കുരവയിട്ടും കൈമുട്ടിയും പ്രിയപ്പെട്ടവരെ വരവേറ്റ് ഗസ്സക്കാര്‍; പലരും തിരിച്ചെത്തുന്നത് പതിറ്റാണ്ടുകള്‍ക്ക് ശേഷം
ചരിത്രം നമുക്ക് പറഞ്ഞു തന്ന അതിമനോഹരമായ ഒരു വരവേല്‍പിന്റെ കഥയുണ്ട്. പ്രവാചകന്‍ മദീനയിലേക്ക് അണയുന്ന അതിവൈകാരികമായ നിമിഷങ്ങളുടെ കഥ. കൈമുട്ടിയും പാട്ടുപാടിയും പെണ്ണുങ്ങളും കുട്ടികളുമടങ്ങുന്ന ജനക്കൂട്ടം അവരെ വരവേറ്റ കഥ. ത്വലഅല്‍ ബദ്‌റു അലൈനാ....എന്ന ഈരടികള്‍ ആ അന്തരീക്ഷമാകെ ഒഴുകി നടന്ന കഥ...അതിനെ അനുസ്മരിപ്പിക്കുന്നതായിരുന്നു ഇന്ന് ഗസ്സയിലെ അവസ്ഥ. ഇസ്‌റാഈല്‍ കൊടുഭീകരരുടെ തടവറയില്‍ നിന്ന് മോചിതരായി തങ്ങളിലേക്കണയുന്ന പ്രിയപ്പെട്ടവര്‍ക്കായി ഗസ്സ ഇന്ന് കുരവയിട്ടു. പാട്ടുപാടി. കൈ മുട്ടി. ആഹ്ലാദാരവങ്ങള്‍ മുഴക്കി. സന്തോഷക്കണ്ണീര്‍ വാര്‍ത്തു.
Mixed emotions...
— Quds News Network (@QudsNen) October 13, 2025
After years of separation and imprisonment, freed Palestinian detainees reunite with their loved ones in Ramallah, surrounded by tears of joy.
They were released as part of the exchange deal between the Palestinian resistance and the Israeli occupation. pic.twitter.com/oIuGvWg7Fb
ഗസ്സ മുഴുവന്‍ പ്രിയപ്പെട്ടവരെ വരവേല്‍ക്കാന്‍ ഒന്നിച്ചു കൂടിയിരുന്നു. ആബാലവൃദ്ധം ജനങ്ങള്‍. ശരിക്കും ഒരു പെരുന്നാള്‍രാവിന്റെ പൊലിവായിരുന്നു ഇന്ന് ഗസ്സക്ക്. ഇസ്‌റാഈലിന്റെ വംശഹത്യാ ആക്രമണത്തില്‍ കൊല്ലപ്പെട്ടു എന്ന് വിശ്വസിച്ച തന്റെ രണ്ട് മക്കള്‍ മടങ്ങി വരുന്നു എന്നറിഞ്ഞ് കണ്ണീര്‍വാര്‍ത്ത് ആഘോഷങ്ങളുടെ ഭാഗമായ ഒരു ഉമ്മയുടെ വീഡിയോ ഖുദ്‌സ് നെറ്റ് വര്‍ക്ക് പങ്കുവെക്കുന്നു.
പതിറ്റാണ്ടുകള്‍ കഴിഞ്ഞാണ് അവരില്‍ പലരും തിരികെയെത്തുന്നത്. തങ്ങളില്‍ നിന്ന് പോകുമ്പോള്‍ കൗമാരക്കാരായിരുന്നവര്‍ ഇന്ന് യൗവ്വനവും കടന്ന് മധ്യവയസ്സിലവേക്ക് കാലുവെച്ചിരിക്കുന്നു. ചുറുചുറുക്കോടെ ഓടി നടക്കേണ്ടവര്‍ കവിളോട്ടി എല്ലുന്തി നടക്കാന്‍ പോലും പരസഹായം ആവശ്യമുള്ള വിധം അവശരായിരിക്കുന്നു.
