HOME
DETAILS

30 വർഷത്തെ പ്രവാസ ജീവിതം: സ്വത്തുക്കൾ കിട്ടാതായതോടെ അമ്മയ്ക്ക് നേരെ തോക്ക് ചൂണ്ടി മകനും മരുമകളും; അറസ്റ്റ്

  
Web Desk
October 13, 2025 | 5:27 PM

30 years of expatriate life son and daughter-in-law point gun at mother over property dispute arrested

പത്തനംതിട്ട: സ്വന്തം അമ്മയുടെ തലയ്ക്ക് നേരെ തോക്കുചൂണ്ടി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയ ശേഷം വീടും സ്വത്തും തട്ടിയെടുക്കാൻ ശ്രമിച്ച മകനെയും മരുമകളെയും അടൂർ പൊലിസ് അറസ്റ്റ് ചെയ്തു. പള്ളിക്കൽ വില്ലേജിലെ ആനയടി പി.ഒ വിലാസത്തിൽ ചെറുകുന്ന് ലിസി ഭവനിൽ താമസിക്കുന്ന കെ.എ. എബ്രഹാമിന്റെ ഭാര്യ ലിസി (65) യ്ക്ക് നേരെയാണ് മകനും മരുമകളും ചേർന്ന് ഭീഷണിപ്പെടുത്തിയത്.

ലിസിയുടെ രണ്ടാമത്തെ മകൻ ജോറിൻ വർ​ഗീസും ഭാര്യ ഷൈനിയുമാണ് തോക്കുമായി വീട്ടിലെത്തി അതിക്രമം കാണിച്ചത്. മക്കളുടെ പേർക്ക് വീടും സ്വത്തും എഴുതിക്കൊടുക്കണമെന്ന് ആവശ്യപ്പെട്ട് തലയ്ക്ക് നേരെ തോക്ക് ചൂണ്ടി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയായിരുന്നുവെന്ന് ലിസി പൊലിസിനോട് വ്യക്തമാക്കി. ഈ സമയത്ത് വീട്ടിൽ ഉണ്ടായിരുന്ന ഇളയ മകൻ ഐറിനാണ് പൊലിസിനെ വിളിച്ചറിയിച്ചത്. വിവരമറിഞ്ഞ് ഉടൻ പൊലിസ് വീട്ടിലെത്തിയതിനാലാണ് ലിസിയെ രക്ഷപ്പെടുത്താനായത്. 

30 വർഷത്തോളം ഗൾഫിലും അമേരിക്കയിലുമായി ജോലി ചെയ്ത ശേഷം നാല് മാസം മുമ്പാണ് ലിസിയും ഭർത്താവും നാട്ടിലെത്തിയത്. ഇവർക്ക് മൂന്ന് ആൺമക്കളാണ് ഉള്ളത്. മൂത്ത മകൻ സന്തോഷ് ഗോവയിലും, ജോറിനും ഷൈനിയും, ഇളയ മകൻ ഐറിനും ഭാര്യ രാജിയും ഇടുക്കിയിലാണ് താമസിക്കുന്നത്.

സംഭവസമയത്ത് ഇളയ മകൻ ഐറിനും ഭാര്യയും മറ്റൊരു മുറിയിൽ ഉണ്ടായിരുന്നു. മൂത്ത മകൻ ജോറിനും ഭാര്യ ഷൈനിയും സ്വത്ത് എഴുതിക്കൊടുക്കണമെന്ന് ആവശ്യപ്പെട്ട് ലിസിയുടെ മുറിയിലെത്തി ഭീഷണിപ്പെടുത്തി. തോക്ക് ചൂണ്ടിയതോടെ ഭയന്നുപോയ ലിസി സ്വത്ത് എഴുതിക്കൊടുക്കാമെന്ന് പറഞ്ഞതോടെ മകനും ഭാര്യയും അടുക്കള ഭാഗത്തേക്ക് പോയി. ഈ സന്ദർഭം മുതലാക്കി ഇളയ മകൻ ഐറിൻ പൊലിസിനെ വിവരമറിയിക്കുകയായിരുന്നു.
 
