HOME
DETAILS

പെട്രോളും വേണ്ട, വൈദ്യുതിയും വേണ്ട: ബർഗ്മാൻ ഹൈഡ്രജൻ സ്‌കൂട്ടറുമായി സുസുക്കി വരുന്നു ‌

  
Web Desk
October 13, 2025 | 12:56 PM

no petrol no electricity suzukis burgman hydrogen scooter is coming

ഉപഭോക്താക്കൾക്ക് പെട്രോളിൽ ഓടുന്ന സ്കൂട്ടറുകളോട് മടുപ്പ് വന്ന് തുടങ്ങിയിരിക്കുന്നു. ഇത് മനസ്സിലാക്കിയ രാജ്യത്തെ സുസുക്കി പിന്നെ ഒരു നിമിഷം പോലും വെറുതെയിരുന്നില്ല. ബദൽ മാർ​ഗം എന്ന രീതിയിൽ ഉടൻ ഇലക്ട്രിക് സ്‌കൂട്ടറുകൾ വിപണിയിൽ അവതരിപ്പിച്ച് തങ്ങളുടെ ഉപഭോക്താക്കളെ കെൈവിടാതെ ഒപ്പം ചേർത്ത് നിർത്തി. എന്നാൽ ഒരു പരിധി കഴിഞ്ഞാൽ ഇലക്ട്രിക് സ്കൂട്ടറുകളോടും ആളുകൾക്ക് മടുപ്പ് തോന്നാല്ലോ. ഇതിനും സുസുക്കിയുടെ കൈവശം പരിഹാരമുണ്ട്. ഇപ്പോഴിതാ ഇരുചക്ര വാഹന വിപണിയിൽ വിപ്ലവം തന്നെ സൃഷ്ടിക്കാൻ ഒരുങ്ങുകയാണ് ജാപ്പനീസ് നിർമാതാക്കളായ സുസുക്കി. പെട്രോളോ ബാറ്ററിയോ ഇല്ലാതെ, പൂർണമായും ഹൈഡ്രജൻ ഇന്ധനത്തിൽ പ്രവർത്തിക്കുന്ന ബർഗ്മാൻ സ്‌കൂട്ടർ വികസിപ്പിക്കുന്നതായി കമ്പനി സ്ഥിരീകരിച്ചു. ഇന്ത്യയിൽ ഇതിനോടകം ജനപ്രിയമായ ബർഗ്മാൻ മാക്‌സി സ്‌കൂട്ടറിന്റെ ഹൈഡ്രജൻ പതിപ്പാണ് സുസുക്കിയുടെ പുതിയ മോഡൽ.

പെട്രോൾ നിറയ്ക്കേണ്ട ആവശ്യമോ ഇലക്ട്രിക് വാഹനങ്ങളെപ്പോലെ ചാർജ് ചെയ്യേണ്ട ബുദ്ധിമുട്ടോ ഇല്ല എന്നതാണ് ഈ സ്‌കൂട്ടറിന്റെ പ്രത്യേകത. ഹൈഡ്രജൻ വാതകം മാത്രമാണ് ഇതിന്റെ ഇന്ധനം. ഈ വർഷം ഒക്ടോബറിൽ ടോക്കിയോയിൽ നടക്കുന്ന ജപ്പാൻ മൊബിലിറ്റി ഷോയിൽ ഈ സ്‌കൂട്ടറിന്റെ കട്ട്അവേ മോഡൽ സുസുക്കി പ്രദർശിപ്പിക്കും. എഞ്ചിന്റെയും സാങ്കേതികവിദ്യയുടെയും പ്രവർത്തനവും വിശദമായി ഈ മോഡൽ ജപ്പാൻ മൊബിലിറ്റിയിൽ അവതരിപ്പിക്കും. ഹരിത മൊബിലിറ്റിയിലേക്കുള്ള സുസുക്കിയുടെ അടുത്ത ചുവടുവയ്പ്പാണിത്.

