ഭക്ഷണം കഴിച്ച ശേഷം ഹോട്ടലിൽ തുകയായി നൽകുന്നത് ചില്ലറകൾ; എണ്ണി തിട്ടപ്പെടുത്തുന്നതിനിടെ നേർച്ചപ്പെട്ടിയുമായി കടന്നുകളയും; മോഷ്ടാവ് പിടിയിൽ
കോഴിക്കോട്: ഹോട്ടലുകളിൽ നിന്ന് ഭക്ഷണം കഴിച്ച ശേഷം ക്യാഷ് കൗണ്ടറിലെ നേർച്ചപ്പെട്ടി മോഷ്ടിച്ച് കടന്നുകളയുന്നയാൾ പൊലിസ് പിടിയിൽ. തൃശ്ശൂർ ചാഴുർ സ്വദേശി തേക്കിനിയേടത്ത് സന്തോഷ് കുമാറിനെയാണ് ഫറോക്ക് അസിസ്റ്റന്റ് കമ്മീഷണറുടെ നേതൃത്വത്തിലുള്ള സ്‌ക്വാഡും നല്ലളം പൊലിസും ചേർന്ന് അറസ്റ്റ് ചെയ്തത്. തൃശ്ശൂർ റെയിൽവേ സ്റ്റേഷനിൽ നിന്ന് തിങ്കളാഴ്ച രാവിലെയാണ് ഇയാളെ പിടികൂടിയത്.
കോഴിക്കോട്, അരീക്കാട്ടെ ഹോട്ട് ബേക്ക് ഹോട്ടലിന്റെ ക്യാഷ് കൗണ്ടറിൽ സ്ഥാപിച്ചിരുന്ന ദയ ചാരിറ്റബിൾ ട്രസ്റ്റിന്റെ നേർച്ചപ്പെട്ടി മോഷ്ടിച്ച കേസിലാണ് നടപടി. കഴിഞ്ഞ മാസം 23-ന് രാവിലെ ഇയാൾ ഹോട്ടലിൽ എത്തി. ചായ കുടിച്ച ശേഷം പണം നൽകാനായി കൗണ്ടറിൽ എത്തിയ സന്തോഷ്, ചില്ലറയായാണ് തുക നൽകിയത്. കൗണ്ടർ ജീവനക്കാരൻ ചില്ലറ എണ്ണി തിട്ടപ്പെടുത്തുന്നതിനിടെ, അവിടെ സൂക്ഷിച്ചിരുന്ന നേർച്ചപ്പെട്ടി കൈക്കലാക്കി ഇയാൾ കടന്നുകളയുകയായിരുന്നു.
വിവിധ ജില്ലകളിൽ സമാനമായ മോഷണങ്ങൾ നടത്തിയതായും, മോഷണം നടത്തുന്ന കടകളുടെ പേര് വിവരങ്ങൾ കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ടെന്നും പൊലിസ് നടത്തിയ ചോദ്യം ചെയ്യലിൽ സന്തോഷ് പറഞ്ഞു. കഴിഞ്ഞ മാസം പന്തീരാങ്കാവ് പൊലീസ് സ്റ്റേഷൻ പരിധിയിലെ പുത്തൂർമഠത്തുള്ള ബിന്ദു ഹോട്ടലിലും ഇയാൾ ഇതേ രീതിയിൽ മോഷണം നടത്തിയതായി കണ്ടെത്തി. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
A thief who dined at hotels, paid in small change to distract staff, and stole donation boxes has been caught. Santosh Kumar from Thrissur was arrested in Kozhikode after stealing from a hotel’s charity box.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."