ചുരുണ്ട ചെമ്പന്‍ മുടിയും തിളങ്ങുന്ന കണ്ണുകളും ള്ള മനോഹരമായ ചിരിയുമുള്ള ഏഴുവയസ്സുകാരന്‍ യൂസുഫ്. അവന്റെ ഉപ്പ ഡോ. മുഹമ്മദ് ഹമീദ് അബു മൂസ ഇന്ന മോചിതനായവരിലുണ്ട്. യൂസുഫ് പക്ഷേ ഉപ്പ വരാന്‍ കാത്തു നില്‍ക്കാതെ സുവര്‍ക്കത്തിലേക്ക് യാത്രയായിരുന്നു. ഇസ്‌റാഈല്‍ കൊന്നു കളഞ്ഞതാണ് അവനെ. ഖാന്‍യ.ൂനിസിലെ അല്‍ നാസര്‍ ആശുപത്രിയില്‍ വെച്ചാണ് അവന്റെ ഉപ്പയെ ഇസ്‌റാഈല്‍ കസ്റ്റഡിയിലെടുക്കുന്നത്. 22 വര്‍ഷത്തിന് ശേഷമാണ് താരിഖ് ബര്‍ഗൂതി ജന്മനാട്ടില്‍ തിരിച്ചെത്തുന്നത്. 20 വര്‍ഷമായി ഈ ഒരു നിമിഷത്തിനായി കാത്തിരിക്കുകയായിരുന്നു. ദൈവത്തിന് സ്തുതി. ഇതെനിക്ക് പുചതുജീവിതമാണ്- മോചിതനായ ഒരു ചെറുപ്പക്കാരന്റെ വാക്കുകളാണിത്. അത്രമേല്‍ അഭിമാനത്തോടയാണ് ഞങ്ങളുടെ ഈ മോചനം. ഗസ്സയുടെ പോരാട്ടത്തിന്റെ ഫലം. മറ്റൊരാള്‍ പറയുന്നു. മോചനം ഉറപ്പിച്ചതിന് പിന്നാലെ നാലു ദിവസം മുമ്പ് ഞങ്ങളെ ജയിലില്‍ നിന്ന് മാറ്റിയിരുന്നു. അന്ന് മുതല്‍ നിര്‍ത്താത്ത പീഡനമാണ്. മോചിപ്പിക്കും മുമ്പ് പരമാവധി അവര്‍ ഞങ്ങളെ ദ്രോഹിച്ചു- അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.
A freed Palestinian detainee extends his appreciation to the people of Gaza shortly after upon his release and arrival in Ramallah. He was freed today as part of the exchange deal between the Palestinian resistance and the Israeli occupation. pic.twitter.com/4LAmRjWN4N
— Quds News Network (@QudsNen) October 13, 2025
16 വര്‍ഷത്തിന് ശേഷമാണ് നബീല്‍ അബൂ ഹൈദര്‍ തന്റെ കുടുംബത്തെ കാണുന്നത്. അങ്ങേ അറ്റം വൈകരാകമായിരുന്നു അവരുടെ കൂടിച്ചേരല്‍. ഫലസ്തീന്‍ പ്രതിരോധം മധ്യസ്ഥത വഹിക്കുന്ന ബന്ദി മോചന കരാറിലൂടെ ഖസ്സാം കമാന്‍ഡര്‍ മഹ്‌മൂദ് ഇസ്സയും ഇന്ന് മോചിതമാകുന്നുണ്ട്. 33 വര്‍ഷത്തെ അധിനിവേശ തടങ്കല്‍ പാളയത്തിലെ നരക ജീവിതം, അതില്‍ തുടര്‍ച്ചയായ 13 വര്‍ഷത്തെ ഏകാന്ത പീഡനവും കടന്നാണ് അദ്ദേഹം തിരികെയെത്തുന്നത്.
Freed Palestinian detainee Alaa Zakarneh, from Jenin, reunites with his family after being released as part of the exchange deal between the resistance and the Israeli occupation. pic.twitter.com/oDYthKIYqM
— Quds News Network (@QudsNen) October 13, 2025
കരാറിന്റെ ഭാഗമായി 1700ലേറെ തടവുകാരെയാണ് ഇസ്‌റാഈല്‍ ഇന്ന് വിട്ടയച്ചത്. ഇതില്‍ മിക്കവരും കുറ്റപത്രം പോലും സമര്‍പ്പിക്കാതെ വര്‍ഷങ്ങളായി ഇസ്രായേല്‍ തടങ്കലിലിട്ടവരാണ്. ഇസ്‌റാഈല്‍ കോടതി ജീവപര്യന്തം വിധിച്ച 250 പേരും ഇതില്‍ ഉള്‍പ്പെടും. അതേസമയം, വര്‍ഷങ്ങളായി ഇസ്രായേല്‍ തടങ്കലില്‍ ക?ഴിയുന്ന ഫലസ്തീന്‍ നേതാവ് മര്‍വാന്‍ ബര്‍ഗൂത്തിയെ ഇസ്രായേല്‍ വിട്ടയക്കില്ല.
ജീവനോടെയുള്ള 20 ബന്ദികളെയാണ് ഹമാസ് ഇസ്‌റാഈലിന് ഇന്ന് കൈമാറിയത്. ഇവരെ ആദ്യം റെഡ് ക്രോസിന് കൈമാറുകയാണ് ചെയ്തത്. തുടര്‍ന്ന് ഇവരെ ഗസ്സയിലെ ഇസ്രായേലി സൈനിക താവളത്തില്‍ കൊണ്ടുപോയി പ്രാഥമിക വൈദ്യപരിശോധനയ്ക്ക് വിധേയമാക്കി. പിന്നീടാണ് ഇസ്‌റാഈലിലേക്ക് കൊണ്ടുപോവുന്നത്. ബന്ദികള്‍ പൂര്‍ണ ആരോഗ്യവാന്‍മാരാണെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."