2025-10-1317:10:83.suprabhaatham-news.png
 
 

പരിസ്ഥിതി സൗഹൃദവും ആവേശകരവും

വർഷങ്ങളായി പരിസ്ഥിതി സൗഹൃദവും വൈവിധ്യമാർന്നതുമായ വാഹനങ്ങൾ വികസിപ്പിക്കാൻ സുസുക്കി ശ്രമിച്ചുവരുന്നുണ്ട്. പെട്രോൾ എഞ്ചിനുകളുടെ ശബ്ദവും പ്രകടനവും നിലനിർത്തിക്കൊണ്ട്, കാർബൺ ഡൈ ഓക്‌സൈഡ് പുറന്തള്ളാത്ത ഒരു വാഹനമാണ് ഹൈഡ്രജൻ ബർഗ്മാൻ. ഹൈഡ്രജൻ ഇന്ധനം കത്തുമ്പോൾ ജലബാഷ്പം മാത്രം പുറന്തള്ളുന്നതിനാൽ, ഇത് 100% സീറോ എമിഷൻ വാഹനമാണ്. ഇലക്ട്രിക് വാഹനങ്ങളുടെ ‘നിശ്ശബ്ദ’ ഡ്രൈവിംഗിന് പകരം, എഞ്ചിൻ ശബ്ദവും മികച്ച പ്രകടനവും ആഗ്രഹിക്കുന്നവർക്ക് ഈ സ്‌കൂട്ടർ ഒരു മികച്ച ഓപ്ഷനായിരിക്കും.

മികച്ച റേഞ്ചും വേഗത്തിലുള്ള ഇന്ധന നിറയ്ക്കലും

മികച്ച റേഞ്ചും വേഗത്തിൽ ഇന്ധനം നിറയ്ക്കാനുള്ള സൗകര്യവുമാണ് ഹൈഡ്രജൻ സ്‌കൂട്ടറിന്റെ മറ്റൊരു പ്രത്യേകത. പെട്രോൾ, ബാറ്ററി വാഹനങ്ങളുടെ പരിമിതികളില്ലാതെ പരിസ്ഥിതി സൗഹൃദമായ ഡ്രൈവിംഗ് അനുഭവം ഇത് വാഗ്ദാനം ചെയ്യുന്നു. അടുത്തിടെ ഇ-ആക്‌സസ് ഇലക്ട്രിക് സ്‌കൂട്ടർ സുസുക്കി അവതരിപ്പിച്ചിരുന്നു. വൈദ്യുത വാഹനങ്ങൾ മാത്രമല്ല തങ്ങളുടെ ലക്ഷ്യമെന്ന് വ്യക്തമാക്കുന്നതാണ് ഹൈഡ്രജൻ സാങ്കേതികവിദ്യയിലേക്കുള്ള സുസുക്കിയുടെ ഈ ചുവടുവെപ്പ്.

ഇന്ത്യയിലേക്ക് എപ്പോൾ?

ഇന്ത്യയിൽ ഈ ഹൈഡ്രജൻ സ്‌കൂട്ടർ എപ്പോൾ എത്തുമെന്ന കാര്യത്തിൽ സുസുക്കി ഔദ്യോഗിക പ്രതികരണം ഇതുവരെ നൽകിയിട്ടില്ല. എന്നാൽ, വികസനം പൂർത്തിയായി പ്രൊഡക്ഷനിലേക്ക് എത്തുന്നതോടെ, ഇന്ത്യ പോലുള്ള വലിയ ഇരുചക്ര വാഹന വിപണിയിൽ ഈ മോഡൽ അവതരിപ്പിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. ഫോസിൽ ഇന്ധനങ്ങൾക്ക് പകരം വൈദ്യുതി, സിഎൻജി, ഫ്‌ലെക്സ് ഫ്യുവൽ, ഹൈബ്രിഡ് വാഹനങ്ങളെ പ്രോത്സാഹിപ്പിക്കുന്ന ഭരണകൂട നയങ്ങളും ഇതിന് അനുകൂലമാണ്.

