HOME
DETAILS

നെയ്മറെ റാഞ്ചാൻ വമ്പന്മാർ; വമ്പൻ നീക്കം അണിയറയിൽ ഒരുങ്ങുന്നു

  
Web Desk
October 14, 2025 | 3:08 AM

Major League Soccer club Inter Miami is reportedly making a huge transfer

ബ്രസീലിയൻ സൂപ്പർതാരം നെയ്മറെ സ്വന്തമാക്കാൻ മേജർ ലീഗ് സോക്കർ ക്ലബായ ഇന്റർ മയാമി ശ്രമങ്ങൾ നടത്തുന്നുവെന്ന് റിപ്പോർട്ട്. നിലവിൽ ബ്രസീലിയൻ ക്ലബായ സാന്റോസിനൊപ്പമുള്ള നെയ്മറിന്റെ കരാർ അവസാനിച്ചു കഴിഞ്ഞാൽ ഇന്റർ മയാമി നെയ്മറെ തങ്ങളുടെ തട്ടകത്തിലെത്തിക്കാനുള്ള നീക്കങ്ങൾ നടത്തുമെന്നാണ് ഡെയ്‌ലി മെയിൽ റിപ്പോർട്ട് ചെയ്യുന്നത്. ഈ ട്രാൻസ്ഫർ നടക്കുകയാണെങ്കിൽ ബാഴ്‌സലോണയിലെ പഴയ  മെസി, നെയ്മർ, സുവാരസ് ത്രയത്തെ വീണ്ടും ഫുട്ബോൾ ആരാധകർക്ക് കാണാൻ സാധിക്കും. 

ബാഴ്സലോണയിലാണ് നെയ്മർ മികച്ച താരമായി സ്വയം അടയാളപ്പെടുത്തിയത്. 2013 മുതൽ 2017 വരെയാണ് നെയ്മർ ബാഴ്‌സലോണയിൽ കളിച്ചത്. ഈ നാല് സീസണുകളിൽ അവിസ്മരണീയമായ ഒരുപിടി നിമിഷങ്ങളാണ് നെയ്മർ ബാഴ്സക്ക് വേണ്ടി നടത്തിയത്.

ബാഴ്സക്ക് വേണ്ടി 186 മത്സരങ്ങളിലാണ് നെയ്മർ കളത്തിലിറങ്ങിയത്. ഇതിൽ 105 ഗോളുകളും 76 അസിസ്റ്റുകളുമാണ് നെയ്മർ നേടിയത്. ബാഴ്സലോണക്കൊപ്പം ഒമ്പത് കിരീടങ്ങളാണ് നെയ്മർ നേടിയെടുത്തത്. 2017ലാണ് നെയ്മർ ബാഴ്സ വിട്ട് ഫ്രഞ്ച് ക്ലബ് പിഎസ്ജിയിലേക്ക് ചേക്കറിയത്. 2023ൽ നെയ്മർ പിഎസ്ജി വിട്ട് സഊദി ക്ലബ് അൽ ഹിലാലിലേക്കും കൂടുമാറി.

ഈ വർഷമാദ്യമാണ് നെയ്മർ ബ്രസീലിയൻ ലീഗിലേക്ക് ചേക്കേറിയത്. ആറ് മാസത്തെ കരാറിലാണ് നെയ്മർ അൽ ഹിലാലിൽ നിന്നും സാന്റോസിലെത്തിയത്. 2023ൽ പരുക്കേറ്റതിന് പിന്നാലെ അൽ ഹിലാലിനൊപ്പം ഒരുപാട് മത്സരങ്ങൾ നെയ്മറിന് നഷ്ടമായിരുന്നു. 2023ൽ ഉറുഗ്വായ്ക്കെതിരെ നടന്ന വേൾഡ് കപ്പ്‌ യോഗ്യത മത്സരത്തിലായിരുന്നു നെയ്മറിന് പരുക്ക് പറ്റിയിരുന്നത്. ഇതിനു പിന്നാലെ താരം ശസ്ത്രക്രിയയ്ക്ക് വിധേയനാവുകയും ഫുട്ബോളിൽ നിന്നും നീണ്ട കാലത്തോളം പുറത്താവുകയുമായിരുന്നു. 

