HOME
DETAILS

നായയുടെ തൊണ്ടയിൽ എല്ലിൻ കഷ്ണം കുടുങ്ങിയ സംഭവം; വീട്ടമ്മ രക്ഷപ്പെടുത്തിയ നായയെ അ‍ജ്ഞാതർ വിഷം നൽകി കൊലപ്പെടുത്തി

  
Web Desk
October 13, 2025 | 5:26 PM

bone stuck in throat incident stray dog saved by woman poisoned to death by unknown persons

കൽപ്പറ്റ: തൊണ്ടയിൽ കുരുങ്ങിയ എല്ലിൻകഷ്ണം എടുത്തുമാറ്റി ജീവൻ രക്ഷിച്ച വീട്ടമ്മയ്ക്ക് നന്ദി സൂചിപ്പിക്കാൻ തിരിച്ചെത്തിയതിലൂടെ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായ തെരുവുനായയെ വിഷം നൽകി കൊലപ്പെടുത്തി. വയനാട് പിണങ്ങോട് ലക്ഷം വീട് കോളനിയിൽ സ്ഥിരം കണ്ടിരുന്ന  നായയെ ഭക്ഷണത്തോടൊപ്പം വിഷം കലർത്തി നൽകിയതിനെ തുടർന്ന് അവശനിലയിൽ കണ്ടെത്തുകയും പിന്നീട് മരിക്കുകയുമായിരുന്നുവെന്നാണ് വിവരം.

നാല് ദിവസം മുമ്പ് ലക്ഷം വീട് അംഗൻവാടിക്ക് സമീപം വിഷം ബാധിച്ച് അവശനിലയിൽ നായയെ പ്രദേശവാസികൾ കണ്ടിരുന്നു. ഉടൻ ജീവൻ രക്ഷിക്കാനുള്ള ശ്രമങ്ങളെല്ലാം പ്രദേശവാസികൾ നടത്തിയെങ്കിലും ഫലമുണ്ടായില്ല. ഏതാനും ആഴ്ചകൾക്ക് മുമ്പ് നായയുടെ തൊണ്ടയിൽ കുരുങ്ങിയ എല്ലിൻ കഷ്ണം നീക്കം ചെയ്ത് നസീറ എന്ന വീട്ടമ്മ ജീവൻ രക്ഷിച്ചത്. പിറ്റേ ദിവസം നസീറയെ തേടി നന്ദി പ്രകടിപ്പിക്കാൻ എത്തിയ നായയുടെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ ലക്ഷക്കണക്കിന് ആളുകളാണ് കണ്ടത്. നിരവധി പേർ വീട്ടമ്മയുടെ പ്രവൃത്തിയെ പ്രശംസിക്കുകയും ചെയ്തിരുന്നു.

എന്നാൽ, രാത്രികാലങ്ങളിൽ നായയുടെ കുസൃതികൾ പ്രദേശവാസികൾക്ക് തലവേദനയായിരുന്നു. വീടുകളിലെ ചെരുപ്പ്, ഷൂ, മാറ്റ് എന്നിവ കടിച്ചെടുത്ത് വിവിധ സ്ഥലങ്ങളിൽ കൊണ്ടുപോയി വയ്ക്കുന്നത് നായയുടെ സ്ഥിരം പരിപാടിയായിരുന്നു. ഇത് രാവിലെ സ്‌കൂളിലേക്കും ജോലിക്ക് പോകാനിറങ്ങുന്നവർക്ക് ബുദ്ധിമുട്ടുണ്ടാക്കിയിരുന്നു. ഇതാകാം വിഷം നൽകാൻ കാരണമായതെന്നാണ് സാമൂഹിക പ്രവർത്തകനായ താഹിർ പിണങ്ങോട് അഭിപ്രായപ്പെടുന്നത്.

സംഭവവുമായി ബന്ധപ്പെട്ട് പ്രദേശവാസിയായ പി.എം. സുബൈർ ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിന് താഴെ നിരവധി പേർ പ്രതിഷേധവുമായി രംഗത്തെത്തി. നായയുടെ മരണം പ്രദേശവാസികൾക്കിടയിൽ വലിയ ദുഃഖം ഉണ്ടാക്കിയിട്ടുണ്ട്.

 

 

A viral stray dog in Wayanad, India, rescued by a woman who removed a bone stuck in its throat, was poisoned to death by unknown individuals. The dog's playful mischief, like stealing slippers, may have annoyed locals.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തീവ്ര വോട്ടർ പട്ടിക പരിഷ്കരണം ചോദ്യം ചെയ്ത് കേരളം സുപ്രിം കോടതിയിലേക്ക്; കേസിൽ കോൺഗ്രസ് കക്ഷിചേരും

Kerala
  •  3 days ago
No Image

അവനേക്കാൾ മികച്ച താരം ഞാനാണ്: വമ്പൻ പ്രസ്താവനയുമായി റൊണാൾഡോ

Football
  •  3 days ago
No Image

'അവൻ മുറി മുഴുവൻ പ്രകാശിപ്പിച്ച വ്യക്തി'; ദുബൈയിൽ വാഹനാപകടത്തിൽ മരിച്ച പ്രവാസിയുടെ ഓർമയ്ക്കായി പള്ളി നിർമിക്കാൻ ഒരുങ്ങി സുഹൃത്തുക്കൾ

uae
  •  3 days ago
No Image

കോഴിക്കോട് സ്കൂൾ ഗ്രൗണ്ടിൽ വിദ്യാർഥികൾക്ക് നേരെ കാർ ഓടിച്ചുകയറ്റി അഭ്യാസ പ്രകടനം; ഉടമയെ തിരിച്ചറിഞ്ഞതായി പൊലിസ്

Kerala
  •  3 days ago
No Image

ക്രിക്കറ്റിൽ മാത്രമല്ല,ആ കാര്യത്തിലും സ്‌മൃതി തന്നെ മുന്നിൽ

Cricket
  •  3 days ago
No Image

പൊന്നുംവിലയുള്ള സൂപ്പർതാരം പുറത്തേക്ക്; വമ്പൻ നീക്കത്തിനൊരുങ്ങി ഹൈദരാബാദ്

Cricket
  •  3 days ago
No Image

ഉംറ നിർവഹിക്കാനായി പോകുന്ന യുഎഇയിലെ താമസക്കാർ അറിഞ്ഞിരിക്കേണ്ട 6 സുപ്രധാന നിയമങ്ങൾ

uae
  •  3 days ago
No Image

ടി-20യിലെ വമ്പൻ നാഴികക്കല്ലിനരികെ സഞ്ജു; കളത്തിലിറങ്ങിയാൽ പിറക്കുക ഐതിഹാസിക നേട്ടം

Cricket
  •  3 days ago
No Image

ഇനി ഓട്ടം മൈതാനത്തേക്ക്: ക്രിക്കറ്റ് ടീമുമായി കെഎസ്ആർടിസി വരുന്നു

Kerala
  •  3 days ago
No Image

മുഖ്യമന്ത്രിയെ വരവേൽക്കാൻ ഒരുങ്ങി കുവൈത്ത്; ഒരുക്കങ്ങൾ പൂർത്തിയായതായി സംഘാടകർ

Kuwait
  •  3 days ago