മകന് ഇ.ഡി സമൻസ് ലഭിച്ചിട്ടില്ല, രണ്ട് മക്കളിലും അഭിമാനം മാത്രം: മുഖ്യമന്ത്രി പിണറായി വിജയൻ
തിരുവനന്തപുരം: മകൻ വിവേക് കിരണിന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി.) സമൻസ് ലഭിച്ചിട്ടില്ലെന്നും തന്റെ രാഷ്ട്രീയ പ്രവർത്തനം സുതാര്യമാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. തന്റെ രണ്ട് മക്കളെ കുറിച്ചും അഭിമാനം മാത്രമാണുള്ളതെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.
"വിവേക് കിരൺ ജോലിയും വീടും കൊണ്ട് ജീവിക്കുന്ന ഒരു സാധാരണ വ്യക്തിയാണ്. ക്ലിഫ് ഹൗസിൽ എത്ര മുറിയുണ്ടെന്ന് പോലും അവന് അറിയില്ല. ഇ.ഡി. സമൻസ് ആർക്കാണ് അയച്ചത്? ആരുടെ കയ്യിലാണ് സമൻസ് കൊടുത്തത്? എന്തായാലും ക്ലിഫ് ഹൗസിൽ ഒരു സമൻസും വന്നിട്ടില്ല. വിവേക് ഇതേക്കുറിച്ച് ഒന്നും പറഞ്ഞിട്ടുമില്ല," മുഖ്യമന്ത്രി പറഞ്ഞു.
തന്റെ രാഷ്ട്രീയ ജീവിതം കളങ്കരഹിതമാണെന്നും പൊതുജീവിതം സുതാര്യമായി നയിക്കാനാണ് ശ്രമിച്ചിട്ടുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി. "പത്ത് വർഷത്തെ ഭരണത്തിൽ അഭിമാനിക്കാൻ ഒട്ടേറെ കാര്യങ്ങൾ ഉണ്ട്. ജനങ്ങൾക്കിടയിൽ നടക്കുന്ന പ്രവർത്തനങ്ങളാണ് അതിന് തെളിവ്. രാഷ്ട്രീയ ലക്ഷ്യത്തോടെ ഏതെങ്കിലും ഏജൻസി വന്നാലും അതിന് വിലപ്പോവില്ല. എന്റെ കുടുംബവും എന്റെ തീരുമാനങ്ങൾക്കൊപ്പം നിന്നിട്ടുണ്ട്," അദ്ദേഹം കൂട്ടിച്ചേർത്തു.
വിവേക് കിരണിനെതിരെ ഇ.ഡി. അന്വേഷണവുമായി ബന്ധപ്പെട്ട് ഉയർന്ന ആരോപണങ്ങളെ തള്ളിക്കളഞ്ഞ മുഖ്യമന്ത്രി, തന്റെ മക്കളെ കുറിച്ച് അഭിമാനം മാത്രമാണ് ഉള്ളതെന്ന് ആവർത്തിച്ചു. "ഇത്തരം ആരോപണങ്ങൾ ഉയർന്നാൽ ഉള്ളിൽ ചിരിച്ച് വിടുകയാണ് പതിവ്," അദ്ദേഹം പറഞ്ഞു.
chief minister pinarayi vijayan dismissed claims of his son vivek kiran receiving an ed summons, stating no such notice was served at cliff house. he expressed pride in both his children, emphasizing his transparent political career and family's support. vijayan questioned the validity of the alleged summons, asserting his son's simple life focused on work and home.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."