും; രണ്ട് യുവതികൾ അറസ്റ്റിൽ

crime
  •  2 days ago
No Image

യുഎഇ വിസ ഓൺ അറൈവൽ: ഇന്ത്യൻ പാസ്‌പോർട്ട് ഉടമകൾ അറിയേണ്ടതെല്ലാം

uae
  •  2 days ago
No Image

മുന്‍ എക്‌സൈസ് മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ എംആര്‍ രഘുചന്ദ്രബാല്‍ അന്തരിച്ചു 

Kerala
  •  2 days ago