അതേസമയം മെസി 2023ലാണ് ഇന്റർ മയാമിയിൽ എത്തിയത്. മയാമിക്കൊപ്പം മിന്നും പ്രകടനമാണ് മെസി നടത്തിക്കൊണ്ടിരിക്കുന്നത്. മെസിയുടെ വരവോടെ ഇന്റർ മയാമി ലീഗിൽ മിന്നും പ്രകടനമായിരുന്നു നടത്തിയിരുന്നത്. ക്ലബ്ബിന്റെ ചരിത്രത്തിൽ ഇതുവരെ ഇല്ലാതിരുന്ന ലീഗ്‌സ് കപ്പ് കിരീടവും മെസിയുടെ നേതൃത്വത്തിൽ ആണ് മയാമി സ്വന്തമാക്കിയത്. 

Major League Soccer club Inter Miami is reportedly making efforts to sign Brazilian superstar Neymar. Inter Miami is reportedly looking to sign Neymar once his current contract with Brazilian club Santos expires.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കേസ് വിവരങ്ങൾ വിരൽത്തുമ്പിൽ: കോടതി നടപടികൾ ഇനി വാട്സ്ആപ്പിൽ

Kerala
  •  2 days ago
No Image

നികുതിവെട്ടിപ്പ്: 25 അന്യസംസ്ഥാന ടൂറിസ്റ്റ് ബസുകൾ പിടിച്ചെടുത്ത് മോട്ടോർ വാഹന വകുപ്പ് 

Kerala
  •  2 days ago
No Image

ദുർമന്ത്രവാദം: യുവതിയെ മദ്യം നൽകി പീഡിപ്പിച്ചു, വായിൽ ഭസ്മം കുത്തിനിറച്ചു; ഭർത്താവും പിതാവുമടക്കം മൂന്ന് പേർ അറസ്റ്റിൽ

Kerala
  •  2 days ago
No Image

ഫ്രീലാൻസ് വിസ അനുവദിക്കുന്നത് നിർത്തിവെച്ചിട്ടില്ല; ഔദ്യോഗിക വിവരങ്ങൾ മാത്രം വിശ്വസിക്കുക: GDRFA

uae
  •  2 days ago
No Image

കൊള്ളപ്പലിശക്കാരുടെ ഭീഷണിയെ തുടർന്ന് വ്യാപാരി ആത്മഹത്യ ചെയ്ത സംഭവം: മുഖ്യപ്രതി മുംബൈയിൽ പിടിയിൽ

Kerala
  •  2 days ago
No Image

ഓസ്ട്രേലിയൻ വിങ്‌ഗർ റയാൻ വില്യംസ് ഇന്ത്യൻ ഫുട്‌ബോൾ ടീമിലേക്ക്; നേപ്പാളി ഡിഫെൻഡർ അബ്നീത് ഭാർതിയും പരിശീലന ക്യാമ്പിൽ

Football
  •  2 days ago
No Image

കോഴിക്കോട് കസ്റ്റഡിയിലെടുത്ത പ്രതി പൊലിസ് ജീപ്പിൽ നിന്ന് ചാടി രക്ഷപ്പെട്ടു; തിരച്ചിൽ ഊർജിതം

Kerala
  •  2 days ago
No Image

വയനാട് മീനങ്ങാടിയിൽ മോഷണം: 12 പവനും 50,000 രൂപയും കവർന്നു

Kerala
  •  2 days ago
No Image

സ്വർണപ്പാളി വിവാദത്തിനിടെ ദേവസ്വം ബോർഡ് പ്രസിഡന്റാകാൻ കെ. ജയകുമാർ ഐഎഎസ്; അന്തിമ തീരുമാനം നാളെ

Kerala
  •  2 days ago
No Image

തൃശൂരിൽ ജ്വല്ലറിക്കു മുമ്പിൽ സംശയാസ്പദമായ രീതിയിൽ കണ്ടതോടെ ചോദ്യം ചെയ്തു; പിന്നാലെ തെളിഞ്ഞത് വൻ മോഷണങ്ങൾ; യുവതികൾ അറസ്റ്റിൽ

Kerala
  •  2 days ago