പാക്ക്-അഫ്ഗാൻ വിഷയത്തിൽ ആശങ്ക പ്രകടിപ്പിച്ച് യുഎഇ; ഇരു രാജ്യങ്ങളോടും സംയമനം പാലിക്കാൻ ആഹ്വാനം
ദുബൈ: പാകിസ്ഥാനും അഫ്ഗാനിസ്ഥാനും തമ്മിലുള്ള സംഘർഷങ്ങൾ വർധിച്ചുവരുന്നതിനിടെ സംഘർഷം ലഘൂകരിക്കാനും ഇരു രാജ്യങ്ങളോടും ആവശ്യപ്പെട്ട് യുഎഇ. പാകിസ്ഥാനും അഫ്ഗാനിസ്ഥാനും ഇടയിലുള്ള സംഘർഷാവസ്ഥയെ ശ്രദ്ധയോടെ നിരീക്ഷിക്കുന്നുണ്ടെന്നും മേഖലയിലെ സ്ഥിതി കൂടുതൽ മോശമാക്കുന്ന തരത്തിലുള്ള നടപടികൾ ഒഴിവാക്കണമെന്നും യുഎഇ വിദേശകാര്യ മന്ത്രാലയം (മോഫ) പ്രസ്താവനയിൽ പറഞ്ഞു.
ദക്ഷിണേഷ്യയിലെ സുരക്ഷയും സ്ഥിരതയും ശക്തിപ്പെടുത്തുന്നതിന് സഹായിക്കുന്ന രീതിയിൽ തർക്കങ്ങളും അഭിപ്രായ വ്യത്യാസങ്ങളും പരിഹരിക്കാൻ യുക്തിക്കും ജ്ഞാനത്തിനും മുൻഗണന നൽകണമെന്നും നയതന്ത്ര മാർഗങ്ങൾ സ്വീകരിക്കണമെന്നും യുഎഇ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
ഞായറാഴ്ച രാത്രി അതിർത്തിയിൽ നടന്ന ഏറ്റുമുട്ടലിൽ 23 പാക്ക് സൈനികരും 200 ലധികം താലിബാൻ സൈനികരും കൊല്ലപ്പെട്ടതായി വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. വിവേകത്തിനും സംയമനത്തിനും പ്രധാന്യം നൽകേണ്ടത് അനിവാര്യമാണെന്നും വിദേശ കാര്യ മന്ത്രാലയം പ്രസ്താവനയിൽ പറയുന്നു. ഇരുരാജ്യങ്ങളും ചർച്ചകളിലൂടെ പരിഹാരം കണ്ടെത്തണമെന്നും മേഖലയിലെ സമാധാനം നിലനിർത്താൻ ഇത് അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു.
the united arab emirates is closely monitoring the escalating tensions between pakistan and afghanistan after recent border clashes, emphasizing the need for restraint, de-escalation, and diplomatic solutions to resolve differences and maintain regional stability.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."