സുരക്ഷാ ആശങ്കകൾക്ക് ഉത്തരം

ഹൈഡ്രജൻ വാതകം സൂക്ഷിക്കുന്നതിന്റെ സുരക്ഷയെക്കുറിച്ച് ചിലർക്ക് ആശങ്കയുണ്ട്. എന്നാൽ, സ്‌കൂട്ടറിന്റെ വികസനം പൂർത്തിയാകുമ്പോൾ, ഈ ആശങ്കകൾക്ക് വിശദീകരണവുമായി സുസുക്കി രംഗത്തെത്തുമെന്നാണ് പ്രതീക്ഷ. ഈ മാസം അവസാനം ടോക്കിയോയിൽ നടക്കുന്ന ജപ്പാൻ മൊബിലിറ്റി ഷോയിൽ ഈ സ്‌കൂട്ടറിന്റെ കൂടുതൽ വിശദാംശങ്ങൾ ലഭ്യമാകും. ഹൈഡ്രജൻ ഇന്ധനത്തിൽ പ്രവർത്തിക്കുന്ന ഈ സ്‌കൂട്ടർ ഇന്ത്യയിലെ ഇരുചക്ര വാഹന വിപണിയിൽ വലിയ മാറ്റങ്ങൾക്ക് വഴിയൊരുക്കുമെന്നാണ് വിലയിരുത്തൽ. 

 

 

Suzuki introduces the Burgman Hydrogen Scooter, a revolutionary two-wheeler powered by hydrogen, eliminating the need for petrol or electric charging. Offering eco-friendly performance with zero carbon emissions, this scooter promises an exciting ride. Set to debut at the 2025 Japan Mobility Show, it marks a bold step in green mobility.

 Suzuki Burgman Hydrogen, hydrogen scooter, eco-friendly two-wheeler, green mobility, zero-emission vehicle, Japan Mobility Show 2025, Suzuki scooter, hydrogen-powered vehicle, sustainable transport, electric vehicle alternative



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യാത്രക്കാർക്ക് ആശ്വാസം: ട്രെയിനിൽ മുതിർന്ന പൗരന്മാർക്കും സ്ത്രീകൾക്കും ലോവർ ബർത്ത് മുൻഗണന; എത്ര സീറ്റുകൾ ലഭിക്കും?

National
  •  2 days ago
No Image

ഐടി വ്യവസായി വേണു ​ഗോപാലകൃഷ്ണൻ പ്രതിയായ ലൈം​ഗിക പീഡനക്കേസിൽ സുപ്രീംകോടതിയുടെ അസാധാരണ നടപടി; മധ്യസ്ഥതാ സാധ്യത പരിശോധിക്കാൻ സൂചന

Kerala
  •  2 days ago
No Image

കുവൈത്തിൽ വൻ കള്ളനോട്ട് വേട്ട; കോടിക്കണക്കിന് വ്യാജ യുഎസ് ഡോളർ പിടിച്ചെടുത്തു, മുഖ്യപ്രതി പിടിയിൽ

Kuwait
  •  2 days ago
No Image

ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് വിമാനക്കമ്പനികൾ; ടിക്കറ്റ് നിരക്കിൽ വൻ വർധന

National
  •  2 days ago
No Image

അറ്റക്കുറ്റപ്പണി: അബൂദബിയിലെ പ്രധാന റോഡുകൾ ഭാഗികമായി അടച്ചിടും; ഗതാഗത നിയന്ത്രണം ഇന്നുമുതൽ പ്രാബല്യത്തിൽ

uae
  •  2 days ago
No Image

കൊല്ലത്ത് നിര്‍മാണത്തിലിരിക്കെ ദേശീയപാത ഇടിഞ്ഞുതാണു; വാഹനങ്ങള്‍ കുടുങ്ങിക്കിടക്കുന്നു

Kerala
  •  2 days ago
No Image

ശബരിമല സ്വര്‍ണക്കൊള്ള: വിജിലന്‍സ് കോടതിയില്‍ രേഖകള്‍ ആവശ്യപ്പെട്ട് ഇ.ഡി; എതിര്‍ത്ത് എസ്.ഐ.ടി

Kerala
  •  2 days ago
No Image

ഉച്ചയ്ക്ക് ശേഷം വീണ്ടും കുതിച്ച് സ്വര്‍ണവില; ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്ക്

Business
  •  2 days ago
No Image

ഇന്‍ഡിഗോയ്ക്ക് ആശ്വാസം; ഇടപെട്ട് ഡി.ജി.സി.ഐ, പൈലറ്റുമാരുടെ ഡ്യൂട്ടിസമയത്തിലെ നിബന്ധന പിന്‍വലിച്ചു

National
  •  2 days ago
No Image

റാസ് അൽ ഖൈമയിൽ പർവതാരോഹകർക്ക് മുന്നറിയിപ്പ്: സുരക്ഷ ഉറപ്പാക്കാൻ പൊലിസ് പട്രോളിംഗ് വർധിപ്പിച്ചു

uae
  •  2 days ago