സെവാഗിന്റെ ട്രിപ്പിൾ സെഞ്ച്വറി റെക്കോർഡ് അവൻ തകർക്കും: കൈഫ്
ഇന്ത്യൻ ഓപ്പണർ യശ്വസി ജെയ്‌സ്വാളിന്റെ ടെസ്റ്റ് ക്രിക്കറ്റിലെ പ്രകടനങ്ങളെ പ്രശംസിച്ചിരിക്കുകയാണ് മുൻ ഇന്ത്യൻ താരം മുഹമ്മദ് കൈഫ്. മുൻ ഇന്ത്യൻ വെടിക്കെട്ട് ഓപ്പണർ വിരേന്ദർ സെവാഗിന്റെ ട്രിപ്പിൾ സെഞ്ച്വറി റെക്കോർഡ് തകർക്കാൻ ജെയ്‌സ്വാളിന് സാധിക്കുമെന്നാണ് കൈഫ് എക്‌സിൽ കുറിച്ചത്.
''വലിയ സെഞ്ച്വറികൾ നേടാനും പുതിയ നാഴികക്കല്ലുകൾ നേടാനും കഴിവുള്ള താരമാണ് യശ്വസി ജെയ്‌സ്വാൾ. ആദ്യ 26 മത്സരങ്ങളിലെ അവന്റെ പ്രകടനം നോക്കുകയാണെങ്കിൽ അത് സച്ചിനും വിരാടും നേടിയത് പോലെയാണ്. ഉയർന്ന സ്ട്രൈക്ക് റേറ്റിൽ അവൻ നേടിയ സെഞ്ച്വറികൾ ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചു. ടെസ്റ്റിൽ സെവാഗ് 300 റൺസ് നേടിയിട്ടുണ്ട്. ഇത് ജെയ്‌സ്വാൾ തകർക്കും'' മുൻ ഇന്ത്യൻ താരം എക്‌സിൽ കുറിച്ചു.
വെസ്റ്റ് ഇൻഡീസിനെതിരായ രണ്ടാം ടെസ്റ്റ് മത്സരത്തിൽ സെഞ്ച്വറി നേടിയാണ് ജെയ്‌സ്വാൾ തിളങ്ങിയത്. 258 പന്തിൽ നിന്നും 175 റൺസാണ് രാജസ്ഥാൻ റോയൽസ് താരം നേടിയത്. 22 ഫോറുകളായിരുന്നു താരത്തിന്റെ ബാറ്റിൽ നിന്നും പിറന്നത്. ആദ്യ ദിനം തന്നെ 173 റൺസ് നേടിയാണ് ജെയ്‌സ്വാൾ തിളങ്ങിയത്.
ഒരു ടെസ്റ്റ് മത്സരത്തിൽ ആദ്യ ദിവസം ഒരു ഇന്ത്യൻ താരം നേടുന്ന ഏറ്റവും ഉയർന്ന മൂന്നാമത്തെ സ്കോർ കൂടിയാണിത്. വസിം ജാഫർ ആണ് ഈ പട്ടികയിൽ ഒന്നാം സ്ഥാനത്തുള്ളത്. 2007ൽ പാകിസ്താനെതിരെ 192 റൺസായിരുന്നു വസിം ജാഫർ നേടിയിരുന്നത്. 190 റൺസ് നേടിയ ശിഖർ ധവാനാണ് ഈ പട്ടികയിലെ രണ്ടാമൻ. 2017ൽ ശ്രീലങ്കക്കെതിരെയാണ് ധവാൻ 190 റൺസ് നേടിയത്.
ടെസ്റ്റ് ക്രിക്കറ്റിലെ ഒരു ഇന്ത്യൻ താരത്തിന്റെ ഏറ്റവും ഉയർന്ന സ്കോർ സെവാഗിന്റെ പേരിലാണ്. രണ്ട് തവണയാണ് സെവാഗ് റെഡ് ബോൾ ക്രിക്കറ്റിൽ 300 റൺസ് കടത്തിയത്. 2004ൽ പാകിസ്താനെതിരെ 309 റൺസും 2008ൽ സൗത്ത് ആഫ്രിക്കക്കെതിരെ 319 റൺസുമാണ് സെവാഗ് നേടിയത്. ടെസ്റ്റിൽ ട്രിപ്പിൾ സെഞ്ച്വറി നേടിയ രണ്ടാമത്തെ താരം കരുൺ നായരാണ്. 2016ൽ ഇംഗ്ലണ്ടിനെതിരെയായിരുന്നു താരം ട്രിപ്പിൾ സെഞ്ച്വറി നേടിയത്.
Former Indian cricketer Mohammad Kaif has praised Indian opener Yashasvi Jaiswal's performances in Test cricket. Kaif wrote his twitter account. that Jaiswal can break former Indian opener Virender Sehwag's triple century record.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."