അടൂർ പൊലിസ് ഉടൻ സ്ഥലത്തെത്തി ജോറിനെ കസ്റ്റഡിയിലെടുത്തു. തുടർന്ന് ലിസിയുടെ മൊഴി രേഖപ്പെടുത്തിയ സബ് ഇൻസ്പെക്ടർ സുനിൽകുമാർ ഡി. കേസ് രജിസ്റ്റർ ചെയ്തു. അന്വേഷണത്തിൽ മകന്റെ പക്കലിൽ നിന്ന് തോക്കുകൾ കണ്ടെടുത്തു. അറസ്റ്റ് രേഖപ്പെടുത്തിയ ജോറിനെ കോടതിയിൽ ഹാജരാക്കി, തുടർനടപടികൾ പുരോഗമിക്കുകയാണ്.

 

 

In Pathanamthitta, a son and his wife were arrested for threatening his mother with a gun to seize her property. The couple, who demanded the house and assets be transferred to their children, were thwarted when the younger son alerted the police. The mother, who returned from 30 years abroad, faced the ordeal at her home in Pallickal village. The police recovered the weapon and registered a case.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗസ്സയില്‍ നിന്ന് വിളിപ്പാടകലെ തനിച്ചായിപ്പോയവര്‍; സ്വപ്‌നങ്ങള്‍ നെയ്യാന്‍ പുറംനാട്ടില്‍ പോയവര്‍ തിരിച്ചെത്തേണ്ടത് ശൂന്യയിലേക്ക്...അവരെ കാത്തിരിക്കാന്‍ ആരുമില്ല

International
  •  6 days ago
No Image

കുഞ്ഞുങ്ങളുടെ സുരക്ഷ പ്രധാനം: 10 വയസ്സിൽ താഴെയുള്ള കുട്ടികളെ മുൻസീറ്റിൽ ഇരുത്തരുത്; ഖത്തർ ആഭ്യന്തര മന്ത്രാലയം

latest
  •  6 days ago
No Image

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ മദ്യം നല്‍കി പീഡിപ്പിച്ചു; രണ്ടാനച്ഛനും കൂട്ടുനിന്ന അമ്മയ്ക്കും 180 വര്‍ഷം കഠിനതടവ്

Kerala
  •  6 days ago
No Image

അൽ ഐനിൽ ആദ്യമായി 'മനാർ അബൂദബി'; രാത്രിയിൽ പ്രകാശപൂരിതമായി ഈന്തപ്പനത്തോട്ടങ്ങൾ

uae
  •  6 days ago
No Image

യുഎഇയിൽ നാളെ 'ബീവർ സൂപ്പർമൂൺ'; ഈ വർഷത്തെ ഏറ്റവും വലുതും തിളക്കമേറിയതുമായ ചന്ദ്രനെക്കാണാൻ അവസരം

uae
  •  6 days ago
No Image

'കൗതുകം' വിനയായി, വാരണാസി-മുംബൈ ആകാശ എയർ വിമാനത്തിന്റെ എമർജൻസി എക്സിറ്റ് തുറക്കാൻ ശ്രമം; യാത്രക്കാരൻ അറസ്റ്റിൽ

National
  •  6 days ago
No Image

അടുത്ത ബില്ലിലും ഷോക്കടിക്കും; നവംബറിലും സര്‍ചാര്‍ജ് പിരിക്കാന്‍ കെ.എസ്.ഇ.ബി

info
  •  6 days ago
No Image

'5 വർഷം മുമ്പുള്ള മെസ്സി നമുക്കില്ല'; 2026 ലോകകപ്പ് ജയിക്കാൻ അർജൻ്റീനയുടെ തന്ത്രം മാറ്റണമെന്ന് മുൻ താരം

Football
  •  6 days ago
No Image

അഞ്ച് ഫലസ്തീനികള്‍ക്ക് കൂടി മോചനം; ഗസ്സയില്‍ വീണ്ടും സന്തോഷക്കണ്ണീര്‍

International
  •  6 days ago
No Image

ലോറിയില്‍ തട്ടി നിയന്ത്രണം വിട്ട ബൈക്ക് പോസ്റ്റിലിടിച്ചു; വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം

Kerala
  •  6 days ago